സ്വപ്നം യാഥാർഥ്യമാക്കി, 20 ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്കിൽ മഞ്ജു വാരിയർ
ബൈക്ക് എന്ന സ്വപ്നം യാഥാർഥ്യമാക്കി മഞ്ജു വാരിയർ. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ടൂറർ 1250 ജിഎസാണ് നടി സ്വന്തമാക്കിയത്. ഏകദേശം 20.55 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടറാഡ് വിതരണക്കാരായ ഇവിഎമ്മിൽ നിന്നാണ് പുതിയ ബൈക്ക് മഞ്ജു ഗാരിജിലെത്തിച്ചത്. കുറച്ചു നാൾ മുമ്പാണ്

ബൈക്ക് എന്ന സ്വപ്നം യാഥാർഥ്യമാക്കി മഞ്ജു വാരിയർ. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ടൂറർ 1250 ജിഎസാണ് നടി സ്വന്തമാക്കിയത്. ഏകദേശം 20.55 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടറാഡ് വിതരണക്കാരായ ഇവിഎമ്മിൽ നിന്നാണ് പുതിയ ബൈക്ക് മഞ്ജു ഗാരിജിലെത്തിച്ചത്.
കുറച്ചു നാൾ മുമ്പാണ് ഇരുചക്രവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് മഞ്ജു നേടിയത്. ബൈക്ക് ഓടിക്കാനുള്ള തന്റെ ആഗ്രഹം അന്ന് മഞ്ജു തുറന്നു പറഞ്ഞിരുന്നു. തമിഴ് നടൻ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് ടു വീലർ ലൈസൻസ് സ്വന്തമാക്കാനുള്ള ആഗ്രഹം വരാൻ കാരണമായതെന്നു മഞ്ജു പറയുന്നു.
ബിഎഡബ്ല്യുവിന്റെ ആർ 1250 ജിഎസ് അഡ്വഞ്ചർ ബൈക്കിലായിരുന്നു അജിത്ത് ലഡാക്ക് യാത്ര നടത്തിയത്. അതേ സീരിസിൽ പെട്ട ആർ 1250 ജിഎസ് എന്ന ബൈക്കാണ് മഞ്ജു വാരിയർ വാങ്ങിയത്. ദൂരയാത്രകൾക്കും ഓഫ് റോഡ് യാത്രകൾക്കും ഒരുപോലെ ഇണങ്ങിയ ആർ 1250 ജിഎസ് ബൈക്ക് പ്രേമികളുടെ ഇഷ്ട വാഹനമാണ്. 1254 സിസി എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 136 ബിഎച്ച്പിയാണ് ബൈക്കിന്റെ കരുത്ത്. 143 എൻഎം ടോർക്കുമുണ്ട്.
English Summary: Manju Warrier Bought BMW R 1250 GS