വൈദ്യുതി കാറുകളുടെ നിര്‍മാണം വൈകാതെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഇന്ത്യയിലെ വൈദ്യുതി വാഹന വിപണി വളരെ വേഗത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബിഎംഡബ്ല്യുവിന്റെ പ്രഖ്യാപനം വരുന്നത്. 2023ല്‍ ആദ്യ ആറു മാസത്തില്‍ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ വില്‍പനയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി കാറുകളുടെ നിര്‍മാണം വൈകാതെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഇന്ത്യയിലെ വൈദ്യുതി വാഹന വിപണി വളരെ വേഗത്തില്‍  വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബിഎംഡബ്ല്യുവിന്റെ പ്രഖ്യാപനം വരുന്നത്. 2023ല്‍ ആദ്യ ആറു മാസത്തില്‍ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ വില്‍പനയില്‍ ഒമ്പത് ശതമാനം വൈദ്യുതി കാറുകളായിരുന്നു. ഇന്ത്യയില്‍ ഇത് 2025 ആകുമ്പോഴേക്കും 25 ശതമാനമായി ഉയരുമെന്നാണ് ബിഎംഡബ്ല്യുവിന്റെ കണക്കുകൂട്ടല്‍. 

ADVERTISEMENT

കാറുകള്‍ പ്രാദേശികമായി ഉത്പാദിപ്പിക്കാനുള്ള ബിഎംഡബ്ല്യു തീരുമാനത്തിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ഇവികളുടെ നിര്‍മാണം ആരംഭിക്കുന്നതെന്നാണ് ബിഎംഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ്വ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇന്ത്യയില്‍ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നതും ഇങ്ങനെയൊരു തീരുമാനത്തിന് ബിഎംഡബ്ല്യുവിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ വൈദ്യുതി വാഹനങ്ങളുടെ വില്‍പനയും ലഭ്യമായ സാങ്കേതികവിദ്യയുമെല്ലാം ഇന്ത്യയില്‍ വൈദ്യത വാഹനങ്ങളുടെ നിര്‍മാണം തുടങ്ങുള്ള തീരുമാനത്തെ സ്വാധീനിക്കുമെന്നും വിക്രം പാവ്വ കൂട്ടിച്ചേര്‍ത്തു. 

ADVERTISEMENT

ഇന്ത്യയില്‍ 2023ന്റെ ആദ്യ ആറു മാസത്തിനുള്ളില്‍ നാലു മോഡലുകളിലായി 500 വൈദ്യുതി കാറുകളാണ് ബിഎംഡബ്ല്യു വിറ്റത്. ഇത് താരതമ്യേന ചെറിയ അളവാണെങ്കിലും ഇന്ത്യയിലെ വൈദ്യുത വാഹന വിപണി വര്‍ധിക്കുന്നുവെന്നു തന്നെയാണ് ബിഎംഡബ്ല്യുവിന്റെ വിലയിരുത്തലും. i7, iX, i4, MINI SE എന്നീ മോഡലുകളാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ വിറ്റത്. 2013 മുതല്‍ വൈദ്യുതി വാഹനങ്ങള്‍ നിര്‍മിച്ചു വില്‍ക്കുന്ന കമ്പനിയാണ് ബിഎംഡബ്ല്യു. 

ADVERTISEMENT

നിലവില്‍ ബിഎംഡബ്ല്യുവിന്റെ അഞ്ചാം തലമുറ ബാറ്ററികളാണ് പുതിയ വാഹനങ്ങളിലുള്ളത്. ആറാം തലമുറ ബാറ്ററികള്‍ നിര്‍മിക്കാനുള്ള ഗവേഷണങ്ങള്‍ ഇതിനകം തന്നെ ബിഎംഡബ്ല്യു ആരംഭിച്ചിട്ടുണ്ട്. ഏതു ബാറ്ററികള്‍ ഇന്ത്യയില്‍ നിര്‍മിക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ വൈകാതെ തീരുമാനിക്കുമെന്നും വിക്രം പാവ്വ പറഞ്ഞു. 

നിലവില്‍ ആകെയുള്ള വില്‍പനയുടെ 8-9ശതമാനം മാത്രമാണ് വൈദ്യുതി വാഹനങ്ങളെങ്കിലും മുകളിലേക്കു തന്നെയാണ് വൈദ്യുതി വാഹന വില്‍പനയെന്നാണ് ബിഎംഡബ്ല്യു കണക്കുകൂട്ടുന്നത്. 2023 പൂര്‍ത്തിയാകുമ്പോഴേക്കും ആകെ വാഹന വില്‍പയുടെ 15 ശതമാനമായി വൈദ്യുത വാഹനങ്ങള്‍ മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ പ്രീമിയം വൈദ്യു വാഹന വില്‍പനയുടെ പകുതിയും ബിഎംഡബ്ല്യുവിന് സ്വന്തമാണെന്നത് അവരുടെ ഇന്ത്യന്‍ വിപണിയിലെ സ്വാധീനം പ്രകടമാക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ നിര്‍മാണം ആരംഭിച്ചാല്‍ വില കുറക്കാനാവുമെന്നതും ബിഎംഡബ്ല്യുവിന് അനുകൂലഘടകമായി മാറും.

English Summary: BMW to Locally Produce its Electric Vehicles in India Soon

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT