ഇലക്ട്രിക് ക്രേറ്റ വരുന്നു! വിലയും റേഞ്ചും അറിയാം
ഇലക്ട്രിക് വാഹനം വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടേയ്. കോനയ്ക്കും ഐയോണിക്കിനും ശേഷം പുറത്തിറക്കുന്ന ഇലക്ട്രിക് എസ്‍യുവി ക്രേറ്റയുടെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്രേറ്റയുടെ അടിസ്ഥാന ഘടന തന്നെയാകും പുതിയ മോഡലിനെങ്കിലും ഇലക്ട്രിക്കിന്റേതായ രൂപ

ഇലക്ട്രിക് വാഹനം വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടേയ്. കോനയ്ക്കും ഐയോണിക്കിനും ശേഷം പുറത്തിറക്കുന്ന ഇലക്ട്രിക് എസ്‍യുവി ക്രേറ്റയുടെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്രേറ്റയുടെ അടിസ്ഥാന ഘടന തന്നെയാകും പുതിയ മോഡലിനെങ്കിലും ഇലക്ട്രിക്കിന്റേതായ രൂപ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. 250 മുതൽ 300 കിലോമീറ്റർ വരെയായിരിക്കും റേഞ്ച് എന്നാണ് പ്രതീക്ഷിക്കുന്നത്. എംജി സിഎസുമായിട്ടായിരിക്കും കേറ്റ പ്രധാനമായിട്ടും മത്സരിക്കുക. ഏകദേശം 20 ലക്ഷം രൂപ മുതലായിരിക്കും വില.
പുതിയ ഗ്രിൽ, അലോയ് വീൽ ഡിസൈൻ, വലിപ്പം കൂടിയ ടയർ എന്നിവയുണ്ടാകും. ഹ്യുണ്ടേയ്‌യുടെ പ്രീമിയം ഇലക്ട്രിക് എസ്‍യുവി ഐയോണിക് 5നോട് സാമ്യം തോന്നുന്ന ഇന്റീരിയർ ഫീച്ചറുകളും ക്രേറ്റ ഇലക്ട്രിക്കിൽ പ്രതീക്ഷിക്കാം. എൽജി കെമ്മിൽ നിന്നുള്ള 45 kWh ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിന്.
ഹ്യുണ്ടേയ്‌യുടെ കോന ഇവിയിലെ ഇലക്ട്രിക് മോട്ടറായിരിക്കും പുതിയ വാഹനത്തിന്. 138 ബിഎച്ച്പി ആയിരിക്കും കരുത്ത്. പുതിയ ക്രേറ്റയിലെ ഹ്യണ്ടേയ് സെൻസ് ലെവൽ 2 എഡിഎസ് സാങ്കേതിക വിദ്യയും ഹ്യുണ്ടേയ് കണക്റ്റ് ഫീച്ചറുകളും ഇലക്ട്രിക് മോഡലിലും പ്രതീക്ഷിക്കാം.