മുഖം മിനുക്കിയെത്തുന്ന റേഞ്ച് റോവര്‍ വെലാറിന്റെ ബുക്കിങ് ലാന്‍ഡ് റോവര്‍ ആരംഭിച്ചു. 2018മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള വാഹനമാണ് റേഞ്ച് റോവര്‍ വേളാർ. ഇതു രണ്ടാം തവണയാണ് റേഞ്ച് റോവര്‍ വേളാറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് അവതരിപ്പിക്കുന്നത്. ആദ്യ തവണ മെക്കാനിക്കല്‍ മാറ്റങ്ങളായിരുന്നെങ്കില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖം മിനുക്കിയെത്തുന്ന റേഞ്ച് റോവര്‍ വെലാറിന്റെ ബുക്കിങ് ലാന്‍ഡ് റോവര്‍ ആരംഭിച്ചു. 2018മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള വാഹനമാണ് റേഞ്ച് റോവര്‍ വേളാർ. ഇതു രണ്ടാം തവണയാണ് റേഞ്ച് റോവര്‍ വേളാറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് അവതരിപ്പിക്കുന്നത്. ആദ്യ തവണ മെക്കാനിക്കല്‍ മാറ്റങ്ങളായിരുന്നെങ്കില്‍ സെപ്റ്റംബര്‍ മുതല്‍ വിതരണം ആരംഭിക്കുന്ന പുതിയ മോഡലില്‍ പുറംമോടിയിലാണ് പ്രധാനമായും മാറ്റങ്ങളുള്ളത്. 

ADVERTISEMENT

പുതിയ റേഞ്ച് റോവര്‍ വേളാറില്‍ പിക്‌സല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും മാറ്റങ്ങള്‍ വരുത്തിയ ഡേ ടൈം റണ്ണിങ് ലാംപുകളുമുണ്ട്. പിന്നിലെ ബംപറിലും ടെയ്ല്‍ ലൈറ്റുകളിലും മാറ്റങ്ങളുണ്ട്. ഉള്ളിലേക്കു വന്നാല്‍ ഡാഷ് ബോര്‍ഡിന്റെ രൂപത്തില്‍ കാര്യമായ മാറ്റമുണ്ട്. 11.4 ഇഞ്ച് കര്‍വ്ഡ് ടച്ച്‌സ്‌ക്രീനിന് റേഞ്ച് റോവര്‍ സ്‌പോര്‍ടിനോടാണ് കൂടുതല്‍ സാമ്യത. ടറെയന്‍ റെസ്‌പോന്‍സിസ്റ്റം ടച്ച്‌സ്‌ക്രീനിലൂടെയും ഇനി മുതല്‍ ലഭിക്കും. സെന്റര്‍ കണ്‍സോളില്‍ ബട്ടണുകള്‍ കുറച്ചുകൊണ്ടുള്ള ഡിസൈനാണ്. വയര്‍ലെസ് ചാര്‍ജര്‍ വെക്കാനുള്ള പുതിയ സ്റ്റോവേജ് സ്‌പേസും വാഹനത്തിലുണ്ട്. 

ADVERTISEMENT

2.0 ലീറ്റര്‍ പെട്രോള്‍ എൻജിനാണ് റേഞ്ച് റോവര്‍ വേളാറിലുള്ളത്. 250hp കരുത്തും പരമാവധി 365Nm ടോര്‍ക്കും പുറത്തെടുക്കും ഈ എൻജിന്‍. പരമാവധി വേഗം 217 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് 7.5 സെക്കന്‍ഡില്‍ പറപറക്കും വെലാര്‍. 2.0 ലീറ്റര്‍ ഡീസല്‍ എൻജിന്‍ ഓപ്ഷനും വാഹനത്തിനുണ്ട്. 204hp കരുത്തും പരമാവധി 430Nm ടോര്‍ക്കും പുറത്തെടുക്കും ഡീസല്‍ എൻജിന്‍. ഉയര്‍ന്ന വേഗത 210 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ വേണ്ട സമയം 8.3 സെന്‍ക്കന്‍ഡുകള്‍. 

ADVERTISEMENT

ഇപ്പോള്‍ ബുക്കിങ് ആരംഭിച്ചെങ്കിലും 2023 സെപ്തംബര്‍ മുതലാണ് റേഞ്ച് റോവര്‍ വേളാറിന്റെ പുതിയ മോഡല്‍ വിതരണം ചെയ്തു തുടങ്ങുക. വാഹനത്തിന്റെ വില വരും ആഴ്ച്ചകളില്‍ കമ്പനി പുറത്തുവിടുമെന്നാണ് കരുതുന്നത്. പോര്‍ഷെ മകാന്‍, ജാഗ്വാര്‍ എഫ് പേസ് എന്നിവയാണ് റേഞ്ച് റോവര്‍ വെലാറിനെ വെല്ലുവിളിച്ചുകൊണ്ട് വിപണിയിലുള്ളത്. 

English Summary: Range Rover opens bookings for 2023 Velar in India, deliveries likely in September