ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളേക്കാള്‍ വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും പിന്തുണയ്ക്കുന്നത്. കാര്‍ബണ്‍ പുറംതള്ളല്‍ അടക്കമുള്ള അന്തരീക്ഷ മലിനീകരണത്തിന് വൈദ്യുത വാഹനങ്ങളാണ് പരിഹാരം എന്ന ചിന്തയില്‍ നിന്നാണ് വലിയ തോതില്‍ സബ്‌സിഡികളും ആനുകൂല്യങ്ങളും നല്‍കുന്നത്. എന്നാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളേക്കാള്‍ വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും പിന്തുണയ്ക്കുന്നത്. കാര്‍ബണ്‍ പുറംതള്ളല്‍ അടക്കമുള്ള അന്തരീക്ഷ മലിനീകരണത്തിന് വൈദ്യുത വാഹനങ്ങളാണ് പരിഹാരം എന്ന ചിന്തയില്‍ നിന്നാണ് വലിയ തോതില്‍ സബ്‌സിഡികളും ആനുകൂല്യങ്ങളും നല്‍കുന്നത്. എന്നാല്‍ പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് വാഹനങ്ങളേക്കാള്‍ ചെലവും മലിനീകരണവും കൂടുതലാണ് വൈദ്യുത വാഹനങ്ങള്‍ക്കെന്നാണ് ഐഐടി കാണ്‍പൂരിലെ ഗവേഷകരുടെ പഠനം പറയുന്നത്.

ADVERTISEMENT

ജാപ്പനീസ് സ്ഥാപനവുമായി സഹകരിച്ചാണ് വൈദ്യുത, ഹൈബ്രിഡ്, പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഐഐടി കാണ്‍പൂരിലെ ഗവേഷകര്‍ പഠം നടത്തിയത്. ലൈഫ് സൈക്കിള്‍ അനാലിസിസും ആകെ വാഹനത്തിന് വേണ്ടി വരുന്ന ചിലവുമൊക്കെയാണ് പ്രധാനമായും പഠനത്തിന്റെ ഭാഗമാക്കിയത്. ജീവിതകാലയളവില്‍ വൈദ്യുത കാറുകള്‍ ഫോസില്‍ ഇന്ധന വാഹനങ്ങളെ അപേക്ഷിച്ച് 15 മുതല്‍ 50 ശതമാനം വരെ കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നുവെന്നാണ് ഐ.ഐ.ടി കാണ്‍പൂരിന്റെ പഠനം പറയുന്നു.  

ADVERTISEMENT

വൈദ്യുത വാഹനം വാങ്ങാനും ഇന്‍ഷുര്‍ ചെയ്യാനും പരിപാലിക്കാനും കിലോമീറ്റര്‍ വച്ച് കണക്കാക്കുമ്പോള്‍ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് 15-60 ശതമാനം ചെലവ് കൂടുതലാണ്. ഇന്ത്യയില്‍ വൈദ്യുതി നിര്‍മിക്കുന്ന സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയില്‍ 75 ശതമാനം വൈദ്യുതിയും കല്‍ക്കരി ഉപയോഗിക്കുന്ന താപവൈദ്യുത കേന്ദ്രങ്ങളില്‍ നിന്നാണ് നിര്‍മിക്കുന്നത്. ഇന്ധനമായി വൈദ്യുതി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കല്‍ക്കരി വൈദ്യുതി നിര്‍മാണത്തിന് ഉപയോഗിക്കേണ്ടി വരുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ADVERTISEMENT

ഹൈബ്രിഡ് കാറുകളാണ് വൈദ്യുത കാറുകളേക്കാളും പെട്രോള്‍-ഡീസല്‍ കാറുകളേക്കാളും പരിസ്ഥിതിക്ക് അനുയോജ്യമെന്നും ഐഐടി കാണ്‍പൂരിന്റെ പഠനത്തിലുണ്ട്. ജീവിതകാലത്ത് ഹൈബ്രിഡ് കാറുകള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളുന്നുള്ളൂ. പരിസ്ഥിതിയെ സംരക്ഷിക്കാനും അന്തരീക്ഷ മലിനീകരണം കുറക്കാനുമാണ് സര്‍ക്കാരുകള്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ യഥാര്‍ഥത്തില്‍ പിന്തുണക്കേണ്ടതും ആനുകൂല്യങ്ങള്‍ നല്‍കേണ്ടതും ഹൈബ്രിഡ് കാറുകള്‍ക്കാണെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. 

സ്വകാര്യ ആവശ്യങ്ങള്‍ക്ക് പരമ്പരാഗത വാഹനങ്ങള്‍ തന്നെയാണ് ഇപ്പോഴും വൈദ്യുത വാഹനങ്ങളേക്കാള്‍ ചിലവു കുറഞ്ഞതെന്നാണ് ഐഐടി കാണ്‍പൂരിലെ പ്രൊഫ. അവിനാശ് അഗര്‍വാള്‍ വിശദീകരിക്കുന്നത്. അതേസമയം ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ബാറ്ററിയില്‍ ഓടുന്ന കാറുകളാണ് ലാഭമെന്നും പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യം ഹൈബ്രിഡ് വാഹനങ്ങളാണെന്നും പറഞ്ഞുകൊണ്ടാണ് ഇവരുടെ പഠനം അവസാനിക്കുന്നത്.

English Summary: Electric cars more harmful than conventional, hybrid cars: IIT Kanpur study

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT