തെലുങ്കാനയിൽ വൈദ്യുതി സ്കൂട്ടർ തീപിടിച്ചു നശിച്ച കേസിൽ കമ്പനിയോടും വിതരണക്കാരനോടും ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്ത കോടതി. ഹൈദരാബാദ് സ്വദേശി കാന്തി ഷൈലസ നൽകിയ പരാതിയിലാണ് മേദക് ഉപഭോക്ത കമ്മിഷന്റെ നടപടി. ഗുരുഗ്രാം ആസ്ഥാനമായ ബെൻലിങ് ഇന്ത്യ എനർജി ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെലുങ്കാനയിൽ വൈദ്യുതി സ്കൂട്ടർ തീപിടിച്ചു നശിച്ച കേസിൽ കമ്പനിയോടും വിതരണക്കാരനോടും ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്ത കോടതി. ഹൈദരാബാദ് സ്വദേശി കാന്തി ഷൈലസ നൽകിയ പരാതിയിലാണ് മേദക് ഉപഭോക്ത കമ്മിഷന്റെ നടപടി. ഗുരുഗ്രാം ആസ്ഥാനമായ ബെൻലിങ് ഇന്ത്യ എനർജി ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും അവരുടെ ഹൈദരാബാദിലെ വിതരണക്കാരായ സൻ മോട്ടോഴ്സിനോടുമാണ് 10 ലക്ഷം രൂപയും കോടതി ചെലവും നഷ്ടപരിഹാരമായി നൽകാൻ വിധിച്ചത്.

കാന്തി ഷെലസ് 2021 ഏപ്രിലിൽ വാങ്ങിയ വാഹനം 2023 ഫെബ്രുവരിയിൽ ചാർജിങ്ങിനിടെ പൂർണമായും കത്തി നശിക്കുകയായിരുന്നു. തുടർന്ന് കമ്പനിയോടും വിതരക്കാരോടും പരാതിപ്പെട്ടെങ്കിലും അവർ പ്രതികരിച്ചില്ലെന്ന് ഉടമ പറയുന്നു. വാഹനം മാറ്റി നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്യണമെന്നായിരുന്നു ഉടമയുടെ ആവശ്യം. എന്നാൽ പലവട്ടം ഇതുമായി ബന്ധപ്പെട്ട് കമ്പനിയോട് പരാതി ഉന്നയിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്നാണ് 13 ലക്ഷം രൂപയും കോടതിച്ചെലവും ലഭിക്കണം എന്ന് ആവശ്യം ഉന്നയിച്ച് ഉപഭോക്തൃ കോടതിയെ സമീപിച്ചതെന്നും ഷെലസ് പറയുന്നു.

ADVERTISEMENT

ചാർജിങ്ങിനിടെ വാഹനം കത്തിയതിനു വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്ത കമ്മിഷൻ കത്തയച്ചെങ്കിലും അതിനും പ്രതികരണം ലഭിച്ചില്ല. ഇതേ തുടർന്നാണ് ഉപഭോക്ത കമ്മിഷൻ, ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവായും നൽകുമെന്ന് വിധിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT