ഇന്ത്യയിൽ ഏറ്റവും വില കൂടിയ കാറുകളിലൊന്ന് ഈ താരത്തിനു സ്വന്തം
ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. ആഡംബരവും സൗകര്യവും ഒത്തു ചേര്‍ന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് എഡിഷനാണ് ഹാഷ്മി വാങ്ങിയത്. ടൈഗര്‍ 3 വന്‍ ഹിറ്റായതിനു പിന്നാലെയാണ് ഏതാണ്ട് 12 കോടി രൂപ വിലയുള്ള ഈ ആഡംബര കാർ ഇമ്രാന്റെ

ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. ആഡംബരവും സൗകര്യവും ഒത്തു ചേര്‍ന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് എഡിഷനാണ് ഹാഷ്മി വാങ്ങിയത്. ടൈഗര്‍ 3 വന്‍ ഹിറ്റായതിനു പിന്നാലെയാണ് ഏതാണ്ട് 12 കോടി രൂപ വിലയുള്ള ഈ ആഡംബര കാർ ഇമ്രാന്റെ ഗാരിജിലെത്തിയത്.
ജനുവരി 11നാണ് ഇമ്രാന്‍ ഹാഷ്മി റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നത്. റോള്‍സ് റോയ്‌സ് ഗോസ്റ്റ് പുറത്തിറങ്ങി പതിനൊന്നു വര്‍ഷത്തിനു ശേഷമാണ് രണ്ടാം തലമുറ ഗോസ്റ്റ് കമ്പനി അവതരിപ്പിച്ചത്. ഗോസ്റ്റിന്റെ രണ്ടാം തലമുറ മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ഫാന്റം മോഡലില്‍ ഉപയോഗിച്ചിട്ടുള്ള ഭാരം കുറഞ്ഞ അലൂമിനിയം ഫ്രെയിമാണ് ഗോസ്റ്റിലുമുള്ളത്.
മുന്‍ പതിപ്പിനേക്കാള്‍ 89 എംഎം നീളവും 30 എംഎം വീതിയും 21 എംഎം ഉയരവും കൂടുതലുണ്ട് പുതിയ ഗോസ്റ്റിന്. വീലുകള്‍ക്കിടയിലുള്ള അകലത്തില്‍ മാറ്റമില്ല. വലുപ്പം കൂടിയതോടെ ബൂട്ട്‌സ്‌പേസ് 507 ലീറ്ററായിട്ടുണ്ട്. ദൂരക്കാഴ്ച ഉറപ്പുവരുത്തുന്ന ലേസര്‍ സാങ്കേതികവിദ്യയുള്ള ഹെഡ്‌ലാംപുകളും 'C' രൂപത്തിലുള്ള ഡിആര്‍എലുകളും ഗോസ്റ്റിലുണ്ട്. വാഹനത്തിന്റെ ഫ്രണ്ട് സസ്‌പെന്‍ഷന്‍ മൗണ്ടിങ് സസ്‌പെന്‍ഷനാക്കുകയും എന്‍ജിന്‍ ആക്‌സില്‍ മുന്നിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.
6.6 ലീറ്റര്‍ വി12 പെട്രോള്‍ എന്‍ജിന്‍ മാറ്റി 6.75 ലീറ്റര്‍, ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി12 എന്‍ജിനായെന്നതാണ് പുതിയ ബ്ലാക്ക് ബാഡ്ജ് എഡിഷനില്‍ വന്ന പ്രധാന മാറ്റം. 571 ബിഎച്ച്പി കരുത്തും പരമാവധി 850 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എന്‍ജിനാവും. ഫോര്‍വീല്‍ ഡ്രൈവുള്ള വാഹനത്തിന് 2.5 ടണ്‍ ഭാരമുണ്ടെങ്കിലും പൂജ്യത്തിൽനിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 4.8 സെക്കന്‍ഡ് മതിയാവും. സുരക്ഷ കണക്കിലെടുത്ത് ഉയര്‍ന്ന വേഗം മണിക്കൂറില്‍ 205 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ബ്ലാക്ക് ബാഡ്ജിന് 8.20 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വിലയെങ്കിലും കസ്റ്റമൈസേഷൻ കൂടി വരുന്നതോടെയാണ് വില പിന്നെയും കൂടുന്നത്. ഇമ്രാന്‍ ഹാഷ്മിയുടെ ഗാരിജില്‍ വേറെയും ആഡംബര വാഹനങ്ങളുണ്ട്. റേഞ്ച് റോവര്‍, മെഴ്‌സിഡീസ് മേബാക് എസ്560, ലംബോര്‍ഗിനി ഹുറാക്കന്‍ എന്നിവയെല്ലാം അതില്‍ പെടുന്നു.