ഈ മുഖ്യമന്ത്രി ബജറ്റിനെത്തിയത് 20 വര്‍ഷം പഴക്കമുള്ള ഓള്‍ട്ടോയിൽ
ഇന്ത്യയിലെ രാഷ്ട്രീയപ്രവര്‍ത്തകരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ വലിയ എംപിവി - എസ്‌യുവികളിൽ യാത്ര ചെയ്യുന്നത് ഇവിടെ പതിവു കാഴ്ചയാണ്. മുഖ്യമന്ത്രിമാരാണെങ്കില്‍ സുരക്ഷ കൂടാതെ ആഡംബരത്തിന്റെ അങ്ങേയറ്റമുള്ള വാഹനങ്ങള്‍ വരെ ഉപയോഗിച്ചു വരുന്നതാണ് കണ്ടു വരുന്ന രീതി. മുഖ്യമന്ത്രിമാരുടെ സുരക്ഷ വലിയ തോതില്‍

ഇന്ത്യയിലെ രാഷ്ട്രീയപ്രവര്‍ത്തകരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ വലിയ എംപിവി - എസ്‌യുവികളിൽ യാത്ര ചെയ്യുന്നത് ഇവിടെ പതിവു കാഴ്ചയാണ്. മുഖ്യമന്ത്രിമാരാണെങ്കില്‍ സുരക്ഷ കൂടാതെ ആഡംബരത്തിന്റെ അങ്ങേയറ്റമുള്ള വാഹനങ്ങള്‍ വരെ ഉപയോഗിച്ചു വരുന്നതാണ് കണ്ടു വരുന്ന രീതി. മുഖ്യമന്ത്രിമാരുടെ സുരക്ഷ വലിയ തോതില്‍ ചര്‍ച്ചയാകപ്പെടുന്ന ഈ കാലത്ത് വളരെ വ്യത്യസ്തമായൊരു കാഴ്ചയാണ് ഹിമാചല്‍ പ്രദേശില്‍ സംഭവിച്ചത്. ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖു ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ 20 വര്‍ഷം പഴക്കമുള്ള മാരുതി ഓള്‍ട്ടോ കാറിലെത്തിയതാണ് ഈ സംഭവം.
ഹിമാചല്‍പ്രദേശ് വിധാന്‍ സഭയിലേക്ക് പഴയ ഓള്‍ട്ടോയില്‍ കയറിവരുന്ന കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഔദ്യോഗിക വസതിയില്‍ നിന്ന് ആദ്യ ബജറ്റ് സെഷനില്‍ പങ്കെടുക്കാനുള്ള യാത്രയാണ് അദ്ദേഹം വ്യത്യസ്തമാക്കിയത്.
വാഹനം ഡ്രൈവറാണ് ഓടിച്ചിരുന്നത്. കോ-ഡ്രൈവര്‍ സീറ്റിലിരുന്ന് എത്തിയ അദ്ദേഹത്തോടൊപ്പം വിദ്യാഭ്യാസ മന്ത്രി രോഹിത് ഥാക്കുര്‍, എംഎല്‍എ ലഹൂല്‍ സ്പിതി എന്നിവരും ഉണ്ടായിരുന്നു. വാഹനത്തില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി സ്വീകരിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. മാധ്യമങ്ങള്‍ വാഹനത്തെക്കുറിച്ച് ചോദ്യം ചോദിച്ചപ്പോള്‍ 'എന്റെ തുടക്ക കാലത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതിനാണ് വാഹന യാത്ര' എന്ന് ഹാസ്യരൂപേണ അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയ സമയം മുതല്‍ അദ്ദേഹത്തിനൊപ്പമുണ്ട് ഈ വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാര്‍. അന്നുമുതല്‍ വിധാന സഭയില്‍ അദ്ദേഹം വന്നിരുന്നതും ഈ ആള്‍ട്ടോ കാറില്‍ തന്നെയായിരുന്നു. വിധാന്‍ സഭയുടെ ഗേറ്റ് കടന്ന് ആള്‍ട്ടോ എത്തിയപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞെങ്കിലും മുഖ്യമന്ത്രിയെ കണ്ട് അമ്പരന്ന ഉദ്യോഗസ്ഥര്‍ വാഹനം ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു. സുഖ് വിന്ദര്‍ സിങ് സുഖുവിന്റെ ലാളിത്യം ഇതിനു മുന്‍പും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഹിമാചലില്‍ മാള്‍ റോഡ് എന്ന ഭാഗത്ത് പ്രഭാതനടത്തത്തിന് ഇറങ്ങുന്ന മുഖ്യമന്ത്രി സുരക്ഷാ സന്നാഹങ്ങളോ ഉദ്യോഗസ്ഥരോ പോലുമില്ലാതെ ജനങ്ങളുമായി സംസാരിക്കുന്നതും വലിയ വാര്‍ത്തയായിരുന്നു.
മന്ത്രിമാര്‍ വിലകൂടിയ വാഹനങ്ങളും ഹെലികോപ്റ്ററും വരെ വച്ച് ആഡംബരം കാണിക്കുന്ന കാലഘട്ടത്തില്‍ സുഖ് വിന്ദര്‍ സിങ് സുഖുവിന്റെ ലാളിത്യം പ്രത്യേകം അനുമോദനമര്‍ഹിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയ മഹീന്ദ്ര സ്‌കോര്‍പിയോയ്ക്ക് സമീപം പാര്‍ക്ക് ചെയ്ത ആള്‍ട്ടോ കാറിനൊപ്പം ചിത്രമെടുക്കാനും നിരവധി ആളുകള്‍ എത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. എന്തായാലും മാരുതി ഓള്‍ട്ടോ അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമല്ല.
English Summary: Himachal CM arrives in a 20 year-old Maruti Alto car to attend his first budget session