വില്‍പനയില്‍ ഗംഭീര വളര്‍ച്ചയുമായി റോയല്‍ എന്‍ഫീല്‍ഡ്
ഇന്ത്യന്‍ മോട്ടര്‍സൈക്കിള്‍ വിപണിയിലെ ഒഴിച്ചുകൂടാനാകാത്ത പ്രഭാവമായി റോയല്‍ എന്‍ഫീല്‍ഡ് മാറുന്നു. വില്‍പനയില്‍ മികച്ച മുന്നേറ്റമാണ് നിര്‍മാതാക്കള്‍ കഴിഞ്ഞ മാസം നേടിയെടുത്തത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മാത്രം ഏകദേശം 7 ശതമാനത്തിനടുത്ത വര്‍ധനയാണ് വില്‍പനയില്‍ നേടാനായിട്ടുള്ളത്. ഫെബ്രുവരി മാസത്തെ

ഇന്ത്യന്‍ മോട്ടര്‍സൈക്കിള്‍ വിപണിയിലെ ഒഴിച്ചുകൂടാനാകാത്ത പ്രഭാവമായി റോയല്‍ എന്‍ഫീല്‍ഡ് മാറുന്നു. വില്‍പനയില്‍ മികച്ച മുന്നേറ്റമാണ് നിര്‍മാതാക്കള്‍ കഴിഞ്ഞ മാസം നേടിയെടുത്തത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മാത്രം ഏകദേശം 7 ശതമാനത്തിനടുത്ത വര്‍ധനയാണ് വില്‍പനയില്‍ നേടാനായിട്ടുള്ളത്. ഫെബ്രുവരി മാസത്തെ 67677 യൂണിറ്റ് വില്‍പനയെ അപേക്ഷിച്ച് മാര്‍ച്ചില്‍ 72235 യൂണിറ്റുകളായി ഉയര്‍ന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രാദേശിക വിപണികളില്‍ വര്‍ഷിക കണക്കില്‍ 2.41 വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കയറ്റുമതി വിപണിയിലാണ് ആശ്ചര്യപ്പെടുത്തുന്ന വര്‍ധന ഉണ്ടായത്. 73.76 ശതമാനം വര്‍ധനയാണ് മാസത്തെ അടിസ്ഥാനപ്പെടുത്തിയ കണക്കില്‍ പുറത്തുവരുന്നത്. വാര്‍ഷിക കയറ്റുമതി ഏകദേശം 34.25 ശതമാനവുമാണ്. 2022 - 23 സാമ്പത്തിക വര്‍ഷത്തെ വില്‍പന പരിശോധിച്ചാല്‍ 7.34 ലക്ഷം യൂണിറ്റുകളാണ്. 2021 - 22 വര്‍ഷം വില്‍പന നടന്ന 5.21 ലക്ഷം യൂണിറ്റ് വാഹനങ്ങളെക്കാള്‍ 40 ശതമാനത്തിലേറെ വര്‍ധനയാണ് ലഭിച്ചത്.
വരുന്ന വര്‍ഷം റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പന വലിയ തോതില്‍ ഉയരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വരുംകാല വിപണി മുന്‍നിര്‍ത്തി നിരവധി പുതിയ വാഹനങ്ങളും നിര്‍മാതാക്കള്‍ ഷെഡ്യൂള്‍ ചെയ്യുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 650 സിസി ലൈനപ്പ് കൂടുതല്‍ വികസിപ്പിക്കുന്ന പദ്ധതികളും റോയല്‍ എന്‍ഫീല്‍ഡ് അണിയറയില്‍ ഒരുക്കുന്നുണ്ട്. സ്‌ക്രാം 650, ക്ലാസിക് 650, ഹിമാലയന്‍ 650 തുടങ്ങിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്കും വിദേശ രാജ്യങ്ങള്‍ക്കുമായി നിര്‍മിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. മീറ്റിയര്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനപ്പെടുത്തി പുതിയ സ്റ്റാന്‍ഡേഡ് 350, ഇലക്ട്ര 350 എന്നീ മോഡലുകളും ഈ വര്‍ഷം വിപണിയിലെത്തുമെന്ന് കരുതാം.
English Summary: Royal Enfield Likely to Record Highest Ever sales in fy23