‘ബി ടോപ്ലെസ്’ കൺസെപ്റ്റിൽ വിദ്യാർഥികളുടെ റാപ്പിഡ് – പ്രദർശിപ്പിച്ച് സ്കോഡ
സ്കോഡ റാപ്പിഡ് എന്ന സെഡാൻ കാർ നിർമാണം അവസാനിപ്പിച്ചിട്ട് കാലം ഏറെയായി. എന്നാൽ റാപ്പിഡിന്റെ കൺവർട്ടബിൾ വെർഷൻ അവതരിപ്പിച്ച് ആശ്ചര്യപ്പെടുത്തുകയാണ് സ്കോഡ. ഏറെ വ്യത്യസ്തമായ ഈ വാഹനം ഡിസൈൻ ചെയ്തതും നിർമിച്ചതും സ്കോഡ ഓട്ടോ ഫോക്സ്‌വാഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അവരുടെ ആദ്യ സ്റ്റുഡന്റ് കാർ പ്രോജക്ട്

സ്കോഡ റാപ്പിഡ് എന്ന സെഡാൻ കാർ നിർമാണം അവസാനിപ്പിച്ചിട്ട് കാലം ഏറെയായി. എന്നാൽ റാപ്പിഡിന്റെ കൺവർട്ടബിൾ വെർഷൻ അവതരിപ്പിച്ച് ആശ്ചര്യപ്പെടുത്തുകയാണ് സ്കോഡ. ഏറെ വ്യത്യസ്തമായ ഈ വാഹനം ഡിസൈൻ ചെയ്തതും നിർമിച്ചതും സ്കോഡ ഓട്ടോ ഫോക്സ്‌വാഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അവരുടെ ആദ്യ സ്റ്റുഡന്റ് കാർ പ്രോജക്ട് വഴിയാണ്. ഡ്യുവൽ വൊക്കേഷനൽ ട്രെയിനിങ് പ്രോഗ്രാം വഴി മെക്കട്രോണിക്സ് കോഴ്സ് ചെയ്യുന്ന വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുത്തവരാണ് ഈ പദ്ധതിയുടെ നട്ടെല്ല്.
സ്റ്റോക്ക് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഓപ്പൺ–ടോപ്പ് സ്കോഡ റാപ്പിഡ് കൺവർട്ടബിൾ മോഡലിന് ഏറെ സവിശേഷതകളുണ്ട്.
ബോണറ്റിൽ ക്രമീകരിച്ച ഉൾവലിയുന്ന വിധത്തിലുള്ള ബാഡ്ജിൽ തുടങ്ങുന്നു അതിശയങ്ങൾ. മുന്നിൽ എൽഇഡി ലിപ് ലാംപ്, ഫ്രണ്ട് ബംപർ, ഡോർ പാനൽ, സവിശേഷമായ ബ്രേക്ക് കാലിപ്പറിലെ സ്പോർട്ടി യെല്ലോ നിറം എന്നിവയെല്ലാം വളരെ ആകർഷകമാണ്.
ഓപ്പൺ ടോപ്പ് മോഡലായതിനാൽ ബി പില്ലറില്ല. അതിനാൽ തന്നെ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള ഭാഗവും ഏറെ വ്യത്യസ്തമാണ്. ക്യാബിനിൽ നിന്നു തന്നെയാണ് ബെൽറ്റുകൾ. സ്കാർലറ്റ് നിറത്തിലുള്ള സീറ്റുകൾ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, നവീകരിച്ച ക്യാബിൻ എന്നിവയെല്ലാം മികച്ചു നിൽക്കുന്നു. എൻജിനിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പുറമെ നിന്നുള്ള കാഴ്ചയിൽ നിറത്തിൽ ഉൾപ്പെടെ വലിയ ഭംഗിയാണ് വാഹനത്തിനുള്ളത്.
സ്കോഡയുടെ കീഴിലുള്ള അസുബി സ്റ്റുഡന്റ്കാർ പ്രോജക്ട് ഒൻപതാം എഡിഷന്റെ ഭാഗമാണ് ഈ പദ്ധതി. എന്നാൽ പദ്ധതിയിലെ ആദ്യ ഇന്ത്യൻ കാറാണ് റാപ്പിഡ് കൺവർട്ടബിൾ.
2011 മുതൽ ഗ്രൂപ്പിന്റെ അക്കാദമിയുടെ ഡ്യുവൽ വൊക്കേഷനൽ ട്രെയിനിങ് ഇൻ മെക്കട്രോണിക്സ് പ്രോഗ്രാം വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്നുണ്ട്. ജർമനിയിൽ നിന്ന് സ്വീകരിച്ച ഈ പ്രോഗ്രാമിൽ മൂന്നരവർഷത്തെ കോഴ്സാണ് ഉള്ളത്. വിദ്യാർഥികളുടെ കഴിവും വൈദഗ്ധ്യവും വികസിപ്പിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയാണ് ഇതെന്ന് സ്കോഡ ഓട്ടോ ഫോക്സ്‌വാഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ആൻഡ് സിഇഒ പീയുഷ് അരോര പറഞ്ഞു.