ബോളിവുഡ് താരം ദീപിക പദുകോണിനെ ഹ്യുണ്ടേയ് ഇന്ത്യയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തികളുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടിയ ദീപികയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഹ്യുണ്ടേയ് ഇന്ത്യ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മുഖം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം ദീപിക പദുകോണിനെ ഹ്യുണ്ടേയ് ഇന്ത്യയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തികളുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടിയ ദീപികയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഹ്യുണ്ടേയ് ഇന്ത്യ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടേയ് ക്രെറ്റയെ അവതരിപ്പിക്കുമ്പോൾ  പുതിയ ബ്രാന്‍ഡ് അംബാസിഡറുടെ സാന്നിധ്യം പ്രതീക്ഷിക്കാം. 

സിനിമയിലും സിനിമക്കു പുറത്തും സ്വാധീനമുള്ള ദീപികയുമായുള്ള സഹകരണം യുവജനങ്ങള്‍ക്കിടയില്‍ പ്രചാരം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്(എച്ച്എംഐഎല്‍) സി ഒ ഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. ഓട്ടമോട്ടീവ് രംഗത്ത് സമ്പന്നമായ പാരമ്പര്യമുള്ള ഹ്യുണ്ടേയുമായി സഹകരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ദീപിക നൂറ്റാണ്ടുകളായി പുരുഷ മേധാവിത്വമുള്ള മേഖലയില്‍ സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ ഹ്യുണ്ടേയ് തയ്യാറായതിലെ സന്തോഷവും മറച്ചുവെച്ചില്ല. 

ADVERTISEMENT

ഹ്യുണ്ടേയ് ഇന്ത്യക്ക് രാജ്യത്ത് ആകെ 1,357 സെയില്‍സ് പോയിന്റുകളും 1,535 സര്‍വീസ് പോയിന്റുകളുമുണ്ട്. ആകെ 13 കാര്‍ മോഡലുകളാണ് ഹ്യുണ്ടേയ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, പശ്ചിമേഷ്യ, ഓസ്‌ട്രേലിയ, ഏഷ്യ പസഫിക്ക് എന്നീ പ്രദേശങ്ങളിലെ 88 രാജ്യങ്ങളിലേക്ക് ഹ്യുണ്ടേയ് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. 

ജനുവരി 16ന് മുഖം മിനുക്കിയെത്തുന്ന ക്രേറ്റയെ അവതരിപ്പിച്ച് 2024 ഗംഭീരമായി തുടങ്ങാനാണ് ഹ്യുണ്ടേയ് ഇന്ത്യയുടെ ശ്രമം. ഏതാണ് നാലു വര്‍ഷത്തോളമായി ഇന്ത്യന്‍ വിപണിയിലുള്ള വാഹനമാണ് ക്രേറ്റ. ട്യൂസോണും വൈകാതെ ഹ്യുണ്ടേയ് പുറത്തിറക്കും. ക്രേറ്റയുടെ ഇ വി വകഭേദവും പുറത്തിറക്കാന്‍ ഹ്യുണ്ടേയ്ക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ക്രേറ്റയെ ഹ്യുണ്ടേയ് ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

ADVERTISEMENT

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വര്‍ഷങ്ങളായി ഹ്യുണ്ടേയ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. 1998ല്‍ ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മുതല്‍ ഷാരൂഖ് ഹ്യുണ്ടേയ് കുടുംബത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ ഏറ്റവും ദീര്‍ഘകാലം ബ്രാന്‍ഡ് അംബാസിഡറായതിന്റെ റെക്കോഡു തന്നെ സ്വന്തമാക്കിയിട്ടുണ്ട് ഷാരൂഖ്-ഹ്യുണ്ടേയ് സഹകരണം.

2023ലെ ഓട്ടോ എക്‌സ്‌പോയില്‍ അയോണിക് 5 പുറത്തിറക്കുന്ന ചടങ്ങില്‍ ഷാരൂഖ് ഖാനും ഭാഗമായിരുന്നു. ഈ ചടങ്ങിനിടെ ഹ്യുണ്ടേയുടെ പല പ്രധാന ജീവനക്കാരും കമ്പനിയില്‍ ചേരും മുമ്പേ താന്‍ ഹ്യുണ്ടേയ്‌ക്കൊപ്പമുണ്ടെന്ന് തമാശയായി ഷാരൂഖ് പറയുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കുശേഷം അയോണിക് 5ന്റെ 1100ാമത്തെ യൂണിറ്റ് വാഹനം ഷാരൂഖ് ഖാന്‍ വാങ്ങുകയും ചെയ്തു. ഷാരൂഖിന്റെ ആദ്യ ഇ.വിയായിരുന്നു അയോണിക് 5. ഷാരൂഖിനും ദീപികക്കും പുറമേ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഹ്യുണ്ടേയ് അംബാസിഡറാണ്.

English Summary:

Auto News, Deepika Padukone becomes global brand ambassador of Hyundai

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT