പുത്തൻ ടാറ്റ ഹാരിയറും സഫാരിയും; ഫീച്ചറുകളും പ്രത്യേകതകളും ചിത്രങ്ങളിലൂടെ
പ്രീമിയം എസ്‍യുവികളായ ഹാരിയറിന്റേയും സഫാരിയുടേയും വില ടാറ്റ പ്രഖ്യാപിച്ചത് ഒക്ടോബർ 17നാണ്. ഹാരിയറിന്റെ വില 15.49 ലക്ഷം രൂപ മുതലും സഫാരിയുടെ വില 16.19 ലക്ഷം രൂപ മുതലും ആരംഭിക്കും. സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് മോഡലുകളിലാണ് ഹാരിയർ വിപണിയിൽ എത്തുന്നത്. ഹാരിയറിന്റെ ബേസ് വേരിയന്റായ സ്മാർട്ടിന്

പ്രീമിയം എസ്‍യുവികളായ ഹാരിയറിന്റേയും സഫാരിയുടേയും വില ടാറ്റ പ്രഖ്യാപിച്ചത് ഒക്ടോബർ 17നാണ്. ഹാരിയറിന്റെ വില 15.49 ലക്ഷം രൂപ മുതലും സഫാരിയുടെ വില 16.19 ലക്ഷം രൂപ മുതലും ആരംഭിക്കും. സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് മോഡലുകളിലാണ് ഹാരിയർ വിപണിയിൽ എത്തുന്നത്.
ഹാരിയറിന്റെ ബേസ് വേരിയന്റായ സ്മാർട്ടിന് 15.49 ലക്ഷം രൂപയാണ് വില. പ്യൂവറിന് 16.99 ലക്ഷം, പ്യുവർ പ്ലസിന് 18.69 ലക്ഷം, അഡ്വഞ്ചറിന് 20.19 ലക്ഷം, അഡ്വഞ്ചർ പ്ലസിന് 21.69 ലക്ഷം, ഫിയർലെസിന് 22.99 ലക്ഷം, ഫിയർലെസ് പ്ലസിന് 24.49 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റ് വേരിയന്റുകളുടെ വില. ഓട്ടമാറ്റിക്കിന്റെ വില 19.99 ലക്ഷം രൂപ മുതലും ഡാർക് എഡിഷന്റെ വില 19.99 ലക്ഷം മുതലും ആരംഭിക്കും.
സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, അക്കബ്ലീഷ് മോഡലുകളിൽ വിപണിയിലെത്തുന്ന ഹാരിയറിന്റെ സ്മാർട് ട്രിം 16.19 ലക്ഷം രൂപയാണ് വില. പ്യുവറിന് 17.69 ലക്ഷം, പ്യുവർ പ്ലസിന് 19.39 ലക്ഷം, പ്യുവർ പ്ലസ് ഡാർക്കിന് 20.69 ലക്ഷം, അഡ്വഞ്ചറിന് 20.99 ലക്ഷം, അഡ്വഞ്ചർ പ്ലസിന് 22.49 ലക്ഷം, അക്കംപ്ലീഷ്ഡിന് 23.99 ലക്ഷം, അക്കംപ്ലീഷ്ഡ് പ്ലസിന് 25.49 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.
ബിഎസ് 6.2 എൻജിനാണ് ഇരു വാഹനങ്ങളിലും. ഹൈഡ്രോളിക് പവർ സ്റ്റിയറിങ്ങിന് പകരം ഇലക്ട്രിക് പവർ സ്റ്റിയറിങ് വന്നിരിക്കുന്നു. സ്റ്റിയറിങ് കൂടുതൽ ലൈറ്റാക്കി. സസ്പെൻഷനിനും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും നൽകുന്ന 2 ലീറ്റർ ഡീസൽ എൻജിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളില്ല. ഹൈവേയിലെ യാത്രകളാണ് കുറച്ചുകൂടി ഡ്രൈവിങ് സുഖം നൽകുന്നത്. റൈഡ് ക്വാളിറ്റിയും ഹാൻഡിലിങ്ങും മികച്ചു നിൽക്കുന്നു. ബ്രേക്കുകളും മികച്ചതാണ്. കരുത്തുറ്റ മിഡ് റേഞ്ച് ലോങ് ഡ്രൈവ് ആസ്വാദ്യകരമാക്കുന്നു. ഇക്കോ, സിറ്റി, സ്പോർട്സ് ഡ്രൈവ് മോഡുകളും നോർമൽ, വെറ്റ്, റഫ് ടെറൈൻ മോഡുകളുമുണ്ട്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക് കണ്‍വേർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സുകൾ.
വ്യത്യസ്ത പെർസോണകളിലായി എത്തുന്ന ഹാരിയറിന്റേയും സഫാരിയുടേയും മോഡലുകൾ തമ്മിൽ എന്തൊക്കെ മാറ്റങ്ങളുണ്ട്. ചിത്രങ്ങളിലൂടെ അറിയാം.