വിലയിൽ വ്യത്യാസം; ലുക്കില്‍ ഒതുങ്ങുമോ ഇന്‍വിക്റ്റോയും ഇന്നോവ ഹൈക്രോസും തമ്മിലുള്ള സാമ്യം?
മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും വലുതും വിലയേറിയതുമായ വാഹനം ഇന്‍വിക്‌റ്റോ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഉയര്‍ന്ന ഇന്ധനക്ഷമതയും താരതമ്യേന കുറഞ്ഞ വിലയുമുള്ള, ഏഴോ എട്ടോ പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന കാറാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോ. 24.79 ലക്ഷം മുതല്‍ 28.42 ലക്ഷം രൂപ വരെ വിലയുള്ള

മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും വലുതും വിലയേറിയതുമായ വാഹനം ഇന്‍വിക്‌റ്റോ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഉയര്‍ന്ന ഇന്ധനക്ഷമതയും താരതമ്യേന കുറഞ്ഞ വിലയുമുള്ള, ഏഴോ എട്ടോ പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന കാറാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോ. 24.79 ലക്ഷം മുതല്‍ 28.42 ലക്ഷം രൂപ വരെ വിലയുള്ള പുതിയ എംപിവി ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസിനേക്കാള്‍ വിലയില്‍ പിന്നിലാണ്. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി നിർമിക്കുന്ന എംപിവിയാണ് മാരുതി സുസുക്കി ഇൻവിക്റ്റോ. ഇവ തമ്മിലുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെ?
നാലു വകഭേദങ്ങളില്‍ ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസ് ലഭ്യമാണ്. എന്നാല്‍ ഇന്‍വിക്‌റ്റോക്ക് രണ്ട് വകഭേദങ്ങള്‍ മാത്രമാണുള്ളത്. ഏഴു സീറ്റ് അല്ലെങ്കില്‍ എട്ടു സീറ്റ് ഓപ്ഷനുകളാണ് രണ്ടു വാഹനങ്ങളിലുമുള്ളത്. 2.0 ലീറ്റര്‍ പെട്രോള്‍ എൻജിനും 184 എച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറും ചേര്‍ന്നതാണ് ഇന്‍വിക്‌റ്റോയുടെ ഹൈബ്രിഡ് പവര്‍ട്രെയിന്‍.
ഇന്‍വിക്‌റ്റോയുടെ എന്‍ട്രി ലെവല്‍ വേരിയന്റായ Zeta+ന് 24.79 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇത് ഇന്നോവ ഹൈക്രോസിന്റെ VX വേരിയന്റിനേക്കാള്‍ 24,000 രൂപ കുറവാണ്. പല സൗകര്യങ്ങളും കുറച്ചുകൊണ്ടാണ് ഹൈക്രോസിനേക്കാള്‍ കുറഞ്ഞ വിലയില്‍ തങ്ങളുടെ എംപിവി മാരുതി സുസുക്കി പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ എയര്‍ബാഗുകളുടെ കാര്യത്തില്‍ ഇന്‍വിക്‌റ്റോയാണ് മുന്നില്‍. അടിസ്ഥാന വകഭേദത്തില്‍ ഇന്‍വിക്‌റ്റോക്ക് ആറ് എയര്‍ബാഗുകളുണ്ടെങ്കില്‍ ഹൈക്രോസ് വി.എക്‌സിന് അത് രണ്ട് മാത്രമാണ്. അതേസമയം കൂടിയ വിലയുളള ഹൈക്രോസ് വകഭേദങ്ങളായ VX(O), ZX, ZX(O) എന്നിവയില്‍ ആറ് എയര്‍ബാഗുകളുണ്ട്.
പാര്‍ക്കിങ് സെന്‍സറുകള്‍ ഇന്‍വിക്‌റ്റോയില്‍ ഇല്ല. എന്നാല്‍ മുന്നിലും പിന്നിലും ഹൈക്രോസിന് പാര്‍ക്കിങ് സെന്‍സറുകളുണ്ട്. ഇന്‍വിക്‌റ്റോയിലെ ആന്റി തെഫ്റ്റ് സിസ്റ്റം ഇമ്മൊബിലൈസറില്‍ ഒതുങ്ങുമ്പോള്‍ ഇമ്മൊബിലൈസറും സൈറനും അള്‍ട്രാസോണിക്കും ഗ്ലാസ് ബ്രേക്ക് സെന്‍സറും ചേര്‍ന്നതാണ് ഹൈക്രോസിന്റെ ആന്റി തെഫ്റ്റ് സിസ്റ്റം. വിന്‍വിക്‌റ്റോയില്‍ റിവേഴ്‌സ് ക്യാമറയും ഹൈക്രോസ് വിഎക്‌സില്‍ 360 ഡിഗ്രി ക്യാമറയുമാണുള്ളത്.
ഇന്‍വിക്‌റ്റോയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ ആല്‍ഫ+ ന് 28.42 ലക്ഷം രൂപയാണ് വിലയെങ്കില്‍ ഇന്നോവ ഹൈക്രോസ് ZXന് 29.35 ലക്ഷമാണ് വില. ടൊയോട്ടയെ അപേക്ഷിച്ച് 92,000 രൂപയുടെ കുറവാണ് മാരുതി സുസുക്കി നല്‍കുന്നത്. വിലയിലെ വ്യത്യാസം പോലെ ഫീച്ചറുകളിലും വ്യത്യാസം പ്രകടമാണ്. ഇന്‍വിക്‌റ്റോയില്‍ ആറു സ്പീക്കറുകളാണെങ്കില്‍ ഇന്നോവ ഹൈക്രോസ് ZXല്‍ 9 സ്പീക്കറുകളുണ്ട്. രണ്ടാം നിരയിലെ ആംറെസ്റ്റ് ഹൈക്രോസില്‍ അഡ്ജസ്റ്റു ചെയ്യാനാവും.
ഇന്‍വിക്‌റ്റോക്ക് 17 ഇഞ്ച് വീലുകളാണെങ്കില്‍ ഇന്നോവ ഹൈക്രോസിന് 18 ഇഞ്ച് വീലുകളാണുള്ളത്. വിന്‍ഡ് ഷീല്‍ഡ് വൈപ്പറുകളുടെ കാര്യത്തില്‍ പോലും മിസ്റ്റ് വൈപ്പ് സൗകര്യം അധികമായി ഹൈക്രോസിലുണ്ട്. മറ്റൊരു പ്രധാന വ്യത്യാസം കൂടുതല്‍ സൗകര്യപ്രദമായ ഹൈക്രോസിലെ ഒട്ടോമന്‍ സീറ്റുകളാണ്. ടൊയോട്ട സേഫ്റ്റി സെന്‍സ് സിസ്റ്റമോ അഡാസ് സുരക്ഷയോ ഹൈക്രോസിന്റെ ZX(O) വേരിയന്റില്‍ തിരഞ്ഞെടുക്കാം. ഇന്‍വിക്‌റ്റോയില്‍ ഇത്തരം അധിക സുരക്ഷാ സൗകര്യങ്ങളില്ല.
English Summary: Maruti Suzuki Invicto vs Toyota Innova Hycross: price, features comparison