വില കുറഞ്ഞ ‘ബേബി ഡിഫൻഡർ’, കുഞ്ഞൻ പതിപ്പുമായി ലാൻഡ് റോവർ
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ കുഞ്ഞന്‍ പതിപ്പ് വരുന്നു. നിക്ഷേപകരുടെ കോണ്‍ഫറന്‍സിനിടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എക്സിക്യുട്ടീവാണ് ബേബി ഡിഫന്‍ഡര്‍ പുറത്തിറങ്ങുന്ന കാര്യം സ്ഥിരീകരിച്ചത്. ജെഎല്‍ആറിന്റെ ഇലക്ട്രിക് മോഡുലാര്‍ ആര്കിടെക്ചര്(EMA) പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന വാഹനം 2027ലായിരിക്കും

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ കുഞ്ഞന്‍ പതിപ്പ് വരുന്നു. നിക്ഷേപകരുടെ കോണ്‍ഫറന്‍സിനിടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എക്സിക്യുട്ടീവാണ് ബേബി ഡിഫന്‍ഡര്‍ പുറത്തിറങ്ങുന്ന കാര്യം സ്ഥിരീകരിച്ചത്. ജെഎല്‍ആറിന്റെ ഇലക്ട്രിക് മോഡുലാര്‍ ആര്കിടെക്ചര്(EMA) പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന വാഹനം 2027ലായിരിക്കും പുറത്തിറങ്ങുക.
ഇഎംഎ പ്ലാറ്റ്ഫോമില്‍ പുറത്തിറക്കുന്ന നാലു വാഹനങ്ങളിലൊന്നായിരിക്കും കുഞ്ഞന്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും. റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ വെലാര്‍, ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട് എന്നിവയായിരിക്കും ഇതേ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന മറ്റു വാഹനങ്ങള്‍. 15 അടി നീളവും 6.5 അടി വീതിയുമായിരിക്കും കുഞ്ഞന്‍ ഡിഫന്‍ഡറിനുണ്ടാവുക. സ്കോഡ കുഷാക്കിന്റെ വലിപ്പമായിരിക്കും ചെറു ഡിഫന്‍ഡറിനുണ്ടാവുക. ഡിഫന്‍ഡര്‍ സ്പോര്‍ട് എന്നായിരിക്കും ഈ വാഹനത്തിന് പേരു നല്‍കുകയെന്നും സൂചനയുണ്ട്.
നിലവിലെ ഡിഫന്‍ഡറിന് പകരക്കാരനായല്ല ലാന്‍ഡ് റോവര്‍ ചെറു പതിപ്പ് പുറത്തിറക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഡിഫന്‍ഡറിന്റെ പുതിയ പതിപ്പ് 2026ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഎല്‍എ പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനം നിര്‍മിക്കുക. വൈദ്യുത വാഹനങ്ങളും ഹൈബ്രിഡ്, ഐസിഇ വാഹനങ്ങളും നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്ഫോമാണിത്. അതുകൊണ്ടുതന്നെ ഡിഫെന്‍ഡറിന്റെ പൂര്‍ണ രൂപത്തിലുള്ള വൈദ്യുത മോഡല്‍ 2026ല്‍ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
2008ലാണ് ടാറ്റ ഗ്രൂപ്പ് ജാഗ്വാറും ലാന്‍ഡ് റോവറും ഫോര്‍ഡില്‍ നിന്നും വാങ്ങുന്നത്. പിന്നീട് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്ന പേരില്‍ പുതിയ കമ്പനി തുടങ്ങിയിരുന്നു. റേഞ്ച് റോവര്‍, ഡിഫന്‍ഡര്‍, ഡിസ്കവറി, ജാഗ്വാര്‍ എന്നീ വിഖ്യാത കാര്‍ ബ്രാന്‍ഡുകളെല്ലാം ഈ കമ്പനിക്കു കീഴിലാണ് വരുന്നത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ജെഎല്‍ആര്‍ എന്നാക്കിയാണ് കമ്പനി റീബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനു പകരം വെബ്സൈറ്റുകള്‍ പോലുള്ള ഔദ്യോഗിക സംവിധാനങ്ങളിലും രേഖകളിലുമായിരികിക്കും ജെഎല്‍ആര്‍ എന്ന പേരും ലോഗോയും ഉപയോഗിക്കുക. ഡിസ്കവറി, ഡിഫന്‍ഡര്‍, റേഞ്ച് റോവര്‍ എന്നിവയെ സ്വന്തമായി അവകാശങ്ങളുള്ള ബ്രാന്‍ഡുകളാക്കി മാറ്റുകയും ചെയ്തു.
English Summary: JLR confirms new 'Baby Defender' in the works; unveil in 2027