പുതുവര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. 2023 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. ഇതോടെ വര്‍ഷാവസാന ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള തത്രപ്പാടിലാണ് വാഹന നിര്‍മാതാക്കള്‍. ചെക്ക് വാഹനബ്രാന്‍ഡായ സ്‌കോഡ ‘മൈ 2023’ എന്ന പേരില്‍ പ്രത്യേക ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ചുകഴിഞ്ഞു. ജനപ്രിയ മോഡലുകളായ കോഡിയാക്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. 2023 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. ഇതോടെ വര്‍ഷാവസാന ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള തത്രപ്പാടിലാണ് വാഹന നിര്‍മാതാക്കള്‍. ചെക്ക് വാഹനബ്രാന്‍ഡായ സ്‌കോഡ ‘മൈ 2023’ എന്ന പേരില്‍ പ്രത്യേക ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ചുകഴിഞ്ഞു. ജനപ്രിയ മോഡലുകളായ കോഡിയാക്, സ‌്‌ലാവിയ, കുഷാഖ് എന്നിവയ്ക്കാണ് കിടിലന്‍ ഓഫറുകള്‍. കുഷാഖിന് 1.60 ലക്ഷം രൂപ, സ്ലാവിയ്ക്ക് 1.60 ലക്ഷം രൂപ, കോഡിയാക്  എസ്‌‍യുവിയ്ക്ക് 2.66 ലക്ഷം രൂപ എന്നിങ്ങനെയാണ് വിലക്കുറവ്.

സ്ലാവിയ

ADVERTISEMENT

സ്‌കോഡയുടെ ചെറു സെഡാനുകളില്‍ ജനപ്രിയമേറിയതാണ് സ്ലാവിയ. 1.60 ലക്ഷം രൂപ വരെയാണ് സ്ലാവിയയ്ക്ക് ഉത്സവ-വാര്‍ഷികാവസാന ഓഫറുകളുമായി ബന്ധപ്പെട്ട് വിലക്കുറവ്. ഇതോടൊപ്പം 4 വര്‍ഷം അല്ലെങ്കില്‍ 60000 കിലോമീറ്റര്‍ വരെ സര്‍വീസ് പാക്കേജുമുണ്ട്. 115 എച്ച്പി പരമാവധി കരുത്തുള്ള 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനും 150 എച്ച്പി 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനും വാഹനത്തിനുണ്ട്. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ന, ഫോക്‌സ് വാഗന്‍ വെർട്ടസ് എന്നീ മോഡലുകളോടു മത്സരിക്കുന്ന വാഹനത്തിന് 10.89 ലക്ഷം മുതല്‍ 19.12 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.  

കുഷാഖ്

ADVERTISEMENT

ഹ്യുണ്ടായ് ക്രേറ്റ, കിയ സെല്‍റ്റോസ് എന്നിവയ്ക്ക് സ്‌കോഡ നല്‍കിയ പ്രഥമ എതിരാളിയായ കുഷാഖിന് 1.60 ലക്ഷം രൂപയുടെ ഇളവുകളാണ് നല്‍കിയിരിക്കുന്നത്. 60000 കിലോമീറ്റര്‍ അല്ലെങ്കില്‍ 4 വര്‍ഷ കോംപ്ലിമെന്ററി സര്‍വീസും നിര്‍മാതാക്കള്‍ പാക്കേജായി നല്‍കുന്നുണ്ട്. 1.0 ലീറ്റര്‍ - 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഓപ്ഷനുകളില്‍ വാഹനം തിരഞ്ഞൈടുക്കാനും ഈ ഓഫര്‍ പ്രയോജനപ്പെടുത്താം. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വാഹനത്തിനു വില. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ച വാഹനമാണ് കുഷാഖ്. 

കോഡിയാക്

ADVERTISEMENT

ഫുള്‍ സൈസ് എസ്‌യുവി വിഭാഗത്തില്‍ സ്‌കോഡയുടെ പ്രീമിയം താരമാണ് കോഡിയാക്. കോഡിയാക്കിന്റെ ഏറ്റവും മുന്തിയ വകഭേദമായ ലോറന്‍ ആന്‍ഡ് ക്ലെമന്റ് അഥവാ എല്‍ആന്‍ഡ്‌കെ മോഡലിനാണ് മികച്ച ഓഫര്‍ ലഭിച്ചിട്ടുള്ളത്. 2.20 ലക്ഷം രൂപ വരെ വിലക്കിഴിവില്‍ ഈ വാഹനം സ്വന്തമാക്കാം. മറ്റു വാഹനങ്ങളിലേതുപോലെ 4 വര്‍ഷം അല്ലെങ്കില്‍ 60000 കിലോമീറ്റര്‍ സര്‍വീസ് പാക്കേജും ലഭ്യമാക്കിയിട്ടുണ്ട്. 7 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും 190 എച്ച്പി 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുമായെത്തുന്ന കോഡിയാക്കിന് 38.50 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. മുന്തിയ വകഭേദത്തിന് 40 ലക്ഷം രൂപ വരെയാണ് വില.