നാലാമൻ ക്രേറ്റ പിന്നാലെ നെക്സോണുമുണ്ട്: വിൽപനയിൽ പത്തിൽ ഏഴും മാരുതി
ഇന്ത്യൻ വാഹന വിപണിയിൽ മാരുതിയെ വെല്ലാൻ ആരുമില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഓരോ മാസത്തെയും വിൽപന കണക്കുകൾ. മെയ് മാസത്തെ വിൽപന കണക്കുകൾ പ്രകാരം പാസഞ്ചർ കാർ വിപണിയിലെ 43 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്. മാരുതി സുസുക്കി മെയ് മാസം 143708 കാറുകൾ വിറ്റപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത്

ഇന്ത്യൻ വാഹന വിപണിയിൽ മാരുതിയെ വെല്ലാൻ ആരുമില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഓരോ മാസത്തെയും വിൽപന കണക്കുകൾ. മെയ് മാസത്തെ വിൽപന കണക്കുകൾ പ്രകാരം പാസഞ്ചർ കാർ വിപണിയിലെ 43 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്. മാരുതി സുസുക്കി മെയ് മാസം 143708 കാറുകൾ വിറ്റപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 48601 വാഹനങ്ങള്‍.
മൂന്നാം സ്ഥാനത്തുള്ള ടാറ്റ 45880 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 32883 കാറുകളുമാണ് വിറ്റത്. അഞ്ചാം സ്ഥാനത്ത് ടൊയോട്ടയാണ്. മെയ്‌യിൽ 19379 കാറുകൾ ടൊയോട്ട വിറ്റു. വിപണിയെ മാരുതി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഏറ്റവും അധികം വിൽപനയുള്ള ആദ്യ പത്തു കാറുകളിൽ ഏഴും മാരുതി തന്നെ. ആദ്യ പത്തിൽ ഇടംപിടിച്ച കാറുകൾ ഏതൊക്കെയെന്നു നോക്കാം.
ഒന്നാം സ്ഥാനത്ത് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ്. 18733 യൂണിറ്റാണ് വിൽപന. കഴിഞ്ഞ വർഷം മേയ് മാസത്തെ അപേക്ഷിച്ച് 34 ശതമാനമാണ് വളർച്ച. രണ്ടാം സ്ഥാനം സ്വിഫ്റ്റിന്. വിൽപന 17346 യൂണിറ്റ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വളർച്ച. മൂന്നാം സ്ഥാനത്ത് 16258 യൂണിറ്റുമായി മാരുതിയുടെ ടോൾബോയ് ഹാച്ച്ബാക്ക് വാഗൺ ആർ. കഴിഞ്ഞ വർഷം മെയ്‌യെ അപേക്ഷിച്ച് വിൽപനയിൽ 3 ശതമാനം കുറവ്. നാലാം സ്ഥാനത്ത് ഹ്യുണ്ടേയ് മിഡ് സൈസ് എസ്‍യുവി ക്രേറ്റ. വിൽപന 14449 യൂണിറ്റ്. അഞ്ചാം സ്ഥാനത്ത് ടാറ്റയുടെ കോംപാക്റ്റ് എസ്‍യുവി നെക്സോണാണ്. വിൽപന 14423 യൂണിറ്റ്.
മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‍യുവി ബ്രെസയാണ് 13398 യൂണിറ്റ് വിൽപനയുമായി ആറാം സ്ഥാനത്ത്. മാരുതി സുസുക്കി ഇക്കോയാമ് ഏഴാം സ്ഥാനം വിൽപന 12818 യൂണിറ്റ്. മാരുതി സുസുക്കി കോംപാക്റ്റ് സെഡാൻ ഡിസയർ 11315 യൂണിറ്റുമായി എട്ടാം സ്ഥാനത്തുണ്ട്. ടാറ്റ പഞ്ച് 1124 യൂണിറ്റുമായി ഒമ്പതാം സ്ഥാനത്തും മാരുതി സുസുക്കി എർട്ടിഗ 10528 യൂണിറ്റുമായി പത്താം സ്ഥാനത്തുമുണ്ട്.
English Summary: Top 10 Best Selling Cars In May 2023