വാഹനങ്ങളിലെ തീ: കാരണം അനധികൃത രൂപമാറ്റമെന്ന് സർക്കാർ സമിതി
തിരുവനന്തപുരം∙ വാഹനങ്ങളിൽ തീപിടിത്തം ഉണ്ടാകുന്നതിനു പ്രധാന കാരണം അനധികൃത രൂപമാറ്റം (ആൾട്ടറേഷൻ) ആണെന്ന് സർക്കാർ നിയോഗിച്ച പഠന സമിതിയുടെ കണ്ടെത്തൽ. താഴ്ന്ന വേരിയന്റ് വാഹനത്തിൽ ഉയർന്ന വേരിയന്റ് വാഹനങ്ങളുടെ ലൈറ്റും ഹോണും ക്യാമറയും സ്ഥാപിക്കും. മറ്റ് ഇലക്ട്രിക് സാമഗ്രികളിലും രൂപമാറ്റം വരുത്തും. കമ്പനി

തിരുവനന്തപുരം∙ വാഹനങ്ങളിൽ തീപിടിത്തം ഉണ്ടാകുന്നതിനു പ്രധാന കാരണം അനധികൃത രൂപമാറ്റം (ആൾട്ടറേഷൻ) ആണെന്ന് സർക്കാർ നിയോഗിച്ച പഠന സമിതിയുടെ കണ്ടെത്തൽ. താഴ്ന്ന വേരിയന്റ് വാഹനത്തിൽ ഉയർന്ന വേരിയന്റ് വാഹനങ്ങളുടെ ലൈറ്റും ഹോണും ക്യാമറയും സ്ഥാപിക്കും. മറ്റ് ഇലക്ട്രിക് സാമഗ്രികളിലും രൂപമാറ്റം വരുത്തും. കമ്പനി നിഷ്കർഷിച്ച ശേഷിയിൽ കൂടുതൽ വാട്സിൽ ലൈറ്റുകൾ സ്ഥാപിക്കും. നിലവാരമില്ലാത്ത വർക്‌ഷോപ്പുകളിലാണ് ഇതു പലപ്പോഴും ചെയ്യുന്നത്.
വാഹന നിർമാതാക്കൾ ഘടിപ്പിച്ച സർക്കീറ്റും കേബിളുകളും മുറിച്ച ശേഷം ഗുണനിലവാരം കുറഞ്ഞ കേബിളുകൾ കൂട്ടിയോജിപ്പിച്ചാണ് ഇത്തരം രൂപമാറ്റം നടത്തുന്നത്. കൂടിയ വാട്സ് ലൈറ്റുകൾ അനധികൃതമായി ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചൂടിൽ ഗുണനിലവാരമില്ലാത്ത കേബിളിൽ തീപിടിക്കാം. ഇത്തരം ആൾട്ടറേഷൻ വാഹനക്കമ്പനിയുടെ അംഗീകൃത വർക്‌ഷോപ്പുകളിൽ വാഹനത്തിന്റെ ശേഷിക്കനുസരിച്ചു ചെയ്യാമെങ്കിൽ മാത്രമേ അനുമതി നൽകാവൂ എന്നും അല്ലാത്ത വർക്‌ഷോപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്നും സമിതി നിർദേശിച്ചു.
അനധികൃത ആൾട്ടറേഷൻ നടത്തിയ വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇൻഷുറൻസ് ലഭിക്കില്ലെന്നു ബോധവൽക്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതു പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്തിന് ഇന്ന് റിപ്പോർട്ട് നൽകും. എല്ലാ വാഹനങ്ങളിലും തീയണയ്ക്കാനുള്ള ഉപകരണം നിർബന്ധമാക്കണമെന്നും അത്യാഹിതമുണ്ടായാൽ രക്ഷപ്പെടാൻ സീറ്റ് ബെൽറ്റ് കട്ടറും ഗ്ലാസ് പൊളിക്കുന്നതിന് ചുറ്റികയും ഉണ്ടാകണമെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാര്യം വാഹന നിർമാതാക്കളോട് സർക്കാർ ആവശ്യപ്പെടും.