ഉടനെത്തുന്ന 4 ടൊയോട്ടകൾ; ഫോർച്യൂണർ ഹൈബ്രിഡ്, ഇലക്ട്രിക് എസ്‌യുവി
ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ തരംഗം തീര്‍ക്കാന്‍ തന്നെയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ(ടികെഎം) തീരുമാനം. വരുന്ന പന്ത്രണ്ട് മാസങ്ങള്‍ക്കിടെ പുതുപുത്തന്‍ നാലു മോഡലുകളാണ് ടൊയോട്ട ഇന്ത്യന്‍ കാര്‍ വിപണിയിലേക്കിറക്കുക. അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍, ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ്, 7 സീറ്റര്‍
ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ തരംഗം തീര്‍ക്കാന്‍ തന്നെയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ(ടികെഎം) തീരുമാനം. വരുന്ന പന്ത്രണ്ട് മാസങ്ങള്‍ക്കിടെ പുതുപുത്തന്‍ നാലു മോഡലുകളാണ് ടൊയോട്ട ഇന്ത്യന്‍ കാര്‍ വിപണിയിലേക്കിറക്കുക. അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍, ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ്, 7 സീറ്റര്‍
ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ തരംഗം തീര്‍ക്കാന്‍ തന്നെയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ(ടികെഎം) തീരുമാനം. വരുന്ന പന്ത്രണ്ട് മാസങ്ങള്‍ക്കിടെ പുതുപുത്തന്‍ നാലു മോഡലുകളാണ് ടൊയോട്ട ഇന്ത്യന്‍ കാര്‍ വിപണിയിലേക്കിറക്കുക. അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍, ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ്, 7 സീറ്റര്‍
ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ തരംഗം തീര്‍ക്കാന്‍ തന്നെയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ(ടികെഎം) തീരുമാനം. വരുന്ന പന്ത്രണ്ട് മാസങ്ങള്‍ക്കിടെ പുതുപുത്തന്‍ നാലു മോഡലുകളാണ് ടൊയോട്ട ഇന്ത്യന്‍ കാര്‍ വിപണിയിലേക്കിറക്കുക. അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍, ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ്, 7 സീറ്റര്‍ ഹൈറൈഡര്‍, അര്‍ബന്‍ ഇലക്ട്രിക്ക് എസ്‌യുവി എന്നീ നാലു മോഡലുകളെയാണ് ടൊയോട്ട പുറത്തിറക്കുന്നത്.
ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍
വിപണിയില്‍ നിന്നും പിന്‍വലിച്ച അര്‍ബന്‍ ക്രൂസറിന് പകരം കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് ടൊയോട്ട പുറത്തിറക്കുന്ന വാഹനമാണ് അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍. ഏപ്രില്‍ നാലിനാണ് അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍ ടോയോട്ട അവതരിപ്പിക്കുക. കോംപാക്ട് എസ്‌യുവി കൂപ്പെ വിഭാഗത്തിലെ ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ കാറായിരിക്കും ഇത്. മാരുതി സുസുക്കി ഫ്രോങ്‌സിന്റെ ബ്രാന്‍ഡ് എന്‍ജിനീയറിങ് മോഡലായ ടൈസോര്‍ ടൊയോട്ടയുടേയും സുസുക്കിയുടേയും സഹകരണത്തില്‍ പുറത്തിറങ്ങുന്ന വാഹനമായിരിക്കും.
അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന് താഴെ ഗ്ലാന്‍സക്കു മുകളിലായിട്ടാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ടൈസോറിനെ അവതരിപ്പിക്കുക. ഹെഡ്‌ലാംപ്, ഡിആര്‍എല്‍, ടെയില്‍ ലൈറ്റ്, അലോഡ് വീല്‍ എന്നിവയിലെല്ലാം മാരുതി ഫ്രോങ്‌സില്‍ നിന്നും വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ നിറങ്ങളും ഇന്റീരിയറില്‍ മാറ്റങ്ങളും പ്രതീക്ഷിക്കാം. ഫ്രോങ്‌സിന്റേതിന് സമാനമായ 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍, 1.0 ലീറ്റർ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ ടൈസോറിലും ഉണ്ടാവും. 90 എച്ച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കും പുറത്തെടുക്കും 1.2 ലീറ്റര്‍ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓപ്ഷനുകളാണ് നാച്ചുറലി അസ്പയേഡ് എന്‍ജിനിലുണ്ടാവുക. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളാണ് ടര്‍ബോ പെട്രോള്‍ എന്‍ജിനിലുള്ളത്.
ടൊയോട്ട ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ്
മൈല്‍ഡ് ഹൈബ്രിഡ് ഓപ്ഷനോടെ ടൊയോട്ടയുടെ ജനകീയ എസ്‌യുവി ഫോര്‍ച്യൂണര്‍ എത്തുന്നു. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റമാണ് വാഹനത്തിലുണ്ടാവുക. ഇതോടെ ഫോര്‍ച്യൂണറിന്റെ മലിനീകരണം കുറയുകയും ഇന്ധനക്ഷമത വര്‍ധിക്കുകയും ചെയ്യും. 197ബിഎച്ച്പി, 500എന്‍എം, 2.8 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്.
എന്നു പുറത്തിറങ്ങുമെന്ന് ഇപ്പോഴും ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2025 തുടക്കത്തില്‍ പ്രതീക്ഷിക്കാം. ഫോര്‍ഡ് എന്‍ഡവറാണ് പ്രധാന എതിരാളി. എന്‍ഡവറിന്റെ തിരിച്ചുവരവും ഇതേ കാലയളവിലാണ് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ എസ് യു വി വിപണിയിലെ ശക്തമായ സാന്നിധ്യമായ ഫോര്‍ച്യൂണറിന് ഹൈബ്രിഡ് സിസ്റ്റം കൂടി ലഭിക്കുന്നതോടെ ആവശ്യക്കാര്‍ വര്‍ധിച്ചേക്കാം. ഹൈലക്‌സില്‍ ടൊയോട്ട നേരത്തെ തന്നെ ഇതേ ഹൈബ്രിഡ് സിസ്റ്റം അവതരിപ്പിച്ചിരുന്നു.
ടൊയോട്ട ഹൈറൈഡര്‍
എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി, എക്‌സ് യു വി 700, ഹ്യുണ്ടേയ് അല്‍ക്കസാര്‍ എന്നിവരോടുള്ള വെല്ലുവിളിയായാണ് ടൊയോട്ട 7 സീറ്റര്‍ ഹൈറൈഡറിനെ ഇറക്കുന്നത്. സ്റ്റാന്‍ഡേഡ് 5 സീറ്റര്‍ മോഡലില്‍ നിന്നും മാറ്റങ്ങളോടെയായിരിക്കും 7 സീറ്ററിന്റെ വരവ്. 1.5 ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ പ്രതീക്ഷിക്കാം. ക്യാപ്റ്റന്‍ സീറ്റുകളോടെയുള്ള 6 സീറ്റര്‍ മോഡലായും ഹൈറൈഡര്‍ എത്തും.
അര്‍ബന്‍ ഇലക്ട്രിക്ക് എസ്‌യുവി
ടാറ്റ നെക്‌സോണ്‍ ഇവി, എംജി ZS EV, മഹീന്ദ്ര എക്‌സ് യു വി 300 എന്നിവര്‍ക്കൊപ്പം മാരുതി സുസുക്കി ഇവിഎക്‌സിനും എതിരാളിയായിട്ടാണ് അര്‍ബന്‍ ഇലക്ട്രിക്ക് എസ് യു വി എത്തുന്നത്. ടൊയോട്ടയുടെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക്ക് കാറായിരിക്കുമിത്. മാരുതി eVXന്റെ ടൊയോട്ട പതിപ്പായിരിക്കും അര്‍ബന്‍ ഇലക്ട്രിക്ക് എസ് യു വി. വൈദ്യുത കാറുകള്‍ക്ക് മാത്രമായുള്ള ടൊയോട്ടയുടെ 27പിഎല്‍ സ്‌ക്കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് അര്‍ബന്‍ ഇലക്ട്രിക്ക് എസ് യു വി നിര്‍മിക്കുക. ഡ്യുവല്‍ മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍. 45kWh, 60kWh എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകള്‍. 60kWh ബാറ്ററിയില്‍ റേഞ്ച് 550 കിലോമീറ്റർ. വില 25 ലക്ഷത്തിനടുത്ത്.