ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പുതിയ വൈദ്യുത സ്‌ക്കൂട്ടറായ എസ്​സി ഇ കണ്‍സെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട. EM:1 ഇ സ്‌കൂട്ടറിനൊപ്പമാണ് SC e കണ്‍സെപ്റ്റും അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വലിപ്പത്തിലുള്ള വാഹനമായിരിക്കും SC e.എടുത്തു മാറ്റാവുന്ന ബാറ്ററി ഉണ്ടെന്നതാണ് ഈ ഹോണ്ട മോഡലിന്റെ മറ്റൊരു പ്രധാന സവിശേഷത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പുതിയ വൈദ്യുത സ്‌ക്കൂട്ടറായ എസ്​സി ഇ കണ്‍സെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട. EM:1 ഇ സ്‌കൂട്ടറിനൊപ്പമാണ് SC e കണ്‍സെപ്റ്റും അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വലിപ്പത്തിലുള്ള വാഹനമായിരിക്കും SC e.എടുത്തു മാറ്റാവുന്ന ബാറ്ററി ഉണ്ടെന്നതാണ് ഈ ഹോണ്ട മോഡലിന്റെ മറ്റൊരു പ്രധാന സവിശേഷത. EM:1ല്‍ ഒരു ബാറ്ററിയാണെങ്കില്‍ SCeയില്‍ 1.3kWh ന്റെ രണ്ടു ബാറ്ററികളുണ്ടെന്നതും പ്രത്യേകതയാണ്. 

ഒഴുകിയിറങ്ങുന്ന രൂപകല്‍പനയാണ് ഈ വൈദ്യുത സ്‌കൂട്ടറിലുള്ളത്. 12 ഇഞ്ച്  ഡിസ്‌ക് ഡിസൈനാണ് ചക്രങ്ങൾ. മുന്നിലേയും പിന്നിലേയും ഇന്‍ഡിക്കേറ്ററുകളിലും മോട്ടോര്‍ കവറിലും വൈദ്യുത സ്‌കൂട്ടറെന്ന സൂചനയില്‍ നീല വര നല്‍കിയിരിക്കുന്നു. സിംഗിള്‍ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വാഹനത്തോടു ചേര്‍ന്നിരിക്കുന്ന ഫൂട്ട് പെഗ് എന്നിവയുമുണ്ട്. 

ADVERTISEMENT

സീറ്റിനുള്ളിലാണ് ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ഇ ബാറ്ററികള്‍ വെച്ചിരിക്കുന്നത്. ഓരോന്നിനും 10 കിലോഗ്രാം വീതമാണ് ഭാരം. സീറ്റിന് അടിയിലെ സ്‌റ്റോറേജ് സ്‌പേസ് ബാറ്ററികള്‍ ഇല്ലാതാക്കുന്നുണ്ട്. ഏതാണ്ട് 100 കിലോമീറ്ററോട് അടുപ്പിച്ചായിരിക്കും റേഞ്ച്. EM:1നെ അപേക്ഷിച്ച് കൂടുതല്‍ കരുത്തുള്ള മോട്ടോറായിരിക്കും SC eക്കുണ്ടാവുക. അതുകൊണ്ടുതന്നെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ പ്രതീക്ഷിക്കാം. 

ഇന്ത്യന്‍ വിപണിയിലേക്ക് എപ്പോഴാണ് ഹോണ്ടയുടെ ഈ വൈദ്യുത സ്‌കൂട്ടര്‍ എത്തുകയെന്ന് പറയാനാവില്ല. എങ്കിലും അടുത്തവര്‍ഷം വൈദ്യുത സ്‌കൂട്ടറുകള്‍ ഹോണ്ട ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു ചക്ര വാഹനങ്ങളില്‍ ബാറ്ററി സ്വാപിങ് പലയിടത്തും നടത്തുന്നുണ്ട്. സമാനമായ രീതിയില്‍ ഇരുചക്ര വാഹനങ്ങളിലും നടത്താനാണ് ഹോണ്ടയുടെ ലക്ഷ്യമെന്നാണ് സൂചന.