ടൊക്കിയോ മോട്ടർഷോയിൽ സിഫ്റ്റിന് പുതിയ എൻജിൻ അവതരിപ്പിച്ച് സുസുക്കി. ഇസഡ് 12 എന്ന കോഡ് നാമത്തിലാണ് എൻജിൻ വികസിപ്പിക്കുന്നത്. 1.2 ലീറ്റർ മൂന്നു സിലിണ്ടർ നാച്ചുറലി അസ്പിരേറ്റഡ് എൻജിൻ നിലവിലെ 1.2 ലീറ്റർ 4 സിലിണ്ടർ എൻജിന് പകരക്കാരനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കെ12 എൻജിനെക്കാളും ടോർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ മോട്ടർഷോയിൽ സിഫ്റ്റിന് പുതിയ എൻജിൻ അവതരിപ്പിച്ച് സുസുക്കി. ഇസഡ് 12 എന്ന കോഡ് നാമത്തിലാണ് എൻജിൻ വികസിപ്പിക്കുന്നത്. 1.2 ലീറ്റർ മൂന്നു സിലിണ്ടർ നാച്ചുറലി അസ്പിരേറ്റഡ് എൻജിൻ നിലവിലെ 1.2 ലീറ്റർ 4 സിലിണ്ടർ എൻജിന് പകരക്കാരനാകും എന്നാണ് പ്രതീക്ഷ. നിലവിലെ കെ12 എൻജിനെക്കാളും ഇന്ധനക്ഷമതയും ടോർക്കും കൂടുതലുമുണ്ടാകും.

Image Source: indra_fathan

മൈൽഡ് ഹൈബ്രിഡ് ഉപേക്ഷിച്ച് ഫുൾ ഹൈബ്രിഡിലേക്ക് മാറിയാൽ ഏകദേശം 40 കിലോമീറ്റർ ഇന്ധനക്ഷമതയും പുതിയ എൻജിന് ലഭിച്ചേക്കാം. തുടക്കത്തിൽ പുതിയ സ്വിഫ്റ്റിലും പിന്നീട് കെ12 എൻജിൻ ഉപയോഗിക്കുന്ന എല്ലാ മോഡലുകളിലും പുതിയ എൻജിൻ വന്നേക്കും. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള സ്വിഫ്റ്റില്‍ 1.2 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. 90 എച്ച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി.

ADVERTISEMENT

നാലം തലമുറ സ്വിഫ്റ്റിനെ കഴിഞ്ഞ ദിവസമാണ് ടോക്കിയോ മോട്ടർഷോയിൽ പ്രദർശിപ്പിച്ചത്. അടുത്ത വർഷം പുതിയ സ്വിഫ്റ്റ് ഇന്ത്യയിലെത്തും. ടോക്കിയോയിൽ എഡിഎഎസ് (ADAS) ഫീച്ചറുള്ള മോഡലാണ് പ്രദർശിപ്പിച്ചതെങ്കിലും ഇന്ത്യൻ വിപണിയിൽ ഈ ഫീച്ചറുള്ള കാർ ലഭിക്കുമോ എന്ന് വ്യക്തമല്ല. 

സില്‍വര്‍ ഫിനിഷോടു കൂടിയ ഗ്രില്ലിന് പുതിയ ഡിസൈനാണ്. നിലവില്‍ സ്വിഫ്റ്റില്‍ ഗ്രില്ലിന്റെ നടുവിലാണ് സുസുകി ലോഗോയെങ്കില്‍ പുതിയ സ്വിഫ്റ്റില്‍ ഗ്രില്ലിന് മുകളിലാണ് സുസുകി ലോഗോ വച്ചിട്ടുള്ളത്. വശങ്ങളിലെ കാരക്ടര്‍ ലൈന്‍ ടെയില്‍ ലാംപുകള്‍ക്ക് മുകളിലേക്കു നീളുന്നുണ്ട്. പുതിയ അലോയ് വീലുകളും സ്വിഫ്റ്റിന്റെ ഭംഗി കൂട്ടുന്നു.

Image Source: indra_fathan
ADVERTISEMENT

ഫ്രോങ്ക്‌സ്, വിറ്റാര ബ്രെസ എന്നിവയിൽ കണ്ടു വരുന്ന കറുപ്പ്, ചാര നിറങ്ങളിലുള്ള ഡാഷ്‌ബോര്‍ഡ് ഡിസൈനാണ് 2024 സ്വിഫ്റ്റിലും. 9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്‌ക്രീനാണ്. ഇതുവരെ പുതിയ സ്വിഫ്റ്റിന്റെ എന്‍ജിന്റെ കൂടുതൽ വിവരങ്ങൾ സുസുക്കി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

പുതിയ സ്വിഫ്റ്റില്‍ കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ സൗകര്യങ്ങളുണ്ടാവുമെന്ന സൂചന സുസുക്കി നല്‍കുന്നുണ്ട്. ഡ്യുവല്‍ സെന്‍സര്‍ ബ്രേക്ക് സപ്പോര്‍ട്ട്, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം, ഡ്രൈവ് മോണിറ്ററിങ് സിസ്റ്റം എന്നിവ പുതിയ സ്വിഫ്റ്റിലുണ്ടാവും. അടുത്തവര്‍ഷം ഇന്ത്യന്‍ വിപണിയിലും സ്വിഫ്റ്റ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 2005ല്‍ മുതല്‍ ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന കാറാണ് സ്വിഫ്റ്റ്.

ADVERTISEMENT

Image Source: indra_fathan

English Summary:

New Suzuki Z Series engine to debut with fourth generation Swift in 2024