തണുപ്പു കാലത്ത് കാറിന്റെ മൈലേജ് കൂട്ടണോ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
മഞ്ഞുകാലത്ത് കാറിന്റെ ഇന്ധനക്ഷമത നിലനിര്‍ത്താനും മെച്ചപ്പെടുത്താനും നല്ല ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതു വഴി കാറിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്താന്‍ സാധിക്കും. അങ്ങനെ ഇന്ധനക്ഷമതയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന അഞ്ചു കാര്യങ്ങളെ അറിയാം. ടയര്‍

മഞ്ഞുകാലത്ത് കാറിന്റെ ഇന്ധനക്ഷമത നിലനിര്‍ത്താനും മെച്ചപ്പെടുത്താനും നല്ല ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതു വഴി കാറിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്താന്‍ സാധിക്കും. അങ്ങനെ ഇന്ധനക്ഷമതയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന അഞ്ചു കാര്യങ്ങളെ അറിയാം.
ടയര്‍ പ്രഷര്‍
ടയറിലെ പ്രഷറും ഇന്ധനക്ഷമതയും തമ്മില്‍ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ടയറില്‍ ആവശ്യത്തിന് കാറ്റില്ലെങ്കില്‍ അത് ഇന്ധനക്ഷമത കുറക്കും. ഇനി കൂടിയാല്‍ വാഹനം അപകടത്തില്‍ പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും. തണുത്ത കാലാവസ്ഥയില്‍ ടയര്‍ പ്രഷറും കുറയാറുണ്ട്. ഇത് ഇന്ധനക്ഷമത കുറക്കും. കാര്‍ നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന പ്രഷര്‍ നിങ്ങളുടെ ടയറിലുണ്ടെന്ന് ഉറപ്പു വരുത്തുന്നത് ഇന്ധനക്ഷമത ഉറപ്പാക്കാന്‍ സഹായിക്കും. കൃത്യമായ പ്രഷര്‍ റോഡിലെ വാഹനത്തിന്റെ ഗ്രിപ്പ് മഞ്ഞും വെള്ളവുമുള്ള റോഡുകളില്‍ പോലും വര്‍ധിപ്പിക്കുകയും ചെയ്യും.
ഡ്രൈവിങ് ശീലം
തണുപ്പുകാലത്ത് ഇരമ്പിച്ചുകൊണ്ടുള്ള ഡ്രൈവിങ് അത്ര ഗുണം ചെയ്യില്ല. പ്രത്യേകിച്ച് വാഹനത്തിന്റെ ഇന്ധനക്ഷമതയുടെ കാര്യത്തില്‍. സാവകാശമുള്ള വേഗത കൂട്ടലും കുറക്കലുമാണ് വാഹനത്തിന് ഗുണം ചെയ്യുക. പെട്ടെന്ന് വാഹനം നിര്‍ത്തുന്നതും സ്റ്റാര്‍ട്ടാക്കി എടുക്കുന്നതും ഇന്ധനക്ഷമതയേയും ബാധിക്കും. മാന്യമായ ഡ്രൈവിങ് മാന്യമായ ഇന്ധനക്ഷമതയും ഉറപ്പു നല്കുന്നു.
എന്ജിന് വാം അപ്പ്
ഉറക്കത്തില്‍ നിന്നും പെട്ടെന്ന് എഴുന്നേറ്റാല്‍ നമ്മള് ഒന്നു വീഴാന്‍ പോവാറില്ലേ. അതുപോലെ തന്നെയാണ് വാഹനങ്ങളും തണുപ്പുകാലത്ത് നിര്‍ത്തിയിട്ട വാഹനം സ്റ്റാര്‍ട്ടു ചെയ്ത ശേഷം എന്ജിന് ചൂടാവാന്‍ വേണ്ട സമയം കൊടുക്കണം. പെട്ടെന്ന് ആക്സിലറേറ്ററില്‍ ചവിട്ടി മുന്നോട്ടു പോവുന്നത് വാഹനത്തിനും ഇന്ധനക്ഷമതക്കും ഗുണം ചെയ്യില്ല. വാഹനം മുന്നോട്ടെടുത്ത ശേഷം സാവധാനം മാത്രം ഗിയര്‍ മാറ്റി വേഗത കൂട്ടുക. ഇത് ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ മാത്രമല്ല എന്‍ജിന്റെ ആരോഗ്യം കൂട്ടാനും സഹായിക്കും.
എന്ജിന് ഓയില്‍
തണുപ്പുകാലത്ത് എന്ജിന് ഓയില്‍ തെരഞ്ഞെടുക്കുന്നതിലും സൂഷ്മത വേണം. തണുത്ത സാഹചര്യങ്ങളിലും മികച്ച പ്രകടനം ഉറപ്പിക്കുന്ന എന്ജിന് ഓയില്‍ വേണം തെരഞ്ഞെടുക്കാന്‍ ഇല്ലെങ്കില്‍ അതും വാഹനത്തിന്റെ ഇന്ധനക്ഷമതയെ ബാധിക്കും. വാഹന നിര്‍മാതാക്കള്‍ തന്നെ യോജിച്ച എന്ജിന് ഓയിലിനെക്കുറിച്ച് മാനുവലില്‍ വ്യക്തമാക്കിയിട്ടുണ്ടാവും. ഇത്തരെ ചെറിയ മാറ്റങ്ങള്‍ പോലും വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്താറുണ്ട്.
അമിതഭാരം
അനാവശ്യ ഭാരം വാഹനത്തില്‍ കയറ്റുന്നത് കുറക്കുക. ഇതും അനാവശ്യ ഇന്ധന നഷ്ടം കുറക്കും. വാഹനത്തിനുള്ളില്‍ അനാവശ്യമായ സാധനങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം. കൂടുതല്‍ ഭാരം ഉണ്ടെങ്കില്‍ അത് നിങ്ങളുടെ വാഹനത്തിനോട് കൂടുതല്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതിന് സമാനമാണ്. അതോടെ ഇന്ധനക്ഷമത കുറയും. ഭാരം കുറഞ്ഞ വാഹനം കൂടുതല്‍ മികച്ച ഇന്ധനക്ഷമയില് ഓടുന്നതും സ്വാഭാവികം.