സമീർ ഹംസയുടെ എസ് 1000 ആർആർ ചിത്രത്തിന് ബിഎംഡബ്ല്യുവിന്റെ ലൈക്ക്
ബൈക്ക് പ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് ബിഎംഡബ്ല്യു മോട്ടറാഡ്. ലോകോത്തര ബൈക്കുകൾ നിർമിക്കുന്ന ഈ ജർമൻ ബ്രാൻഡിന് ലോകം മുഴുവൻ ആരാധകരുണ്ട്. ബിഎംഡബ്ല്യു മോട്ടറാഡിന്റെ സൂപ്പർസ്പോർട്സ് ബൈക്കിനെ ഒരുനോക്ക് കാണാൻ ആരാധകർ കാത്തിരിക്കുമ്പോൾ എസ് 1000 ആർആർ എം സ്പോർട്ടിന് ഒപ്പമുള്ള ചിത്രത്തിന് ബിഎംഡബ്ല്യുവിന്റെ ലൈക്ക്

ബൈക്ക് പ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് ബിഎംഡബ്ല്യു മോട്ടറാഡ്. ലോകോത്തര ബൈക്കുകൾ നിർമിക്കുന്ന ഈ ജർമൻ ബ്രാൻഡിന് ലോകം മുഴുവൻ ആരാധകരുണ്ട്. ബിഎംഡബ്ല്യു മോട്ടറാഡിന്റെ സൂപ്പർസ്പോർട്സ് ബൈക്കിനെ ഒരുനോക്ക് കാണാൻ ആരാധകർ കാത്തിരിക്കുമ്പോൾ സമീർ ഹംസ, എസ് 1000 ആർആർ എം സ്പോർട്ടിന് ഒപ്പം നിൽക്കുന്ന ചിത്രത്തിന് ബിഎംഡബ്ല്യുവിന്റെ ലൈക്ക്.
ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഇട്ട ചിത്രത്തിനാണ് ബിഎംഡബ്ല്യു മോട്ടറാഡ് ലൈക്ക് ചെയ്തിരിക്കുന്നത്. ബൈക്കിനൊപ്പം പോസ് ചെയ്ത ചിത്രമായിരുന്നു സ്റ്റോറിയായി ഇട്ടത്. ബിഎംഡബ്ല്യു ലൈക്ക് ചെയ്യുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും വാഹന പ്രേമിയായ താന്‍ ഇത് വലിയൊരു ഭാഗ്യമായിട്ടാണ് കാണുന്നതെന്നു സമീർ ഹംസ പറയുന്നു.
മുൻപും പ്രമുഖ ബ്രാൻഡുകൾ സമീർഹംസയുടെ ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുണ്ട്. ലൂസിഫറിൽ മോഹൻലാൽ ഉപയോഗിക്കുന്ന ഡീറ്റ എന്ന സൺഗ്ലാസ് ധരിച്ചു നിൽക്കുന്ന ചിത്രത്തിന് ഡീറ്റയും ഇറ്റാലിയൻ വസ്ത്ര ബ്രാൻഡായ കനാലിയുടെ സ്യൂട്ട് ധരിച്ച ചിത്രത്തിന് കനാലിയും നേരത്തെ ലൈക്ക് ചെയ്തിട്ടുണ്ട്.
ബിഎംഡബ്ല്യു നിരയിലെ സൂപ്പർസ്പോർട്സ് ബൈക്കാണ് എസ് 1000 ആർആർ. സൂപ്പർബൈക്ക് പ്രേമികളുടെ ഇഷ്ട ബൈക്കായ 1000 ആർആറിന് 210 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുണ്ട്. നാലു സിലിണ്ടർ ഒരു ലീറ്റർ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. നൂറു കടക്കാൻ വെറും 3.21 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ബൈക്കിന്റെ ഉയർന്ന വേഗം മണിക്കൂറിൽ 303 കിലോമീറ്ററാണ്. ഏകദേശം 31.70 ലക്ഷം രൂപയാണ് ബൈക്കിന്റെ ഓൺറോഡ് വില.
English Summary: BMW Motorrad Liked Sameer Hamsa Picture