ബുള്ളറ്റിനൊരു എതിരാളി ‘ക്ലാസിക്’ ഹോണ്ട, സിബി 350 വിപണിയിൽ
റോയൽ എൻഫീൽഡിനോട് നേരിട്ട് മത്സരിക്കാൻ സിബി 350 വിപണിയിൽ. രണ്ട് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ഡിഎൽഎക്സ് മോഡലിന് 1.99 ലക്ഷം രൂപയും ഡിഎൽഎക്സ് പ്രോയ്ക്ക് 2.17 ലക്ഷം രൂപയുമാണ് വില. ഹോണ്ട ഹൈനെസ് സിബി 350, സിബി 350ആർഎസ് എന്നീ ബൈക്കുകൾ നിർമിച്ച പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനവും. ഇതേ വാഹനങ്ങളിൽ

റോയൽ എൻഫീൽഡിനോട് നേരിട്ട് മത്സരിക്കാൻ സിബി 350 വിപണിയിൽ. രണ്ട് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ഡിഎൽഎക്സ് മോഡലിന് 1.99 ലക്ഷം രൂപയും ഡിഎൽഎക്സ് പ്രോയ്ക്ക് 2.17 ലക്ഷം രൂപയുമാണ് വില. ഹോണ്ട ഹൈനെസ് സിബി 350, സിബി 350ആർഎസ് എന്നീ ബൈക്കുകൾ നിർമിച്ച പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനവും.
ഇതേ വാഹനങ്ങളിൽ ഉപയോഗിക്കുന്ന 348 സിസി, 21 എച്ച്പി എൻജിൻ തന്നെയാണ് സിബി 350ൽ ഉള്ളത്. 29 എൻഎം ആണ് ടോർക്. ഹോണ്ട സ്മാർട്ഫോൺ വോയിസ് കൺട്രോൾ സിസ്റ്റം, ഓൾ എൽഇഡി ലൈറ്റിങ്സ്, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, ട്രാക്ഷൻ കൺട്രോൾ എന്നിവ ബൈക്കിലുണ്ട്.
ടെലിസ്കോപ്പിങ് ഫോർക്കും മുൻ മഡ്‌ഗാർഡും ക്രോം എക്സ്ഹോസ്റ്റും ഫെൻഡറും സീറ്റുകളുമെല്ലാം ബൈക്കിന് ക്ലാസിക് ലുക്ക് സമ്മാനിക്കുന്നു. എമർജെൻസി സ്റ്റോപ് സിഗ്നൽ, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകളും ഇതിനുണ്ട്. മുന്നിൽ 310 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 240 ഡിസ്ക് ബ്രേക്കുമാണ്. ഡ്യുവൽ ചാനൽ എബിഎസാണ് ബൈക്കിൽ ഉപയോഗിക്കുന്നത്. പ്രഷ്യസ് റെഡ് മെറ്റാലിക്, പേൾ ഇഗ്‌ന്യസ് ബ്ലാക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, മാറ്റ് ഡ്യൂൺ ബ്രൗൺ തുടങ്ങിയ നിറങ്ങളിൽ വാഹനം ലഭിക്കും.