സുരക്ഷ മുഖ്യം; ആറ് എയർബാഗുകളുമായി എത്തുന്ന കുറഞ്ഞ വിലയുള്ള കാറുകൾ
ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകള്‍ക്കും എസ്‌യുവികള്‍ക്കും ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കാര്‍ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീരണം. 2022 ജനുവരി ഒന്നു മുതല്‍ തന്നെ ഇന്ത്യയില്‍ പുതിയ കാറുകളില്‍ രണ്ടു
ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകള്‍ക്കും എസ്‌യുവികള്‍ക്കും ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കാര്‍ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീരണം. 2022 ജനുവരി ഒന്നു മുതല്‍ തന്നെ ഇന്ത്യയില്‍ പുതിയ കാറുകളില്‍ രണ്ടു
ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകള്‍ക്കും എസ്‌യുവികള്‍ക്കും ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കാര്‍ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീരണം. 2022 ജനുവരി ഒന്നു മുതല്‍ തന്നെ ഇന്ത്യയില്‍ പുതിയ കാറുകളില്‍ രണ്ടു
ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകള്‍ക്കും എസ്‌യുവികള്‍ക്കും ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കാര്‍ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീരണം. 2022 ജനുവരി ഒന്നു മുതല്‍ തന്നെ ഇന്ത്യയില്‍ പുതിയ കാറുകളില്‍ രണ്ടു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കിയിരുന്നു.
പുതിയ നിബന്ധന നിലവില്‍ വരുന്നതോടെ സുരക്ഷ മാത്രമല്ല വാഹനങ്ങളുടെ വിലയും വര്‍ധിക്കും. വാഹന നിര്‍മാതാക്കള്‍ക്ക് ആറ് എയര്‍ബാഗുകള്‍ കാറുകളില്‍ സ്ഥാപിക്കുന്നതിന് 12,500 രൂപ മുതല്‍ 15,000 രൂപ വരെ ചിലവു വരുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്ര- സംസ്ഥാന നികുതികള്‍ അടക്കമുള്ള ചിലവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഈ ചിലവ് രണ്ട്- മൂന്നിരട്ടിയാവുകയും ചെയ്യും. 15 ലക്ഷത്തില്‍ കുറവ് വില വരുന്ന ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ആറ് എയര്‍ബാഗുള്ള എസ്‌യുവികളേയും കാറുകളേയും പരിചയപ്പെടാം.
ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസ്
7.95 ലക്ഷം മുതല്‍ 8.51 ലക്ഷം രൂപ വരെ വിലയുള്ള ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസാണ് ആറ് എയര്‍ ബാഗുകളുള്ള വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ കാര്‍. 83 ബിഎച്ച്പി കരുത്തും പരമാവധി 114 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലീറ്റര്‍ പെട്രോള്‍ എൻജിനാണ് ഈ കാറിനുള്ളത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എ.എം.ടി ഗിയര്‍ ബോക്‌സും ഐ10 നിയോസിനുണ്ട്.
മാരുതി സുസുകി ബലേനോ
ബലേനോയുടെ സെറ്റ, ആല്‍ഫ വേരിയന്റുകളിലാണ് ആറ് എയര്‍ ബാഗുകള്‍ ലഭിക്കുക. മറ്റു വേരിയന്റുകളില്‍ രണ്ട് എയര്‍ ബാഗുകള്‍ മാത്രമാണുള്ളത്. ആറ് എയര്‍ ബാഗുകളുള്ള വളരെ കുറവ് സിഎന്‍ജി മോഡലുകളിലൊന്നാണ് ബലേനോയുടെ സെറ്റ. 90 എച്ച്പി കരുത്തും പരമാവധി 113 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ 1.2 ലീറ്റര്‍ പെട്രോള്‍ എൻജിന് സാധിക്കും. സിഎന്‍ജിയിലേക്ക് മാറുമ്പോള്‍ 77.5 ബിഎച്ച്പി പരമാവധി കരുത്തും 98.5 എൻഎം ടോര്‍ക്കുമാണ് എൻജിന് പുറത്തെടുക്കാനാവുക. രണ്ട് മോഡലിനും 5സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണുള്ളത്. പെട്രോള്‍ എൻജിന് 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സും ലഭ്യമാണ്. 8.38 ലക്ഷം മുതല്‍ 9.88 ലക്ഷം രൂപ വരെയാണ് ബലേനോയുടെ വില.
ഹ്യുണ്ടേയ് ഓറ
ഓറയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ SX(O)ല്‍ ആറ് എയര്‍ ബാഗുകള്‍ ലഭ്യമാണ്. മറ്റു വേരിയന്റുകളിലെല്ലാം നാല് എയര്‍ബാഗുകളാണുള്ളത്. 1.2 ലീറ്റര്‍ പെട്രോള്‍ എൻജിന് 83 ബിഎച്ച്പി കരുത്തും 114 എൻഎം ടോര്‍ക്കും പുറത്തെടുക്കാനാവും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് മാത്രമാണ് ഈ മോഡലിനുള്ളത്.
ടൊയോട്ട ഗ്ലാന്‍സ
ഗ്ലാന്‍സയുടെ G, V വിഭാഗങ്ങളില്‍ മാത്രമാണ് ആറ് എയര്‍ ബാഗുകള്‍ ലഭിക്കുക. ഈ വിഭാഗങ്ങളിലെ സിഎന്‍ജി മോഡലുകള്‍ക്കും എയര്‍ബോഗ് ലഭിക്കും. 90 ബിഎച്ച്പി, 113 എൻഎം ടോര്‍ക്ക് ഉത്പാദിപ്പിക്കാനാവുന്ന 1.2 ലീറ്റര്‍ പെട്രോള്‍ എൻജിനാണ് വാഹനത്തിലുള്ളത്. സിഎന്‍ജിയിലേക്ക് മാറുന്നതോടെ കരുത്ത് 77 ബിഎച്ച്പിയായും പരമാവധി ടോര്‍ക് 98.5 എൻഎം ആയും മാറുന്നു. പെട്രോള്‍ എൻജിനില്‍ 5സ്പീഡ് മാനുവലും എ.എം.ടിയും ഗിയര്‍ ബോക്‌സ് ലഭ്യമാണ്. സിഎന്‍ജിയില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണുള്ളത്. വില 8.63 ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ.
ഹ്യുണ്ടേയ് ഐ20
ഐ20യുടെ അസ്റ്റ(O) മോഡലിലാണ് ഹ്യുണ്ടേയ് ആറ് എയര്‍ ബാഗുകള്‍ നല്‍കുന്നത്. ഐ20ക്ക് രണ്ട് എൻജിന്‍ ഓപ്ഷനുകളാണ് ഹ്യുണ്ടേയ് നല്‍കിയിരിക്കുന്നത്. 83 ബിഎച്ച്പി 115 എൻഎം 1.2 ലീറ്റര്‍ പെട്രോള്‍ എൻജിന്‍ അല്ലെങ്കില്‍ 120 ബിഎച്ച്പി, 172 എൻഎം 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനാണ് ഐ20ക്കുള്ളത്. 1.2 ലീറ്റര്‍ പെട്രോള്‍ എൻജിന് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സും 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിന് 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണുള്ളത്. വില 9.77 ലക്ഷം മുതല്‍ 11.88 ലക്ഷം രൂപ വരെ.
കിയ കാരന്‍സ്
എല്ലാ വേരിയന്റുകള്‍ക്കും ആറ്എയര്‍ ബാഗ് നല്‍കുന്ന ഒരേയൊരു എം.പി.വിയാണ് കിയ കാരന്‍സ്. 160 ബിഎച്ച്പി, 253 എൻഎം, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 115 ബിഎച്ച്പി, 144 എൻഎം 1.5 ലീറ്റര്‍ പെട്രോള്‍, 116 ബിഎച്ച്പി, 250 എൻഎം 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിങ്ങനെ മൂന്നു എൻജിന്‍ ഓപ്ഷനുകളില്‍ കാരന്‍സ് വരുന്നുണ്ട്. ടര്‍ബോ പെട്രോളില്‍ 6 സ്പീഡ് iMT അല്ലെങ്കില്‍ 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനുകളാണുള്ളത്. ഡീസല്‍ എൻജിനില്‍ 6 സ്പീഡ് iMT അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമാണെങ്കില്‍ പെട്രോള്‍ എൻജിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് മാത്രമാണ് കാരന്‍സിന് കിയ നല്‍കിയിരിക്കുന്നത്. വില 10.45 ലക്ഷം മുതല്‍ 18.90 ലക്ഷം രൂപ വരെ.
മാരുതി സുസുകി ഫ്രോങ്ക്‌സ്
ആറ് എയര്‍ബാഗുള്ള വാഹനങ്ങളുടെ പട്ടികയിലെ പുതിയ മോഡലാണ് ഫ്രോങ്ക്‌സ്. സെറ്റ, ആല്‍ഫ വേരിയന്റുകളിലാണ് ഫ്രോങ്ക്‌സിന് മാരുതി സുസുകി ആറ് എയര്‍ബാഗുകള്‍ നല്‍കിയിരിക്കുന്നത്. 1.0 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എൻജിന് 100 ബിഎച്ച്പി കരുത്തും 148 എൻഎം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കാനാവും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഫ്രോങ്ക്‌സിലുള്ളത്. വില 10.56 ലക്ഷം മുതല്‍ 12.98 ലക്ഷം രൂപ വരെ.
ഹ്യുണ്ടയ് ക്രേറ്റ
115 ബിഎച്ച്പി, 144 എൻഎം 1.5 ലീറ്റര്‍ പെട്രോള്‍ എൻജിന്‍ അല്ലെങ്കില്‍ 116 ബിഎച്ച്പി, 250 എൻഎം 1.5 ലീറ്റര്‍ ഡീസല്‍ എൻജിന്‍ എന്നിങ്ങനെയാണ് ക്രെറ്റയുടെ എൻജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എൻജിന് സിവിടി ഗിയര്‍ ബോക്‌സാണെങ്കില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഡീസല്‍ എൻജിനില്‍ ലഭ്യമാണ്. വില 10.87 ലക്ഷം മുതല്‍ 19.21 ലക്ഷം രൂപ വരെ.
കിയ സെല്‍റ്റോസ്
ക്രെറ്റയെ പോലെ സെല്‍റ്റോസിന്റെ എല്ലാ മോഡലുകള്‍ക്കും ആറ് എയര്‍ബാഗുകള്‍ ലഭ്യമാണ്. 115 ബിഎച്ച്പി,144 എൻഎം, 1.5 ലീറ്റര്‍ പെട്രോള്‍ എൻജിനിലും അല്ലെങ്കില്‍ 116 ബിഎച്ച്പി 250 എൻഎം, 1.5 ലീറ്റര്‍ ഡീസല്‍ എൻജിനിലുമാണ് സെല്‍റ്റോസ് വരുന്നത്. പെട്രോള്‍ എഞ്ചിന് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സി.വി.ടി ഗിയര്‍ബോക്‌സും ഡീസല്‍ എബിഎച്ച്പിന് 6 സ്പീഡ് iMT അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമാണ് തെരഞ്ഞെടുക്കാനാവുക. വില 10.89 ലക്ഷം മുതല്‍ 19.65 ലക്ഷം രൂപ വരെ.
ഹ്യുണ്ടേയ് വെര്‍ന
മിഡ് സൈസ് സെഡാനായ വെര്‍നയിലും ആറ് എയര്‍ബാഗുകള്‍ ലഭ്യമാണ്. 115 ബിഎച്ച്പി, 144 എൻഎം, 1.5 ലീറ്റര്‍ പെട്രോള്‍ അല്ലെങ്കില്‍ 160 ബിഎച്ച്പി, 253 എൻഎം, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിന്‍ ഓപ്ഷനുകളില്‍ വെര്‍ന പുറത്തിറങ്ങുന്നു. രണ്ട് മോഡലുകളിലും 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് ലഭിക്കുമ്പോള്‍ ടര്‍ബോ പെട്രോള്‍ എൻജിനില്‍ 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സും ലഭിക്കും. വില 10.90 ലക്ഷം മുതല്‍ 17.38 ലക്ഷം രൂപ വരെ