കുറഞ്ഞ വേഗത്തില്‍ ബൈക്കും സ്‌കൂട്ടറുമൊക്കെ ഓടിക്കുമ്പോള്‍ ഒന്നു നിലതെറ്റി പോവാത്തവരുണ്ടാവില്ല. ഇക്കണ്ട വാഹന കമ്പനികളില്‍ ആര്‍ക്കെങ്കിലും ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലും കണ്ടുപിടുത്തം നടത്തിക്കൂടേ എന്ന ചിന്തയും പലരിലും വന്നു പോയിരിക്കാം. ഇപ്പോഴിതാ അങ്ങനെയൊരു സാങ്കേതികവിദ്യയുമായി യമഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ വേഗത്തില്‍ ബൈക്കും സ്‌കൂട്ടറുമൊക്കെ ഓടിക്കുമ്പോള്‍ ഒന്നു നിലതെറ്റി പോവാത്തവരുണ്ടാവില്ല. ഇക്കണ്ട വാഹന കമ്പനികളില്‍ ആര്‍ക്കെങ്കിലും ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലും കണ്ടുപിടുത്തം നടത്തിക്കൂടേ എന്ന ചിന്തയും പലരിലും വന്നു പോയിരിക്കാം. ഇപ്പോഴിതാ അങ്ങനെയൊരു സാങ്കേതികവിദ്യയുമായി യമഹ എത്തിയിരിക്കുന്നു. ചെറിയ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ വീണുപോവാതെ കാക്കുന്ന സാങ്കേതികവിദ്യയാണ് യമഹ അവതരിപ്പിച്ചിരിക്കുന്നത്. 

ADVERTISEMENT

അഡ്വാന്‍സ്ഡ് മോട്ടോര്‍സൈക്കിള്‍ സ്‌റ്റെബിലൈസേഷന്‍ അസിസ്റ്റ് സിസ്റ്റം അഥവാ AMSAS എന്നാണ് ഈ സംവിധാനത്തിന് യമഹ നല്‍കിയിരിക്കുന്ന പേര്. നിലവിലുള്ള ഇരുചക്രവാഹനങ്ങളില്‍ പോലും ഇതു ഘടിപ്പിക്കാനാവുമെന്നതാണ് മറ്റൊരു നേട്ടം. മുന്‍ ചക്രത്തിലും ഹാന്‍ഡില്‍ ബാറിലുമായി ഘടിപ്പിക്കുന്ന രണ്ട് ഉപകരണങ്ങളാണ് ബൈക്കിനെ വീഴാതെ കാക്കുന്നത്. 

ADVERTISEMENT

ഈ സംവിധാനം ഉപയോഗിച്ച് സാധാരണ നടക്കുന്ന വേഗതയില്‍ ബൈക്കിന് വീഴാതെ മുന്നോട്ടു പോവാന്‍ സാധിക്കും. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതക്കുള്ളിലാണ് യമഹയുടെ AMSAS നിയന്ത്രണം ഏറ്റെടുക്കുന്നത്. ഇതിന് മുകളിലേക്ക് വേഗതയെത്തിയാല്‍ വാഹനം ഓടിക്കുന്നയാള്‍ക്ക് നിയന്ത്രണം ലഭിക്കുകയും ചെയ്യും. ചെറിയ വേഗതയില്‍ വീഴുമെന്ന പേടിയില്ലാതെ പോകാനാവുമെന്നത് വാഹനം ഓടിക്കുന്നവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുകയും ചെയ്യും. 

ADVERTISEMENT

യമഹയുടെ YZF-R25 മോഡലില്‍ AMSAS ഘടിപ്പിച്ച ശേഷം വീഴാതെ മുന്നോട്ടു പോവുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പ്രായോഗിക പരീക്ഷണങ്ങള്‍ക്കും ഒടുവിലായിരിക്കും കമ്പനി ഈ സാങ്കേതികവിദ്യ വാഹനങ്ങളുടെ ഫീച്ചറാക്കി അവതരിപ്പിക്കുക. 2050 ആകുമ്പോഴേക്കും ഇരുചക്രവാഹന അപകടങ്ങള്‍ ഇല്ലാതാക്കുകയെന്നതാണ് യമഹ മുന്നോട്ടുവെച്ചിട്ടുള്ള വലിയ ലക്ഷ്യം. ആ വലിയ ലക്ഷ്യത്തിലേക്കെത്താന്‍ ഇത്തരം സുരക്ഷാ സാങ്കേതികവിദ്യകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബൈക്കുകളിലും സ്‌കൂട്ടറുകളിലും മാത്രമല്ല സൈക്കിളുകളില്‍ വരെ ഈ സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ യമഹക്ക് ദീര്‍ഘകാല പദ്ധതിയുണ്ട്.

English Summary: Yamaha Develops Low-Speed Self-balancing Tech for its Bikes