ആറ് എയർബാഗിന്റെ സുരക്ഷ നൽക്കുന്ന 5 ഹാച്ച്ബാക്കുകൾ
ഒക്ടോബര്‍ ഒന്നു മുതല്‍ പുറത്തിറങ്ങുന്ന പാസഞ്ചര്‍ കാറുകളില്‍ ആറ് എയര്‍ബാഗ് കേന്ദ്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എയര്‍ബാഗിനു പുറമേ പിന്നിലെ സീറ്റ് ബെല്‍റ്റ് അലാം, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നിവയും ഒക്ടോബര്‍ മുതല്‍ നിര്‍ബന്ധമാണ്. കാര്‍ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന ഈ നിര്‍ദേശങ്ങള്‍
ഒക്ടോബര്‍ ഒന്നു മുതല്‍ പുറത്തിറങ്ങുന്ന പാസഞ്ചര്‍ കാറുകളില്‍ ആറ് എയര്‍ബാഗ് കേന്ദ്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എയര്‍ബാഗിനു പുറമേ പിന്നിലെ സീറ്റ് ബെല്‍റ്റ് അലാം, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നിവയും ഒക്ടോബര്‍ മുതല്‍ നിര്‍ബന്ധമാണ്. കാര്‍ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന ഈ നിര്‍ദേശങ്ങള്‍
ഒക്ടോബര്‍ ഒന്നു മുതല്‍ പുറത്തിറങ്ങുന്ന പാസഞ്ചര്‍ കാറുകളില്‍ ആറ് എയര്‍ബാഗ് കേന്ദ്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എയര്‍ബാഗിനു പുറമേ പിന്നിലെ സീറ്റ് ബെല്‍റ്റ് അലാം, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നിവയും ഒക്ടോബര്‍ മുതല്‍ നിര്‍ബന്ധമാണ്. കാര്‍ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന ഈ നിര്‍ദേശങ്ങള്‍
ഒക്ടോബര്‍ ഒന്നു മുതല്‍ പുറത്തിറങ്ങുന്ന പാസഞ്ചര്‍ കാറുകളില്‍ ആറ് എയര്‍ബാഗ് കേന്ദ്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എയര്‍ബാഗിനു പുറമേ പിന്നിലെ സീറ്റ് ബെല്‍റ്റ് അലാം, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നിവയും ഒക്ടോബര്‍ മുതല്‍ നിര്‍ബന്ധമാണ്. കാര്‍ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയും മാസങ്ങള്‍ സാവകാശമുണ്ടെങ്കിലും ഇപ്പോള്‍ തന്നെ ആറ് എയര്‍ ബാഗുകളുമായി പല ഹാച്ച് ബാക്കുകളും ഇന്ത്യയില്‍ പുറത്തിറങ്ങുന്നുണ്ട്.
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ഹാച്ച്ബാക്കുകള്‍ക്കാണ്. താങ്ങാവുന്ന വിലയും കൂടുതല്‍ സൗകര്യങ്ങളും പ്രായോഗികതയുമൊക്കെ ഹാച്ച്ബാക്കുകളുടെ പ്രചാരം വര്‍ധിപ്പിക്കുന്നു. വിലയില്‍ വര്‍ധനവുണ്ടാവുമെങ്കിലും കാര്‍ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതാണ് ഒക്ടോബര്‍ മുതല്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍. ഹ്യുണ്ടേയ് ഐ 10 നിയോസ്, മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടേയ് ഐ10, ടൊയോട്ട ഗ്ലാന്‍സ എന്നിങ്ങനെ ഇന്ത്യയില്‍ വില്‍ക്കുന്ന ആറ് എയര്‍ബാഗുകളുള്ള ഹാച്ച് ബാക്കുകളെ പരിചയപ്പെടാം.
ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസ്(ആസ്ത)
ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ ഉയര്‍ന്ന മോഡലായ ആസ്തയിലാണ് ആറ് എയര്‍ ബാഗുകള്‍. മറ്റു ഗ്രാന്‍ഡ് ഐ10 മോഡലുകളില്‍ നാലു എയര്‍ ബാഗുകളാണ് ഇപ്പോഴുള്ളത്. 7.94 ലക്ഷം രൂപയാണ് ഗ്രാന്‍ഡ് ഐ10 നിയോസ് ആസ്ത വേരിയന്റിന്റെ വില. 1.2 ലീറ്റര്‍ പെട്രോള്‍ എൻജിന് 83 ബിഎച്ച്പി കരുത്തും പരമാവധി 114 എൻഎം ടോര്‍ക്കും പുറത്തെടുക്കാനാവും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടിയാണ് വാഹനത്തിലുള്ളത്.
മാരുതി സുസുക്കി ബലേനോ (സീറ്റ, ആല്‍ഫ)
മാരുതി സുസുക്കി ബലേനോയിലും ആറ് എയര്‍ബാഗുകളുടെ സുരക്ഷയുണ്ട്. ബലേനോയുടെ സീറ്റ, ആല്‍ഫ വേരിയന്റുകളിലാണ് മാരുതി ആറ് എയർബാഗുകൾ നൽകുന്നത്. സെറ്റയുടെ സിഎന്‍ജി മോഡലിലും ആറ് എയര്‍ബാഗുകള്‍ മാരുതി സുസുക്കി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ വില്‍പനയിലുള്ള സിഎന്‍ജി കാറുകളില്‍ അപൂര്‍വമായി ആറ് എയര്‍ബാഗുള്ള മോഡലാണിത്. സീറ്റയ്ക്ക് 8.38 ലക്ഷവും ആല്‍ഫക്ക് 9.33 ലക്ഷവുമാണ് വിലയിട്ടിരിക്കുന്നത്. സെറ്റയുടെ സിഎന്‍ജി മോഡലിന് 9.28 ലക്ഷമാണ് വില.
ഹ്യുണ്ടേയ് ഐ20 (ആസ്ത)
ഐ10 ഗ്രാന്‍ഡ് നിയോസിലേതുപോലെ ഐ20 ആസ്തയിലാണ് ഹ്യുണ്ടേയ് ആറ് എയര്‍ബാഗുകള്‍ നല്‍കിയിരിക്കുന്നത്. 83 ബിഎച്ച്പി കരുത്തും115 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലീറ്റര്‍ എൻജിനും 120 ബിഎച്ച്പി കരുത്തും 172 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനുമാണ് ഐ20 ആസ്തയിലെ എൻജിന്‍ ഓപ്ഷനുകള്‍. 1.2 ലീറ്റര്‍ എൻജിനില്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടിയും ടര്‍ബോ എൻജിനില്‍ 7 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷനുമാണ് നല്‍കിയിരിക്കുന്നത്. ഐ20 ആസ്തയുടെ വില ആരംഭിക്കുന്നത് 9.01 ലക്ഷം രൂപ മുതലാണ്.
ടൊയോട്ട ഗ്ലാന്‍സ (ജി, വി)
ഗ്ലാന്‍സയുടെ ജി, വി മോഡലുകളിലാണ് ടൊയോട്ട ആറ് എയര്‍ബാഗുകള്‍ നല്‍കിയിരിക്കുന്നത്. ഗ്ലാന്‍സയുടെ സിഎന്‍ജി മോഡലിലും ആറ് എയര്‍ബാഗുകളുണ്ട്. ഗ്ലാന്‍സ ജിക്ക് 8.63 ലക്ഷം മുതലും വിക്ക് 9.63 ലക്ഷം രൂപ മുതലുമാണ് വില. ഉയര്‍ന്ന മോഡലായ ജി സിഎന്‍ജിക്ക് 9.53 ലക്ഷം രൂപ മുതലാണ് വില.
ഹ്യുണ്ടേയ് ഐ20 എന്‍ ലൈന്‍
ഐ 20യുടെ പെര്‍ഫോമെന്‍സ് വേരിയന്റായ എന്‍ ലൈനില്‍ ആറ് എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന മോഡലായ എന്‍8ലും ആറ് എയര്‍ബാഗുകള്‍ വരുന്നുണ്ട്. 1.0 ലീറ്റര്‍ ടിജിഡിഐ ടര്‍ബോ പെട്രോള്‍ എൻജിനുള്ള വാഹനത്തിന് 6 സ്പീഡ് ഐഎംടി/7 സ്പീഡ് ഡിസിടിയാണ് പവര്‍ ട്രാന്‍സ്മിഷന്‍. 10.93 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.
English Summary: 5 Affordable Hatchbacks With Standard 6 Airbags