എംജി മോട്ടറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം കോമറ്റ് പ്രദർശിപ്പിച്ചു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ പ്രതീക്ഷിക്കുന്ന വാഹനം ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന ഇവിയുടെ ചിത്രങ്ങൾ എംജി നേരത്തേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംജി മോട്ടറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം കോമറ്റ് പ്രദർശിപ്പിച്ചു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ പ്രതീക്ഷിക്കുന്ന വാഹനം ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന ഇവിയുടെ ചിത്രങ്ങൾ എംജി നേരത്തേ പുറത്തുവിട്ടിരുന്നു. ‌ഇംഗ്ലണ്ട് ഓസ്ട്രേലിയ മെക്റോബർട്സൺ എയർ റെയ്സിൽ പങ്കെടുത്ത 1934 മോഡൽ ബ്രിട്ടിഷ് വിമാനത്തിൽ നിന്നാണ് പുതിയ വാഹനത്തിന്റെ പേരു കണ്ടെത്തിയത് എന്നാണ് എംജി പറയുന്നത്.

ഇന്ത്യയ്ക്ക് ഇണങ്ങിയ കോമറ്റ്

ADVERTISEMENT

ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണമെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജിഎസ്ഇവി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിന് 2974 എംഎം നീളവും 1505 എംഎം വീതിയും 1640 എംഎം ഉയരവും 2010 എംഎം വീൽബെയ്സുമുണ്ട്. മൂന്നു ഡോർ കാറിൽ നാലുപേർക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തും എന്നാണ് എംജിയിൽനിന്ന് ലഭിക്കുന്ന വിവരം.

ഡിസൈൻ

ടാറ്റാ നാനോ, മാരുതി സുസുക്കി ഓൾട്ടോ തുടങ്ങിയ വാഹനങ്ങളെക്കാൾ ചെറിയ രൂപമാണ് എംജി കോമറ്റിന്. എംജി സിഎസിനെപ്പോലെ തന്നെ എംജിയുടെ ലോഗോയ്ക്ക് പിന്നിലാണ് ചാർജിങ് പോർട്ടിന്റെ സ്ഥാനം. എൽഇഡി ഹെഡ്‌ലാംപും ഡിആർഎല്ലും എൽഇഡി ടെയിൽ ലാംപുമുണ്ട്. മുന്നിൽ എല്‍ഇഡി സ്ട്രിപ്പും നൽകിയിരിക്കുന്നു. 12 ഇഞ്ച് വീലാണ്. അപ്പിൾ ഗ്രീൻ വിത്ത് ബ്ലാക് റൂഫ്, അറോറ സിൽവർ, സ്റ്റാറി ബ്ലാക്, കാൻഡി വൈറ്റ്, കാൻഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളിൽ കോമറ്റ് ലഭിക്കും. 

ADVERTISEMENT

അടിപൊളി ഫീച്ചറുകൾ

പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാർ എത്തുന്നത്. 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽടോൺ ഇന്റീരിയർ, കണക്റ്റഡ് കാർ ടെക്ക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയുണ്ട്. 

ADVERTISEMENT

230 കിലോമീറ്റർ റേഞ്ച്

17.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കോമറ്റിൽ ഉപയോഗിക്കുന്നത്. 230 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് ലഭിക്കുന്നത്. 41 ബിഎച്ച്പി കരുത്തും 110 എൻഎം ടോർക്കും വാഹനത്തിനുണ്ട്. ‌3.3 kW എസി ചാർജർ ഉപയോഗിച്ചാൽ 7 മണിക്കൂറിൽ പൂർണമായും ചാർജ് ചെയ്യും. 

സുരക്ഷാ സംവിധാനങ്ങൾ 

മുന്നിൽ ഡ്യുവൽ എയർബാഗുകൾ, ഇഎസ്ഇ, ടയർപ്രഷർ മോണിറ്റർ സിസ്റ്റം, റിവേഴ്സ് പാർക്കിങ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഐഎസ്ഓഫിക്സ് ചൈൽഡ് സീറ്റ് ആങ്കർ എന്നിവ വാഹനത്തിനുണ്ട്. 

English Summary: MG Comet EV Debut In India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT