മൂന്ന് വൈദ്യുത എസ്.യു.വികളുമായി മഹീന്ദ്ര; കൂടുതലറിയാം
മഹീന്ദ്രയുടെ മൂന്ന് വൈദ്യുത എസ്.യു.വികള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ മൂന്നു വൈദ്യുത എസ്.യു.വികളുടെ പുതിയ ടീസര്‍ വിഡിയോ മഹീന്ദ്ര പുറത്തുവിട്ടു. XUV.e8, XUV.e9, BE.05 എന്നീ വൈദ്യുത എസ്.യു.വികളുടെ ചില വിശദാംശങ്ങളും ഈ ദൃശ്യങ്ങള്‍ക്കൊപ്പം പുറത്തെത്തിയിട്ടുണ്ട്. കൂട്ടത്തില്‍ XUV.e8 ആണ്

മഹീന്ദ്രയുടെ മൂന്ന് വൈദ്യുത എസ്.യു.വികള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ മൂന്നു വൈദ്യുത എസ്.യു.വികളുടെ പുതിയ ടീസര്‍ വിഡിയോ മഹീന്ദ്ര പുറത്തുവിട്ടു. XUV.e8, XUV.e9, BE.05 എന്നീ വൈദ്യുത എസ്.യു.വികളുടെ ചില വിശദാംശങ്ങളും ഈ ദൃശ്യങ്ങള്‍ക്കൊപ്പം പുറത്തെത്തിയിട്ടുണ്ട്.
കൂട്ടത്തില്‍ XUV.e8 ആണ് ആദ്യം പുറത്തിറങ്ങുന്ന എസ്.യു.വി. 2024 അവസാനത്തോടെയായിരിക്കും ഈ വൈദ്യുത എസ്.യു.വിയെ മഹീന്ദ്ര വിപണിയിലെത്തിക്കുക. XUV.e9 ഇലക്ട്രിക് എസ്.യു.വിയാണ് പിന്നീട് പുറത്തിറങ്ങുക. ഈ കൂപെ എസ്.യു.വിയെ 2025 അവസാനത്തോടെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സൗകര്യങ്ങളുള്ള BE.05 പുറത്തിറങ്ങുക 2025 ഒക്ടോബറിലാണെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.
INGLO പ്ലാറ്റ്‌ഫോമിലാണ് മൂന്നു വാഹനങ്ങളും മഹീന്ദ്ര നിര്‍മിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമില്‍ ഓള്‍ വീല്‍ ഡ്രൈവും റിയര്‍ വീല്‍ ഡ്രൈവുമുള്ള വാഹനങ്ങള്‍ ഒരുക്കാനാവും. പരമാവധി 400bhp വരെ കരുത്തു പുറത്തെടുക്കാന്‍ ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന മഹീന്ദ്രയുടെ വൈദ്യുത വാഹനങ്ങള്‍ക്കാവും. ഫ്‌ളഷ് ഡോര്‍ ഹാന്‍ഡില്‍, എല്‍ഇഡി ഡിആര്‍എല്‍, HARMANന്റെ 360 ഡിഗ്രി സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയും മഹീന്ദ്രയുടെ വൈദ്യുത എസ്.യു.വികളിലുണ്ട്.
വൈദ്യുത വാഹനമാണെന്നു കരുതി കരുത്തിലും വേഗതയിലും യാതൊരു വിട്ടു വീഴ്ച്ചയും മഹീന്ദ്ര നല്‍കിയിട്ടില്ല. സ്പീഡോമീറ്ററില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ ടീസര്‍ വിഡിയോയില്‍ കാണിക്കുന്നുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത കാണിക്കുന്നത് ഏറ്റവും മികച്ച മോഡലായ XUV.e9 ആയിരിക്കും.
ഈ വാഹനത്തിന്റെ മുന്‍ മോട്ടോറിന് 107bhp കരുത്തും പരമാവധി 135Nm ടോര്‍ക്കും പുറത്തെടുക്കാനും പിന്‍ മോട്ടോറിന് 282bhp കരുത്തും 535Nm വരെ ടോര്‍ക്കും പുറത്തെടുക്കാനാവും. പിന്നില്‍ എല്‍ഇഡി ലൈറ്റ് ബാറും പനോരമിക് സണ്‍റൂഫും XUV.e9ഉം BE.05ക്കുമുണ്ട്. വൈദ്യുത വാഹനങ്ങള്‍ക്കു വേണ്ടി ബാറ്ററി നിര്‍മിക്കാന്‍ ബിവൈഡിയുമായാണ് മഹീന്ദ്ര കരാറിലെത്തിയിരിക്കുന്നത്.
English Summary: Mahindra takes another big EV step