രാജ്യത്തെ ആദ്യ ഇലക്ട്രിക് എംപിവി 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് മാരുതി സുസുക്കി. വൈഎംസി എന്നു കോഡ് നെയിം ഇട്ടിരിക്കുന്ന ഈ ഇലക്ട്രിക് മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ ഇവിഎക്സ് ഇലക്ട്രിക് എസ്‌യുവി അടിസ്ഥാനമാക്കിയായിരിക്കും പുറത്തിറക്കുക. ഇവിഎക്സ് എസ്‌യുവി ഈ വര്‍ഷം അവസാനം പുറത്തിറക്കുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ആദ്യ ഇലക്ട്രിക് എംപിവി 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് മാരുതി സുസുക്കി. വൈഎംസി എന്നു കോഡ് നെയിം ഇട്ടിരിക്കുന്ന ഈ ഇലക്ട്രിക് മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ ഇവിഎക്സ് ഇലക്ട്രിക് എസ്‌യുവി അടിസ്ഥാനമാക്കിയായിരിക്കും പുറത്തിറക്കുക. ഇവിഎക്സ് എസ്‌യുവി ഈ വര്‍ഷം അവസാനം പുറത്തിറക്കുമെന്ന് നേരത്തെ തന്നെ മാരുതി അറിയിച്ചിരുന്നു. 

കാര്‍സ്‌കൂപ്പ്‌സ് മാരുതി വൈഎംസി ഇലക്ട്രിക് എംപിവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. മൂന്നു നിരയില്‍ ഇരിപ്പിടങ്ങളും പ്രീമിയം രൂപവുമുള്ള വാഹനമാണിത്. ഇവിഎക്സ് ഇലക്ട്രിക് എസ്‌യുവിയുമായും രൂപസാദൃശ്യം ഈ വാഹനത്തിനുണ്ട്. പ്രത്യേകിച്ച് മുന്നിലെ വൈ രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ഇരുവശത്തേയും ലൈറ്റുകള്‍ക്കിടയിലായി നീളത്തിലുള്ള സ്ട്രിപ്പും. ഡ്യുവല്‍ ടോണ്‍ കളറുകളില്‍ പുറത്തിറങ്ങുന്ന എംപിവിയുടെ വലിയ ബ്ലൈഡ് സ്റ്റൈല്‍ അലോയ് വീലുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ADVERTISEMENT

27PL സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമാണ് പുതിയ എംപിവിക്കും മാരുതി സുസുക്കി നല്‍കുന്നത്. മാരുതി സുസുക്കിയും ടൊയോട്ട മോട്ടോഴ്‌സ് കോര്‍പ്പറേഷനും ചേര്‍ന്നാണ് ഈ എംപിവി പുറത്തിറക്കുന്നത്. വ്യത്യസ്ത ബോഡി സ്‌റ്റൈലുകളില്‍ എന്നാല്‍ ഉള്ളില്‍ കാര്യമായ മാറ്റമില്ലാതെ മാരുതി സുസുക്കിയും ടൊയോട്ടയും ഇലക്ട്രിക് എംപിവികള്‍ വിപണിയിലെത്തിക്കും.

ഇവിഎക്സിന് സമാനമായ ഇലക്ട്രിക് മോട്ടോറും ബാറ്ററി ഓപ്ഷനുകളുമായിരിക്കും എംപിവിക്കും ഉണ്ടാവുക. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍ ഇവിഎക്സില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യത്തേത് 40 kWh, രണ്ടാമത്തേത് 60 kWh. വലിയ ബാറ്ററി പാക്കില്‍ 550 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. ഒപ്പം ഓള്‍ വീല്‍ ഡ്രൈവ് സപ്പോര്‍ട്ടു ചെയ്യും.

ADVERTISEMENT

ആദ്യ ഇലക്ട്രിക് എംപിവിയുടെ വില 20 ലക്ഷത്തിനും 30 ലക്ഷത്തിനുമിടയില്‍ പ്രതീക്ഷിക്കാം. ഇവിഎക്സ് ഇലക്ട്രിക് എസ്‌യുവിയും വൈഎംസി ഇലക്ട്രിക് എംപിവിയും മാത്രമല്ല വേറെ രണ്ട് ഇവികള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ മാരുതി സുസുക്കിക്ക് പദ്ധതിയുണ്ട്.

ആദ്യത്തേത് സെവന്‍സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയായിരിക്കും. 27PL സ്‌കേറ്റ് ബോര്‍ഡ് ഇവി ആര്‍ക്കിടെക്ച്ചറിലായിരിക്കും ഈ വാഹനവും നിര്‍മിക്കുക. 40kWh, 60kWh ബാറ്ററി ഓപ്ഷനുകളും പ്രതീക്ഷിക്കാം. പരമാവധി റേഞ്ച് 550 കിലോമീറ്റര്‍. രണ്ടാമത്തേത് ഇലക്ട്രിക് മിനി ഇവിയാണ്. ടാറ്റ ടിയാഗോ ഇവിയും സിട്രോണ്‍ ഇസി3യുമായിരിക്കും പ്രധാന എതിരാളികള്‍. 2026 മെയ് മാസത്തില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മാരുതി സുസുക്കിയുടെ ഈ മിനി ഇവി പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും ഒരുങ്ങുക. വൈദ്യുത വാഹന രംഗത്ത് തരംഗമാകാന്‍ ഇടയുള്ള ഈ മിനി ഇവിയുടെ ഡിസൈന്‍ സംബന്ധിച്ചോ ഫീച്ചറുകള്‍ സംബന്ധിച്ചോ യാതൊരു വിവരങ്ങളും മാരുതി സുസുക്കി പുറത്തുവിട്ടിട്ടില്ല.

English Summary:

Upcoming Maruti electric MPV to share eVX EV’s skateboard platform