അടുത്ത വർഷം വിപണിയിലെത്തുന്ന മൂന്ന് മാരുതി കാറുകൾ
അടുത്ത വർഷം മാരുതി സുസുക്കി ഇന്ത്യയില്‍ കുറഞ്ഞത് മൂന്നു കാറുകള്‍ പുറത്തിറക്കും. പുതു തലമുറ സ്വിഫ്റ്റും പുത്തന്‍ ഡിസയറുമാണ് ആദ്യ രണ്ടു മോഡലുകള്‍ മൂന്നാമതായി മാരുതിയുടെ ആദ്യത്തെ വൈദ്യുത കാറായ ഇവിഎക്സ് എസ്‌യുവിയാണ് എത്തുക. ഇന്ത്യന്‍ വിപണി കീഴടക്കാനായി എത്തുന്ന മൂന്നു മാരുതി മോഡലുകളെ വിശദമായി

അടുത്ത വർഷം മാരുതി സുസുക്കി ഇന്ത്യയില്‍ കുറഞ്ഞത് മൂന്നു കാറുകള്‍ പുറത്തിറക്കും. പുതു തലമുറ സ്വിഫ്റ്റും പുത്തന്‍ ഡിസയറുമാണ് ആദ്യ രണ്ടു മോഡലുകള്‍ മൂന്നാമതായി മാരുതിയുടെ ആദ്യത്തെ വൈദ്യുത കാറായ ഇവിഎക്സ് എസ്‌യുവിയാണ് എത്തുക. ഇന്ത്യന്‍ വിപണി കീഴടക്കാനായി എത്തുന്ന മൂന്നു മാരുതി മോഡലുകളെ വിശദമായി അറിയാം.
മാരുതി സുസുക്കി സ്വിഫ്റ്റ്
ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച് മാസങ്ങള്‍ക്കകം തന്നെ ഇന്ത്യന്‍ വിപണിയിലേക്ക് എത്താനൊരുങ്ങുകയാണ് മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റ്. വലിപ്പത്തില്‍ മാറ്റമില്ലെങ്കിലും ഹെഡ് ലൈറ്റിലും ടെയില്‍ ലൈറ്റിലും പ്ലാസ്റ്റിക് ഭാഗങ്ങളിലും വ്യത്യാസമുണ്ട്. ഉള്ളില്‍ കൂടുതല്‍ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് സ്റ്റീറിങ് എന്നിവയുള്ള പുതിയ സ്വിഫ്റ്റില്‍ അഡാസ് സുരക്ഷയോ പിന്നില്‍ ഡിസ്‌ക് ബ്രേക്കുകളോ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
2024 തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ പുത്തന്‍ തലമുറ സ്വിഫ്റ്റിനെ മാരുതി സുസുക്കി എത്തിക്കുമെന്നാണ് പ്രതീക്ഷ. സുസുക്കിയുടെ ഇസഡ് സീരീസ് എന്‍ജിന്‍ ഇന്ത്യയില്‍ ആദ്യമായി സ്വിഫ്റ്റിലായിരിക്കും അവതരിപ്പിക്കുക. ഇപ്പോള്‍ സ്വിഫ്റ്റിലുള്ള 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ കെ സീരീസ് എന്‍ജിന്‍ 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് വഴിമാറും. ഇതോടെ ഇന്ധനക്ഷമത വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലെത്തുന്ന സ്വിഫ്റ്റില്‍ പിന്നീടായിരിക്കും സിഎന്‍ജി മോഡല്‍ അവതരിപ്പിക്കുക. വില ആറു ലക്ഷം മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ.
മാരുതി സുസുക്കി ഡിസയര്‍
സ്വിഫ്റ്റ് പുറത്തിറങ്ങി ഏറെ വൈകാതെ എത്തുന്ന മാരുതി സുസുക്കി നാലാം തലമുറ ഡിസയറും പുറത്തിറക്കും. രൂപത്തിലും ഇന്റീരിയറിലും ഫീച്ചറുകളിലും മാറ്റങ്ങളോടെയായിരിക്കും ഡിസയറിന്റെ വരവ്. 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിന്‍(Z12) തന്നെയാവും ഡിസയറിലും മാരുതി നല്‍കുക. മാനുവല്‍, ഓട്ടോമാറ്റിക്, സിഎന്‍ജി ഓപ്ഷനുകളില്‍ ഡിസയര്‍ അടുത്ത വര്‍ഷം മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കാം. മാരുതി സുസുക്കിയുടെ ഏറ്റവും വില്‍പനയുള്ള സെഡാന്‍ എന്ന പെരുമ നിലനിര്‍ത്താന്‍ വേണ്ടതെല്ലാമായാണ് കമ്പനി നാലാം തലമുറ ഡിസയറിനെ പുറത്തിറക്കുന്നത്. വില ഏഴു ലക്ഷം മുതല്‍ 9.5 ലക്ഷം രൂപ വരെ.
മാരുതി സുസുക്കി ഇവിഎക്സ്
ഏറെയായി കാത്തിരിക്കുന്ന മാരുതി സുസുക്കിയുടെ ആദ്യ ഇ.വിയുടെ വരവാണിനി. ലേറ്റായാലും ലേറ്റസ്റ്റായി തന്നെ ഇവിഎക്സ് അടുത്ത വര്‍ഷം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷ. ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ് ക്രോസ് ഓവര്‍ എന്നിവയുടെ രൂപകല്‍പനയുമായി സാമ്യതകളുണ്ട് ഇവിഎക്സിന്. ഉള്ളില്‍ ട്വിന്‍സ്‌ക്രീന്‍, പവേഡ് ഫ്രണ്ട് സീറ്റ്, 360 ഡിഗ്രി ക്യാമറ, അഡാസ് സുരക്ഷ എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.
48kWh, 60kWh ബാറ്ററി ഓപ്ഷനുകളില്‍ ഇവിഎക്സ് എത്തുമെന്നാണ് കരുതപ്പെടുന്നത്. ആദ്യത്തെ ബാറ്ററിയില്‍ 400 കിലോമീറ്ററും രണ്ടാമത്തെ ബാറ്ററിയില്‍ 550 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന റേഞ്ച്. ഹ്യുണ്ടേയ് ക്രെറ്റ, ടാറ്റ നെക്‌സോണ്‍ ഇവി, മഹീന്ദ്ര എക്സ്‌യുവി400 എന്നിവയുമായിട്ടായിരിക്കും മാരുതിയുടെ വൈദ്യുത കാറിന്റെ പ്രധാന മത്സരം. വില 23 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ. ഇവിഎക്സിന്റെ ടൊയോട്ട പതിപ്പ് 2025ല്‍ പുറത്തിറക്കും.