മൈലേജിൽ ഞെട്ടിക്കാൻ മാരുതി! ആദ്യം ഹൈബ്രിഡ് ഫ്രോങ്സും ബലേനോയും പിന്നാലെ സ്വിഫ്റ്റ്
ഭാവിയിൽ വൈദ്യുത വാഹനങ്ങൾക്ക് മാത്രമല്ല ഹൈബ്രിഡ് വാഹനങ്ങൾക്കും സങ്കര ഇന്ധനവാഹനങ്ങൾക്കും വിപണിയിൽ വലിയ സാധ്യതയുണ്ടെന്നാണ് മാരുതി കരുതുന്നത്. അതുകൊണ്ട് തന്നെയാണ് ഇവിയിൽ മാത്രം ഭാവി പദ്ധതികൾ ഒതുക്കാതെ സിഎൻജിയിലും ബയോ ഫ്യൂവലിലും ഹൈബ്രിഡിലുമെല്ലാം മാരുതി സുസുക്കി നിക്ഷേപങ്ങളിറക്കുന്നത്. എല്ലാ മോഡലുകളിലും

ഭാവിയിൽ വൈദ്യുത വാഹനങ്ങൾക്ക് മാത്രമല്ല ഹൈബ്രിഡ് വാഹനങ്ങൾക്കും സങ്കര ഇന്ധനവാഹനങ്ങൾക്കും വിപണിയിൽ വലിയ സാധ്യതയുണ്ടെന്നാണ് മാരുതി സുസുക്കി കരുതുന്നത്. എല്ലാ മോഡലുകളിലും ഹൈബ്രിഡ് സാങ്കേതികവിദ്യ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മാരുതി ചെറു വാഹനങ്ങളിലും സ്ട്രോങ് ഹൈബ്രിഡ് എൻജിനുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. തുടക്കത്തിൽ ഫ്രോങ്സിന്റെയും തുടർന്ന് ബലേനോ, സ്വിഫ്റ്റ് എന്നീ ജനപ്രിയ വാഹനങ്ങളുടേയും ഹൈബ്രിഡ് മോഡൽ പുറത്തിറക്കും. സാങ്കേതികവിദ്യക്കൊപ്പം മൈലേജിലും ഞെട്ടിക്കും വിപ്ലവം നടത്താനാണ് മാരുതി ശ്രമം.
ഇലക്ട്രിക്കിൽ മാത്രം ഭാവി പദ്ധതികൾ ഒതുക്കാതെ സിഎൻജിയിലും ബയോ ഫ്യൂവലിലും ഹൈബ്രിഡിലുമെല്ലാം മാരുതി നിക്ഷേപങ്ങളിറക്കുന്നത് ഭാവിയിലെ വിപണി സാധ്യതകൾ മുന്നിൽ കണ്ടുതന്നെയാണ്. ഗ്രാൻഡ് വിറ്റാരയെപ്പോലെയും ഇൻവിക്റ്റോയെപ്പോലെയും ടൊയോട്ടയിൽ നിന്ന് സീരിസ് ഹൈബ്രിഡ് ടെക്നോളജി കടം കൊള്ളാതെ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് സുസുക്കി പദ്ധതി.
ഈ വർഷം സ്വിഫ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുന്ന ഇസഡ് 12ഇ, മൂന്നു സിലിണ്ടർ എൻജിനിൽ 1.5–2 kWh ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടറും ചേർത്ത് ഇന്ധനക്ഷമത വർധിപ്പിക്കാനാണ് മാരുതിയുടെ ശ്രമം. ലീറ്ററിന് മുപ്പത് കിലോമീറ്ററിൽ അധികം ഇന്ധനക്ഷമത പുതിയ എൻജിന് ലഭിച്ചേക്കും.
ഫോങ്സ്, ബലേനോ, സ്പാസിയയെ അടിസ്ഥാനമാക്കിയ എംപിവി, സ്വിഫ്റ്റ് എന്നീ വാഹനങ്ങൾ ഈ എൻജിനുമായി വിപണിയിലെത്തും. ഡീസലിന് ബദലായി എത്തുന്ന ഈ ഉയർന്ന ഇന്ധനക്ഷമതയുള്ള കാറുകൾ ഇന്ത്യൻ വിപണിയിൽ ഒരു ഹൈബ്രിഡ് തരംഗം സൃഷ്ടിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.