ഇലക്ട്രിക് വാഹനങ്ങൾ തീപിടിക്കുന്ന ധാരാളം വാർത്തകൾ നാം കേൾക്കുന്നുണ്ട്. ലോകത്തിലെ തന്നെ മുന്‍നിര ഇവി നിര്‍മാതാക്കളായ ടെസ്‌ല ഇതിനു മുന്‍പും ഒട്ടേറെ വട്ടം ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ മാസം ഇത്തരത്തില്‍ ഒരു ഇന്ത്യന്‍ കുടുംബം വലിയ ദുരന്തത്തില്‍ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹനങ്ങൾ തീപിടിക്കുന്ന ധാരാളം വാർത്തകൾ നാം കേൾക്കുന്നുണ്ട്. ലോകത്തിലെ തന്നെ മുന്‍നിര ഇവി നിര്‍മാതാക്കളായ ടെസ്‌ല ഇതിനു മുന്‍പും ഒട്ടേറെ വട്ടം ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ മാസം ഇത്തരത്തില്‍ ഒരു ഇന്ത്യന്‍ കുടുംബം വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ടെസ്‌ല മോഡല്‍ എസ് കാര്‍ തീ പിടിച്ചു കത്തുന്നതും പിന്നാലെ യാത്രക്കാര്‍ രക്ഷപ്പെട്ട ശേഷം വാഹനം പൊട്ടിത്തെറിക്കുന്നതുമെല്ലാം വ്യക്തമായി ദൃശ്യങ്ങളില്‍ ഉണ്ട്. യുഎസിലെ കലിഫോര്‍ണിയയിലാണ് സംഭവം. സക്രാമെന്റോ എന്ന ചെറു പട്ടണത്തില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജര്‍ക്കാണ് അത്യാഹിതം സംഭവിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സക്രാമെന്റോയിലെ ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട ദൃശ്യങ്ങളിലാണ് വാഹനത്തിനു സംഭവിച്ച ദുരന്തം ലോകം അറിഞ്ഞത്. വാഹനത്തിനു താഴെ നിന്നു തീ വ്യാപിക്കുന്നതും വളരെ വേഗം ക്യാബിനിലേക്കും അവിടെ നിന്ന് വാഹനം പൂര്‍ണമായും തീ പൊതിയുന്നതും വിഡിയോയില്‍ ഉണ്ട്. സാധാരണ വേഗത്തിൽ സഞ്ചരിച്ച വാഹനത്തിന്റെ വലതുഭാഗത്തു നിന്ന് പെട്ടെന്ന് തീ വ്യാപിക്കുകയായിരുന്നുവെന്നും വലിയ പുക വാഹനത്തില്‍ നിന്ന് ഉയര്‍ന്നിരുന്നെന്നും ട്വിറ്ററില്‍ അഗ്നിരക്ഷാ വിഭാഗം കുറിക്കുന്നു. ഏകദേശം 2300 ലീറ്റര്‍ ജലം ഉപയോഗിച്ചാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്.

ADVERTISEMENT

തീ പിടിച്ച വാഹനം ഉയര്‍ത്തി പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചിരിക്കുന്ന ബാറ്ററികളിലേക്ക് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. ടെസ്‌‌ല എസ് മോഡലിന്റെ ബാറ്ററിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വാഹനം സഞ്ചരിച്ചുകൊണ്ടിരുന്ന സമയത്ത് താഴെ നിന്നും ചെറിയ പൊട്ടല്‍ ശബ്ദങ്ങള്‍ കേട്ടിരുന്നു, തുടര്‍ന്ന് വാഹനം വശത്തേക്ക് മാറ്റുകയായിരുന്നെന്ന് ഡ്രൈവറും ഇന്ത്യന്‍ വംശജയുമായ സുനിത് എന്ന യുവതി പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു. തീ പടർന്നതോടെ വാഹനത്തില്‍ നിന്നു യുവതി ഓടി മാറി. പിന്നീട് ഒപ്പമുണ്ടായിരുന്ന സഹയാത്രികനായ സഹോദരന്‍ വാഹനം പിന്നില്‍ നിന്നു തള്ളി വശത്തേക്ക് മാറ്റിയിട്ടു. പിന്നാലെ തീ കാറിനെ വിഴുങ്ങുകയായിരുന്നു.

English Summary: Indian family’s Tesla catches fire and explodes: Lucky escape for siblings