മാസ് മാർക്കറ്റ് ഹിറ്റാകാൻ ഹ്യുണ്ടേയ് ക്രേറ്റ ഇലക്ട്രിക്, എൽജിയുടെ ബാറ്ററി
ഹ്യുണ്ടേയ് ക്രേറ്റയുടെ ഇലക്ട്രിക് പതിപ്പുമായി എത്തുന്നു. അടുത്ത വർഷം ആദ്യം വിപണിയിലെത്തുന്ന പുതിയ ക്രേറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുന്നത്. മാസ് മാർക്കറ്റ് വിപണിയിലേക്ക് എത്തുന്ന ക്രേറ്റ ഇവി മാരുതി ഇവിഎക്സ്, എംജി സിഎസ് എന്നീ കാറുകളോടായിരിക്കും മത്സരിക്കുക. എൽജി

ഹ്യുണ്ടേയ്, ക്രേറ്റയുടെ ഇലക്ട്രിക് മോഡലുമായി എത്തുന്നു. അടുത്ത വർഷം ആദ്യം വിപണിയിലെത്തുന്ന പുതിയ ക്രേറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് ഇലക്ട്രിക്ക് പുറത്തിറക്കുന്നത്. മാസ് മാർക്കറ്റ് വിപണിയിലേക്ക് എത്തുന്ന ക്രേറ്റ ഇവി മാരുതി ഇവിഎക്സ്, എംജി സിഎസ് എന്നീ കാറുകളോടായിരിക്കും മത്സരിക്കുക.
എൽജി കെമ്മിൽ നിന്നുള്ള 45 kWh ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിന്. അടുത്ത തലമുറ ക്രേറ്റയുടെ പ്ലാറ്റ്ഫോമും ഡിസൈനും കടം കൊള്ളുന്നതാണെങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഹ്യുണ്ടേയുടെ കോന ഇവിയിലെ ഇലക്ട്രിക് മോട്ടറായിരിക്കും പുതിയ വാഹനത്തിന്. 138 ബിഎച്ച്പി ആയിരിക്കും കരുത്ത്.
എംജി സിഎസിനും മാരുതി സുസുക്കി ഇവിഎക്സിനും ക്രേറ്റ ഇലക്ട്രിക്കിനെക്കാൾ കപ്പാസിറ്റി കൂടിയ ബാറ്ററി ആയിരിക്കും ഉപയോഗിക്കുക. 2024 ൽ ആയിരിക്കും ക്രേറ്റ ഇലക്ട്രിക്കിന്റെ രാജ്യാന്തര പ്രദർശനം, തുടർന്നുള്ള വർഷം വിപണിയിലും എത്തിയേക്കും.