ടൊയോട്ടയുടെ പുതിയ എസ്‍യുവി ഉടൻ; സഫാരി, അൽക്കസാർ പ്രധാന എതിരാളികൾ
ഇന്ത്യയിൽ മൂന്നാം പ്ലാന്റ് നിർമിക്കാനൊരുങ്ങി ടൊയോട്ട. പുതിയ പ്ലാന്റിന്റെ വരവോടു കൂടി വർഷം 5 ലക്ഷം വാഹനങ്ങൾ നിർമിക്കാനാണ് ടൊയോട്ട പദ്ധതിയിടുന്നത്. പ്രതിവർഷം 80000 മുതൽ 1.20 ലക്ഷം വരെ വാഹനങ്ങൾ നിർമിക്കാൻ സാധിക്കുന്ന മൂന്നാം പ്ലാന്റിന്റെ കപ്പാസിറ്റി വർഷം 2 ലക്ഷമാക്കി ഉയർത്താനും സാധിക്കുമെന്നാണ്

ഇന്ത്യയിൽ മൂന്നാം പ്ലാന്റ് നിർമിക്കാനൊരുങ്ങി ടൊയോട്ട. പുതിയ പ്ലാന്റിന്റെ വരവോടു കൂടി വർഷം 5 ലക്ഷം വാഹനങ്ങൾ നിർമിക്കാനാണ് ടൊയോട്ട പദ്ധതിയിടുന്നത്. പ്രതിവർഷം 80000 മുതൽ 1.20 ലക്ഷം വരെ വാഹനങ്ങൾ നിർമിക്കാൻ സാധിക്കുന്ന മൂന്നാം പ്ലാന്റിന്റെ കപ്പാസിറ്റി വർഷം 2 ലക്ഷമാക്കി ഉയർത്താനും സാധിക്കുമെന്നാണ് ടൊയോട്ട പറയുന്നത്. കർണാടക ബിഡഡിയിൽ തന്നെയാണ് പുതിയ നിർമാണശാലയും സ്ഥാപിക്കുന്നത്.
ഉടൻ വിപണിയിലെത്തുന്ന മൂന്നു നിര സീറ്റുകളുള്ള എസ്‍യുവിക്ക് വേണ്ടിയാണ് പുതിയ പ്ലാന്റ് ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കൊറോളയെ അടിസ്ഥാനപ്പെടുത്തിയ എസ്‍യുവി ക്രോസിന്റെ വലുപ്പം കൂടിയ രൂപമായിരിക്കും ഇന്ത്യയിലേക്ക് എത്തുക. ഹ്യുണ്ടേയ് അൽകസാർ, ടാറ്റ സഫാരി തുടങ്ങിയ വാഹനങ്ങളുമായിട്ടാകും ക്രോസ് മത്സരിക്കുക.
ഇന്നോവ ഹൈക്രോസ് നിർമിച്ചിരിക്കുന്ന ടിഎൻജിഎ–സി പ്ലാറ്റ്ഫോമിലായിരിക്കും പുതിയ മോഡലും നിർമിക്കുക. കൊറോള ക്രോസിന്റെ രാജ്യാന്തര പതിപ്പിന് 2640 എംഎം വീൽബെയ്സുണ്ട്. ഇതിൽ നിന്ന് 150 എംഎം അധിക വീൽബെയ്സ് പുതിയ എസ്‍യുവിക്ക് പ്രതീക്ഷിക്കാം. മൂന്നു നിര സീറ്റുകളുള്ള വാഹനത്തിൽ ഏഴുപേർക്ക് വരെ സഞ്ചരിക്കാൻ സാധിക്കും.
ഇലക്ട്രിക്കലി ഓപ്പൺ ചെയ്യാവുന്ന ടെയിൽ ഗേറ്റ്, വലുപ്പം കൂടിയ റിയർ ഡോർ, വലിയ ഗ്ലാസ് ഏരിയ എന്നിവയുമുണ്ടാകും. രാജ്യാന്തര വിപണിയിലെ കൊറോള ക്രോസിന് 1.8 ലീറ്റർ എൻജിനാണ്. എന്നാൽ വലുപ്പം കൂടിയ ഇന്ത്യൻ പതിപ്പിന് 2 ലീറ്റർ പെട്രോൾ, 2 ലീറ്റർ സ്ട്രോങ് ഹൈബ്രിഡ് എൻജിനുകളായിരിക്കും ഉപയോഗിക്കുക. ഡീസൽ എൻജിൻ മോഡൽ വരാനുള്ള സാധ്യതകൾ വിരളമാണ്. ഇന്ത്യൻ വിപണിക്ക് വേണ്ടി മാത്രമായിരിക്കില്ല പുതിയ വാഹനം വികസിപ്പിക്കുക. ഇന്ത്യയിൽ നിർമിച്ച് മറ്റുസ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയുന്ന കാര്യവും ടൊയോട്ട പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
English Summary: Upcoming Toyota SUV to be built at brand’s new third plant