ഗതാഗത തിരക്കുകൊണ്ട് പൊറുതിമുട്ടുന്ന മെട്രോ നഗരങ്ങളില്‍ മുന്നിലാണ് ബെംഗളൂരു. ഇതിന് ചെറിയ തോതിലെങ്കിലും പരിഹാരമായിരുന്നു കാര്‍പൂളിങ് ആപ്പുകള്‍. ഇപ്പോഴിതാ കാര്‍പൂളിങ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ബെംഗളൂരു ഗതാഗതവകുപ്പു തന്നെ ഉത്തരവിട്ടിരിക്കുന്നു. ബെംഗളൂരുവില്‍ കാര്‍പൂളിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത തിരക്കുകൊണ്ട് പൊറുതിമുട്ടുന്ന മെട്രോ നഗരങ്ങളില്‍ മുന്നിലാണ് ബെംഗളൂരു. ഇതിന് ചെറിയ തോതിലെങ്കിലും പരിഹാരമായിരുന്നു കാര്‍പൂളിങ് ആപ്പുകള്‍. ഇപ്പോഴിതാ കാര്‍പൂളിങ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ബെംഗളൂരു ഗതാഗതവകുപ്പു തന്നെ ഉത്തരവിട്ടിരിക്കുന്നു. ബെംഗളൂരുവില്‍ കാര്‍പൂളിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ അത് വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കാനും 10,000 രൂപ വരെ പിഴ ഈടാക്കാനും വരെ സാധിക്കുന്ന കുറ്റമായിട്ടാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. 

ADVERTISEMENT

സ്വകാര്യ വാഹനങ്ങള്‍ കച്ചവട ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് ബെംഗളൂരു ഗതാഗത വകുപ്പ് പുതിയ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. ബെംഗളൂരുവിലെ ടാക്‌സി യൂണിയനുകളുടെ പരാതി കൂടി പരിഗണിച്ചാണ് ഗതാഗത വകുപ്പിന്റെ പുതിയ നീക്കം. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി, എച്ച്എസ്ആര്‍ ലേഔട്ട്, ദേവനഹള്ളി, കെആര്‍ പുര, ജയനഗര്‍, യെലഹങ്ക എന്നിങ്ങനെയുള്ള ആര്‍ടിഒകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശവും മോട്ടോര്‍ വാഹന വകുപ്പ് നല്‍കി കഴിഞ്ഞു. 

ADVERTISEMENT

അതേസമയം മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനത്തിനെ എതിര്‍ത്തുകൊണ്ടുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ബെംഗളൂരു പോലുള്ള തിരക്കേറിയ നഗരങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ ആശ്വാസകരമാണെന്നാണ് കാര്‍പൂളിങ് ആപ്പുകളെ പിന്തുണക്കുന്നവര്‍ ഉയര്‍ത്തുന്ന വാദം. ഗതാഗത തിരക്ക് കുറക്കാനും പണം ലാഭിക്കാനും ഇത് സഹായിക്കുന്നുവെന്നും ഇവര്‍ പറയുന്നു. 

ADVERTISEMENT

ബെംഗളൂരു ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം നഗരത്തില്‍ 1.1 കോടിയിലേറെ വാഹനങ്ങളുണ്ട്. ഇതില്‍ 73.6 ലക്ഷം ഇരുചക്രവാഹനങ്ങളും 23.5 ലക്ഷം നാലുചക്രവാഹനങ്ങളുമാണ്. ഇതില്‍ ഭൂരിഭാഗം വാഹനങ്ങളും പ്രവൃത്തി ദിവസങ്ങളില്‍ പുറത്തിറങ്ങുന്നവയാണ്. ഡ്രൈവര്‍ മാത്രമായി പുറത്തിറങ്ങുന്ന പല വാഹനങ്ങളിലും മറ്റുള്ളവര്‍ക്കു കൂടി സഞ്ചരിക്കാനുള്ള അവസരമാണ് കാര്‍പൂളിങ് ആപ്പുകള്‍ വഴി ലഭിച്ചിരുന്നത്. 

ക്വിക് റൈഡ്, സൂം എന്നിവയാണ് ബെംഗളൂരുവിലെ ഏറ്റവും ജനപ്രിയമായ കാര്‍പൂളിങ് ആപ്ലിക്കേഷനുകള്‍. 'ബെംഗളൂരുവില്‍ വാഹന തിരക്കുള്ളപ്പോള്‍ അഞ്ചു കിലോമീറ്റര്‍ മറികടക്കാന്‍ ഒരു മണിക്കൂര്‍ എടുക്കാറുണ്ട്. ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കും ടെക് പാര്‍ക്കില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരേ സ്ഥലത്തേക്ക് പോകേണ്ടവര്‍ക്കുമെല്ലാം ഒന്നിച്ചു പോവാനുള്ള അവസരമാണ് ക്യുക് റൈഡ് പോലുള്ള ആപ്പുകള്‍ നല്‍കുന്നത്. നേരത്തെ സ്ഥിരീകരിച്ച പാതികളില്‍ മാത്രമാണ് കാര്‍പൂളിങ് സാധ്യമാവുക. ദിവസത്തില്‍ പരമാവധി രണ്ടു തവണ മാത്രമേ ഇത് സാധിക്കുകയുമുള്ളൂ' എന്നാണ് ക്വിക് റൈഡ് സി.ഇ.ഒ ഈ വാര്‍ത്തയോട് പ്രതികരിച്ചത്.

English Summary: Carpooling is illegal; Rs 10,000 challan implemented