ഇന്ത്യൻ നിർമിത എലിവേറ്റ് ജപ്പാനിൽ, പേര് ഡബ്ല്യുആർ-വി
ഇന്ത്യൻ നിർമിത ഹോണ്ട എലിവേറ്റിനെ ജപ്പാനിൽ അവതരിപ്പിച്ച് ഹോണ്ട. ഡബ്ല്യുആർ–വി എന്ന പേരിലാണ് ജപ്പാനിൽ ഹോണ്ട എസ്‍യുവിയെ അവതരിപ്പിച്ചത്. ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് ആദ്യമായിട്ടാണ് ഒരു മോഡൽ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ജപ്പാനിൽ ഡബ്ല്യുആർ-വി ആയി 'മെയ്ഡ്-ഇൻ-ഇന്ത്യ' എലിവേറ്റ്

ഇന്ത്യൻ നിർമിത ഹോണ്ട എലിവേറ്റിനെ ജപ്പാനിൽ അവതരിപ്പിച്ച് ഹോണ്ട. ഡബ്ല്യുആർ–വി എന്ന പേരിലാണ് ജപ്പാനിൽ ഹോണ്ട എസ്‍യുവിയെ അവതരിപ്പിച്ചത്. ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് ആദ്യമായിട്ടാണ് ഒരു മോഡൽ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ജപ്പാനിൽ ഡബ്ല്യുആർ-വി ആയി 'മെയ്ഡ്-ഇൻ-ഇന്ത്യ' എലിവേറ്റ് അവതരിപ്പിക്കുന്നത് അഭിമാനകരമായ നിമിഷമാണെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ ടാകുയ സുമുറ പറഞ്ഞത്.
എന്തൊക്കെ മാറ്റങ്ങള്‍?
ഇന്ത്യയിലെ എലിവേറ്റിന്റെ അതേ രൂപമാണ് ജാപ്പനീസ് മോഡലിനും. എന്നാൽ ഇന്റീരിയറിൽ ചെറിയ മാറ്റങ്ങളുണ്ട്. എലിവേറ്റിന്റെ ഇന്റീരിയർ ബ്ലാക്ക് ആൻഡ് ബീജ് കോമ്പിനേഷനാണെങ്കിൽ ഡബ്ല്യുആർ–വിക്ക് ഓൾ ബ്ലാക് ഇന്റീരിയറാണ്. കൂടാതെ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനും മാറ്റങ്ങളുണ്ടാകും.
ഹോണ്ടയുടെ മിഡ് സൈസ് എസ്‍യുവി എലിവേറ്റ് സെപ്റ്റംബർ ആദ്യമാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. നാലു മോഡലുകളിലായി പെട്രോൾ, മാനുവൽ, സിവിടി ഗിയർബോക്സുകളിലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമിൽ നിർമിച്ച വാഹനത്തിന് 1.5 ലീറ്റർ പെട്രോൾ എൻജിനാണ്. 121 എച്ച്പിയാണ് പരമാവധി കരുത്ത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം 7 സ്റ്റെപ് സിവിടി ഓട്ടമാറ്റിക് ഗിയർബോക്സുമുണ്ട്.