വരുന്നു ഹോണ്ടയുടെ ഇ–സൈക്കിള്‍; ഒന്നല്ല പലതാണ് ഉപയോഗം
ഇ-എംടിബി എന്ന പേരില്‍ വൈദ്യുത സൈക്കിള്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട. ടോക്കിയോയില്‍ നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയിലായിരുന്നു ഹോണ്ട ഇലക്ട്രിക് ബൈസൈക്കിള്‍ കൺസെപ്റ്റ് അവതരിപ്പിച്ചത്. ഇ ബൈക്കുകളുടെ പ്രചാരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വൈകാതെ ഹോണ്ടയുടെ ഈ വൈദ്യുത സൈക്കിളും വിപണിയിലെത്തുമെന്നാണ്

ഇ-എംടിബി എന്ന പേരില്‍ വൈദ്യുത സൈക്കിള്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട. ടോക്കിയോയില്‍ നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയിലായിരുന്നു ഹോണ്ട ഇലക്ട്രിക് ബൈസൈക്കിള്‍ കൺസെപ്റ്റ് അവതരിപ്പിച്ചത്. ഇ ബൈക്കുകളുടെ പ്രചാരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വൈകാതെ ഹോണ്ടയുടെ ഈ വൈദ്യുത സൈക്കിളും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ഒരേസമയം മോട്ടോര്‍ സൈക്കിളും മൗണ്ടന്‍ ബൈക്കും ഓടിക്കുന്നത് ഇതിലൂടെ ആസ്വദിക്കാനാകുമെന്നാണ് ഹോണ്ട പറയുന്നത്. ഏതൊരാള്‍ക്കും വെല്ലുവിളികള്‍ നിറഞ്ഞ മലമ്പാതകളിലൂടെ അനായാസം സൈക്കിള്‍ ഓടിക്കാന്‍ ഇതുവഴി സാധിക്കും. വൈദ്യുത സൈക്കിള്‍ വിപണിയിലെ വിപണന സാധ്യത മുതലെടുക്കുകയെന്ന ലക്ഷ്യത്തിലാണ് ഹോണ്ട തങ്ങളുടെ ഇ-എംടിബി അവതരിപ്പിച്ചിരിക്കുന്നത്.
നിലവില്‍ വിപണിയിലുള്ള ബ്രോസിന്റെ മിഡ് ഡ്രൈവ് മോട്ടോറാണ് ഹോണ്ട ഇ-എംടിബിയില്‍ നല്‍കിയിരിക്കുന്നത്. ഈ വൈദ്യുത സൈക്കിളിന്റെ കാര്യത്തില്‍ രൂപകല്‍പനയിലും മറ്റു ഫീച്ചറുകളിലുമാണ് ഹോണ്ട ഏറെ ശ്രദ്ധിച്ചിരിക്കുന്നത്. നിലവില്‍ ഇ ബൈക്കുകളില്‍ ഉപയോഗിക്കുന്ന പല ഭാഗങ്ങളും ഇ-എംടിബിയില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഡിടി സ്വിസ് എക്‌സ്എം 1700 വീല്‍, മാക്‌സിസ് മിനിയോണ്‍ ഡിഎച്ച്എഫ് ടയര്‍, മുന്നിലും പിന്നിലും ഫോക്‌സ് സസ്‌പെന്‍ഷന്‍, ഷിമാനോയുടെ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്ക്, റോക്ഷോക്ക് റീവെര്‍ബ് ഡ്രോപ്പര്‍ സീറ്റ് പോസ്റ്റ്, SRAM ഈഗിള്‍ AXS ഗിയര്‍ബോക്‌സ് എന്നിവയാണ് ഹോണ്ടയുടെ പുതിയ ഇ സൈക്കിളിലുള്ളത്. കുത്തനെയുള്ള കയറ്റങ്ങളിലും മറ്റും അനായാസേന ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് ഹോണ്ട ഈ മൗണ്ടന്‍ ടെറൈന്‍ ബൈക്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഹാര്‍ലെ ഡേവിഡ്‌സണ്‍ സീരിയല്‍ 1 എന്ന പേരില്‍ ഇ സൈക്കില്‍ അവതരിപ്പിച്ചിരുന്നു. ഗ്രേപ്പ്, ഫാസുവ എന്നീ കമ്പനികളെ സ്വന്തമാക്കി പോര്‍ഷെയും ഇ സൈക്കിള്‍ രംഗത്തേക്ക് വരാന്‍ സജീവമായി തയാറെടുക്കുന്നുണ്ട്. പോര്‍ഷെ രണ്ട് ഇലക്ട്രിക് ബൈക്ക് മോഡലുകളും അവതരിപ്പിച്ചിരുന്നു. ഹമ്മറും സ്വന്തം ഇ ബൈക്ക് ബ്രാന്‍ഡ് തുടങ്ങാനുള്ള ശ്രമത്തിലാണ്. ഇങ്ങനെ വാഹന രംഗത്തെ കൂടുതല്‍ കമ്പനികള്‍ കൂടി സജീവമാവുന്നതോടെ ഇ ബൈക്ക് വിപണിയിലെ മത്സരം സജീവമാകുമെന്നു പ്രതീക്ഷിക്കാം.