വാഹന വിപണിയിൽ മുന്നേറ്റം നടത്തി ടാറ്റ മോട്ടോഴ്സ്. ഹ്യുണ്ടേയ്‌യെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കിയ ടാറ്റയുടെ ചെറു എസ്‍യുവി പഞ്ച് ഏറ്റവും അധികം വിൽപനയുള്ള രണ്ടാമത്തെ വാഹനമായി മാറി. കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് 8.7 ശതമാനം വളർച്ചയുമായി മാരുതി ഒന്നാം സ്ഥാനം നിലനിർത്തി, 2024 ഫെബ്രുവരിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹന വിപണിയിൽ മുന്നേറ്റം നടത്തി ടാറ്റ മോട്ടോഴ്സ്. ഹ്യുണ്ടേയ്‌യെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കിയ ടാറ്റയുടെ ചെറു എസ്‍യുവി പഞ്ച് ഏറ്റവും അധികം വിൽപനയുള്ള രണ്ടാമത്തെ വാഹനമായി മാറി. കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് 8.7 ശതമാനം വളർച്ചയുമായി മാരുതി ഒന്നാം സ്ഥാനം നിലനിർത്തി, 2024 ഫെബ്രുവരിയിലെ വിൽപന 160272 യൂണിറ്റ്. 19.6 ശതമാനം വളർച്ചയും 51270 യൂണിറ്റ് വിൽപനയുമായാണ് ടാറ്റ രണ്ടാം സ്ഥാനത്ത് എത്തിയത്. ഹ്യുണ്ടേയ്ക്ക് 6.9 ശതമാനം വളർച്ചയും 50201 യൂണിറ്റ് വിൽപനയുമായി മൂന്നാം സ്ഥാനത്ത് എത്തി. 42401 യൂണിറ്റ് വിൽപനയുമായി മഹീന്ദ്രയാണ് നാലാമൻ, വളർച്ച 40.3 ശതമാനം. 52.6 ശതമാനം വളർച്ചയും 23300 യൂണിറ്റ് വിൽപനയുമായി ടൊയോട്ട അഞ്ചാമതുമെത്തി. കിയ (20200 യൂണിറ്റ്), ഹോണ്ട (7142 യൂണിറ്റ്), എംജി (4532 യൂണിറ്റ്), റെനോ (4080 യൂണിറ്റ്), ഫോക്സ്‍വാഗൺ (3019 യൂണിറ്റ്) എന്നിവരാണ് ആദ്യ പത്തിൽ എത്തിയ നിർമാതാക്കൾ.

ആദ്യ പത്തിലെ വാഹനങ്ങൾ ഇവർ

മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് വാഗൺആറാണ് 19412 യൂണിറ്റ് വിൽപനയുമായി ഒന്നാമൻ. കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് 15 ശതമാനം വർധനവ്. ടാറ്റയുടെ ചെറു എസ്‍യുവി പഞ്ചാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 65 ശതമാനം വളർച്ച. വിൽപന 18438 യൂണിറ്റ്. 

ADVERTISEMENT

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് 17515 യൂണിറ്റ് വിൽപനയുമായി മൂന്നാമത്. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 6 ശതമാനം വിൽപന കുറവ്. മാരുതിയുടെ തന്നെ കോംപാക്റ്റ് സെ‍ഡാൻ ഡിസയർ നാലാം സ്ഥാനത്ത് എത്തി. 15837 യൂണിറ്റ് വിൽപന. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 6 ശതമാനം വിൽപന കുറവ്. മാരുതിയുടെ ചെറു എസ്‍യുവി ബ്രെസ അഞ്ചാം സ്ഥാനത്ത് എത്തി, വിൽപന 15765 യൂണിറ്റ്. 

മാരുതിയുടെ തന്നെ എംപിവി എർട്ടിഗയാണ് ആറാം സ്ഥാനത്ത്, വിൽപന 15519 യൂണിറ്റ്. ഹ്യുണ്ടേയ് ക്രേറ്റ 15276 യൂണിറ്റുമായി ഏഴാം സ്ഥാനത്തും മഹീന്ദ്ര സ്കോർപ്പിയോ 15051 യൂണിറ്റുമായി എട്ടാം സ്ഥാനത്തുമുണ്ട്. ടാറ്റ നെക്സോൺ (14395 യൂണിറ്റ്), മാരുതി സുസുക്കി ഫ്രോങ്സ് (14168 യൂണിറ്റ്) വിൽപനയുമായി ഒമ്പതും പത്തും സ്ഥാനങ്ങളിലെത്തി.

English Summary:

Top 10 Selling Cars in India: Tata Punch Secures Second Place