വിപണിയിൽ എത്തി ഒരു വർഷം പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ ബുക്കിങ്ങിൽ ഒരു ലക്ഷം പിന്നിട്ട് ഹ്യുണ്ടേയ് എക്സറ്റർ. മൈക്രോ എസ്‍യുവി വിഭാഗത്തിലേക്ക് ഹ്യുണ്ടേയ് ജൂലൈ10ന് അവതരിപ്പിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെഗ്‌മെന്റിൽ ടാറ്റ പഞ്ചുമായാണ് ഹ്യുണ്ടേയ് എക്സ്റ്റർ പ്രധാനമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണിയിൽ എത്തി ഒരു വർഷം പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ ബുക്കിങ്ങിൽ ഒരു ലക്ഷം പിന്നിട്ട് ഹ്യുണ്ടേയ് എക്സറ്റർ. മൈക്രോ എസ്‍യുവി വിഭാഗത്തിലേക്ക് ഹ്യുണ്ടേയ് ജൂലൈ10ന് അവതരിപ്പിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെഗ്‌മെന്റിൽ ടാറ്റ പഞ്ചുമായാണ് ഹ്യുണ്ടേയ് എക്സ്റ്റർ പ്രധാനമായും മത്സരിക്കുന്നത്.

എക്സ്റ്റിന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപയാണ്. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎൻജി മോഡലുകളിൽ എക്സ്റ്റർ ലഭിക്കും. 1.2 ലീറ്റർ പെട്രോൾ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റർ പെട്രോൾ എംഎംടിയുടെ വില 7.96 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയുമാണ്. 1.2 ലീറ്റർ സിഎൻജിയുടെ വില 8.23 ലക്ഷം രൂപ മുതൽ 8.96 ലക്ഷം രൂപ വരെയാണ് വില.

ADVERTISEMENT

സെഗ്‌മെന്റിൽ തന്നെ ആദ്യമായി സൺറൂഫ്, ഡാഷ് ക്യാം തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് എക്സ്റ്റർ എത്തിയത്. ഗ്രാൻഡ് ഐ10 നിയോസ്, ഹ്യുണ്ടേയ് ഓറ തുടങ്ങിയ വാഹനങ്ങളോട് സാമ്യമുള്ള ഇന്റീരിയർ ഡിസൈനാണ് കാറിന്. ഓൾ ബ്ലാക് തീമിലുള്ള ഇന്റീരിയറിൽ 4.2 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ഇഞ്ച് ഇൻഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. ഹ്യുണ്ടേയുടെ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന വാഹനത്തിന് ഓവർ ദ എയർ അപ്ഡേറ്റും ലഭിക്കും. ഉയർന്ന വകഭേദത്തിന് ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ, ഇൻബിൽറ്റ് നാവിഗേഷൻ, സൺറൂഫ് എന്നിവയുണ്ട്. ഹ്യുണ്ടേയ്‌ നിരയിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‍യുവിയായിക്കും എക്സ്റ്റർ. അടിസ്ഥാന മോഡൽ മുതൽ ആറ് എയർബാഗുകളുടെ സുരക്ഷ എക്സ്റ്റർ നൽകും. ഇത് സെഗ്‌മെന്റിൽ മറ്റെങ്ങുമില്ല.

‌‌1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിനാണ് വാഹനത്തിൽ. ഇ20 ഫ്യൂവൽ റെഡി എൻജിനൊടൊപ്പം 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സ്മാർട്ട് ഓട്ടോ എഎംടിയുമുണ്ട്. കൂടാതെ സിഎൻജിൻ എൻജുമുണ്ടാകും. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളിൽ ആറു നിറങ്ങളിലായാണ് എക്സ്റ്റർ വിപണിയിലെത്തുക. ‌ 3.8 മീറ്റർ നീളമുണ്ടാകും, പ്രതീക്ഷിക്കുന്ന വീതി 1,595 എംഎം, ഉയരം 1,575 എംഎം എന്നിങ്ങനെയാണ്.

ADVERTISEMENT

ഡ്രൈവർ, പാസഞ്ചർ, കർട്ടൻ, സൈഡ് എയർബാഗുകളുടെ സുരക്ഷയാണ് എക്സ്റ്ററിന്റെ എല്ലാ മോഡലുകൾക്കും ലഭിക്കുക. എഎസ്‌സി, വെഹിക്കിൾ സ്റ്റബിലിറ്റ് മാനേജ്മെന്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, 3 പോയിന്റ് സീറ്റ് ബെൽറ്റ് ആൻഡ് സീറ്റ് ബെൽറ്റ് റിമൈൻഡർ, എബിഎസ് വിത്ത് ഇബിഡി, സെഗ്‌മെന്റിൽ ആദ്യമായി ബർഗ്ലർ അലാം തുടങ്ങി 26 സുരക്ഷാ ഫീച്ചറുകളും പുതിയ എസ്‍യുവിക്ക് ഹ്യുണ്ടേയ് നൽകുന്നുണ്ട്. അടിസ്ഥാന വകഭേദങ്ങളായ ‘ഇ’, ‘എസ്’ എന്നീ മോഡലുകൾക്ക് ഓപ്ഷനായിട്ടാണ് ഇവ നൽകുന്നത്.

English Summary:

Auto News, Hyundai Exter bookings surpass the 1 lakh mark