ഒന്നല്ല രണ്ട് സൺറൂഫ്, ഫോഴ്സ് ട്രാക്സ് ക്രൂസർ സഫാരി വേർഷൻ
ഫോഴ്സ് ട്രാക്സ് ക്രൂസറിന്റെ സഫാരി വേര്‍ഷന്‍ പുറത്തിറക്കി. കാട്ടിലെ കാഴ്ച്ചകള്‍ വിശാലമായി കാണാന്‍ പോകുന്നുവര്‍ക്കു വേണ്ടി രണ്ടു സണ്‍ റൂഫുകള്‍ അടക്കമുള്ള സൗകര്യങ്ങളുള്ള വാഹനമാണിത്. ടഡോബ കടുവാ സംരക്ഷണ കേന്ദ്രത്തിലായിരിക്കും ആദ്യം ഫോഴ്സ് ട്രാക്സ് ക്രൂസര്‍ സഫാരി വേര്‍ഷന്‍ എത്തുക. കാടിനു യോജിച്ച

ഫോഴ്സ് ട്രാക്സ് ക്രൂസറിന്റെ സഫാരി വേര്‍ഷന്‍ പുറത്തിറക്കി. കാട്ടിലെ കാഴ്ച്ചകള്‍ വിശാലമായി കാണാന്‍ പോകുന്നുവര്‍ക്കു വേണ്ടി രണ്ടു സണ്‍ റൂഫുകള്‍ അടക്കമുള്ള സൗകര്യങ്ങളുള്ള വാഹനമാണിത്. ടഡോബ കടുവാ സംരക്ഷണ കേന്ദ്രത്തിലായിരിക്കും ആദ്യം ഫോഴ്സ് ട്രാക്സ് ക്രൂസര്‍ സഫാരി വേര്‍ഷന്‍ എത്തുക. കാടിനു യോജിച്ച നിറവും വിശാലമായ പുറം കാഴ്ച്ച നല്കുന്ന ജനലുകളും സൗകര്യപ്രഥമായ ഇരിപ്പിടങ്ങളും സഫാരി വെര്‍ഷനിലുണ്ട്.
നേരത്തെയും പല തരത്തിലുള്ള സവിശേഷ ഉപയോഗങ്ങള്‍ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങള്‍ ഫോഴ്സ് മോട്ടോഴ്സ് പുറത്തിറക്കിയിട്ടുണ്ട്. ക്രൂസറിന്റെ ആംബുലന്‍സും യൂട്ടിലിറ്റി വാനും നേരത്തെ വിപണിയിലെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സഫാരി വകഭേദവും എത്തിയിരിക്കുന്നു. ക്രൂസറിന്റെ 13 സീറ്റ് വകഭേദത്തിനൊപ്പം പത്തു സീറ്റുള്ള സിറ്റിലൈനും ഫോഴ്സ് മോട്ടോഴ്സ് വിപണിയിലെത്തിക്കുന്നുണ്ട്.
ഒരു സഫാരി വാഹനത്തിനു വേണ്ട സവിശേഷതകളോടെയാണ് ഫോഴ്സ് മോട്ടോഴ്സ് അവരുടെ സഫാരി വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ജനലിലെ ചില്ലു ഭാഗം വളരെയധികം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ചില്ലു ജനാലുകള്‍ താഴേക്ക് താഴ്ത്താനാവില്ലെന്നത് സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പിക്കുന്നു. രണ്ടാമത്തേയും മൂന്നാമത്തേയും നിരയിലെ ഇരിപ്പിടങ്ങള്‍ക്കു മുകളിലായുള്ള സണ്‍ റൂഫുകളും എ.സിയുമാണ് വായുസമ്പര്‍ക്കം ഉറപ്പിക്കാനുള്ള മാര്‍ഗങ്ങള്‍.
മൂന്നു നിരകളിലായി ആറ് ഇരിപ്പിടങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവയെല്ലാം തന്നെ ക്യാപ്റ്റന്‍ സീറ്റുകളാണ്. 10 പേരുടെ സിറ്റിലൈനും 13 പേരുടെ സ്റ്റാന്‍ഡേഡ് ക്രൂസറും ഇതേ വാഹനത്തില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സഫാരി വകഭേദത്തില്‍ ആറു പേര്‍ക്കു മാത്രമേ സഞ്ചരിക്കാനാവൂ. കാട്ടിലെ കാഴ്ച്ചകള്‍ കാണാനെത്തുന്നവര്‍ക്ക് വേണ്ട സൗകര്യവും സ്ഥലവും ഉറപ്പിക്കാന്‍ ഈയൊരു തീരുമാനം കൊണ്ട് സാധിക്കുന്നു.
അകത്തു മാത്രമല്ല പുറത്തും സാധാരണ ട്രാക്സ് ക്രൂസറിനെ അപേക്ഷിച്ച് സഫാരി വകഭേദത്തിന് വ്യത്യാസങ്ങളുണ്ട്. കാടിനോടു യോജിച്ചു പോവുന്ന പച്ച നിറമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേഡ് ക്രൂസറിലുള്ള ഹെഡ്ലൈറ്റുകളും ബംപറുകളും തന്നെയാണ് സഫാരി വെര്ഷനുമുള്ളത്. മുന്നില്‍ ബുള്ഗാര്ഡും വശങ്ങളില് സൈഡ് ഗാര്‍ഡുകളും വാഹനത്തിനുണ്ട്.
വാഹനത്തിന്റെ മൂന്നാം നിരയുടെ മുകളിലായി റൂഫ് കാരിയറുണ്ട്. ഇത് രണ്ടാമത്തെ സണ്‍റൂഫിന് പുറത്തേക്ക് തലയിട്ടു നില്ക്കുമ്പോള് പിടിച്ചു നില്ക്കാന് സഹായിക്കും. ക്രോം ഫിനിഷ്ഡ് അലോയ് വീലുകള്‍ക്ക് 15 ഇഞ്ചാണ് വലിപ്പം. മറ്റു ഫോഴ്സ് വാഹനങ്ങളിലും ഉപയോഗിച്ചിട്ടുള്ള മെഴ്സിഡീസിന്റെ 2.6L FM CR ഡീസല്‍ എന്‍ജിനാണ് സഫാരി വകഭേദത്തിലുമുള്ളത്.