ബംബർ അടിച്ച് ഹോണ്ട, 100 ദിവസത്തിൽ എലിവേറ്റിന് റെക്കോർഡ് വിൽപന
ഹോണ്ട എലിവേറ്റിന്റെ വിൽപന 20000 യൂണിറ്റ് പിന്നിട്ടു. വിപണിയിലെത്തി 100 ദിവസത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു എന്നാണ് ഹോണ്ട അറിയിക്കുന്നത്. നവംബറിൽ തൊട്ടടുത്ത മാസത്തെ അപേക്ഷിച്ച് 24 ശതമാനം വളർച്ച പ്രാദേശിക വിൽപനയിൽ നേടി. കയറ്റുമതിയുടെ കാര്യത്തിൽ അത് 335 ശതമാനമാണ്. ഹോണ്ട നവംബറിൽ ഇന്ത്യൻ

ഹോണ്ട എലിവേറ്റിന്റെ വിൽപന 20000 യൂണിറ്റ് പിന്നിട്ടു. വിപണിയിലെത്തി 100 ദിവസത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു എന്നാണ് ഹോണ്ട അറിയിക്കുന്നത്. നവംബറിൽ തൊട്ടടുത്ത മാസത്തെ അപേക്ഷിച്ച് 24 ശതമാനം വളർച്ച പ്രാദേശിക വിൽപനയിൽ നേടി. കയറ്റുമതിയുടെ കാര്യത്തിൽ അത് 335 ശതമാനമാണ്. ഹോണ്ട നവംബറിൽ ഇന്ത്യൻ വിപണിയിൽ 8730 വാഹനങ്ങൾ വിറ്റപ്പോൾ കയറ്റുമതി ചെയ്തത് 3161 യൂണിറ്റാണ്.
ഹോണ്ടയ്ക്ക് ഇന്ത്യൻ വിപണിയിൽ പുതു ജീവൻ നൽകിക്കൊണ്ടാണ് സെപ്റ്റംബർ ആദ്യം എലിവേറ്റ് പുറത്തിറങ്ങിയത്. മിഡ് സൈസ് എസ്‌യുവി 4 വകഭേദങ്ങളിലായി പെട്രോൾ, മാനുവൽ, സിവിടി ഗിയർബോക്സുകളിലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമിൽ നിർമിച്ച വാഹനത്തിന് 1.5 ലീറ്റർ പെട്രോൾ എൻജിനാണ്. 121 എച്ച്പിയാണ് പരമാവധി കരുത്ത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം 7 സ്റ്റെപ് സിവിടി ഓട്ടമാറ്റിക് ഗിയർബോക്സും.
ചെറു എസ്‍യുവി വിപണിയിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തിയ വാഹനത്തിന്റെ വില 11 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.