4.5 കോടി രൂപ, നാലാമത്തെ ബെന്റെയ്ഗ വാങ്ങി അംബാനി കുടുംബം
ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്ലിയുടെ എസ്‍യുവി ബെന്റെയ്ഗയുടെ ഒരു മോഡൽ കൂടി സ്വന്തമാക്കി അംബാനി കുടുംബം. അംബാനിയുടെ ഗാരിജിലെ നാലാമത്തെ ബെന്റെയ്ഗയാണിത്. ബെന്റെയ്ഗയുടെ വി 8 മോഡലാണ് പുതിയത്. ഏകദേശം 4.5 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. 2019 ലാണ് അംബാനി ആദ്യ ബെന്റെയ്ഗ വാങ്ങുന്നത്.

ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്ലിയുടെ എസ്‍യുവി ബെന്റെയ്ഗയുടെ ഒരു മോഡൽ കൂടി സ്വന്തമാക്കി അംബാനി കുടുംബം. അംബാനിയുടെ ഗാരിജിലെ നാലാമത്തെ ബെന്റെയ്ഗയാണിത്. ബെന്റെയ്ഗയുടെ വി 8 മോഡലാണ് പുതിയത്. ഏകദേശം 4.5 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. 2019 ലാണ് അംബാനി ആദ്യ ബെന്റെയ്ഗ വാങ്ങുന്നത്. ബെന്റെയ്ഗയുടെ ഹൈ പെർഫോമൻസ് മോഡലായിരുന്നു ഇത്. ആറു ലീറ്റർ ഡബ്ല്യു 12 എൻജിനാണ് ഈ മോഡലിന് കരുത്തു പകരുന്നത്.
വ്യത്യസ്ത പവർ ട്രെയ്നുകളുള്ള വകഭേദങ്ങൾ ബെന്റ്ലി ബെന്റെയ്‌ഗയക്കുണ്ട്. ഇരട്ട ടർബോ ചാർജ്ഡ്, ആറു ലീറ്റർ, ഡബ്ല്യു 12 (608 പി എസ് കരുത്തും 900 എൻ എം ടോർക്കും) എൻജിനുള്ള ബെന്റെയ്‌ഗ നിശ്ചലാവസ്ഥയിൽ നിന്നു 4.1 സെക്കൻഡിലാണ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുക. 550 പി എസ് വരെ കരുത്തും 770 എൻ എം ടോർക്കും സൃഷ്ടിക്കുന്ന വി എയ്റ്റ് എൻജിനാവട്ടെ 4.5 സെക്കൻഡിൽ ഈ വേഗം കൈവരിക്കും.
ബെന്റെയ്‌ഗ സ്പീഡിൽ 635 പി എസ് വരെ കരുത്തു സൃഷ്ടിക്കുന്ന ഡബ്ല്യു 12 എൻജിനാണ് ഉപയോഗിക്കുന്നത്. 3.9 സെക്കൻഡിലാണ് ഈ എസ്‌യുവി മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുക. വൈദ്യുത മോട്ടോറിനൊപ്പം മൂന്നു ലീറ്റർ, ടർബോ ചാർജ്ഡ് വി സിക്സ് പെട്രോൾ എൻജിനാണ് ബെന്റെയ്‌ഗയ്ക്കു കരുത്തേകുന്നത്. പരമാവധി 127.80 പി എസ് വരെ കരുത്തും 400 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള വൈദ്യുത മോട്ടോറാണു ബെന്റെയ്‌ഗയ്ക്കായി ബെന്റ്ലി തിരഞ്ഞെടുത്തത്. വെറും രണ്ടര മണിക്കൂറിനകം കാറിലെ ബാറ്ററി പൂർണ തോതിൽ ചാർജ് ചെയ്യാനുമാവും.
English Summary: Ambani Family Bought Fourth Bentley Bentayga SUV