ടൊയോട്ടയുടെ ‘ഫ്രോങ്സ്’ അർബൻ ക്രൂസർ ടൈസോർ; വില 7.73 ലക്ഷം രൂപ മുതൽ
ടൊയോട്ട–സുസുക്കി സഹകരണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ വാഹനം അർബൻ ക്രൂസർ ടൈസോർ വിപണിയിൽ. 1.2 ലീറ്റർ, 1 ലീറ്റർ പെട്രോൾ എൻജിനുകളിൽ വിപണിയിലെത്തുന്ന വാഹനം 7.73 ലക്ഷം രൂപ മുതൽ 12.87 ലക്ഷം രൂപ വരെയാണ് വില. സിഎൻജി മോഡലിന് 8.71 ലക്ഷം രൂപയാണ് വില. പുറംഭാഗത്തുണ്ട് മാറ്റങ്ങള്‍ ടൊയോട്ടയുടെ ഏറ്റവും ചെറിയ

ടൊയോട്ട–സുസുക്കി സഹകരണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ വാഹനം അർബൻ ക്രൂസർ ടൈസോർ വിപണിയിൽ. 1.2 ലീറ്റർ, 1 ലീറ്റർ പെട്രോൾ എൻജിനുകളിൽ വിപണിയിലെത്തുന്ന വാഹനം 7.73 ലക്ഷം രൂപ മുതൽ 12.87 ലക്ഷം രൂപ വരെയാണ് വില. സിഎൻജി മോഡലിന് 8.71 ലക്ഷം രൂപയാണ് വില.
പുറംഭാഗത്തുണ്ട് മാറ്റങ്ങള്‍
ടൊയോട്ടയുടെ ഏറ്റവും ചെറിയ എസ്‍യുവിയായിട്ടാണ് ടൈസോർ എത്തിയിരിക്കുന്നത്. മാരുതി സുസുക്കി ഫ്രോങ്സിന്റെ ബ്രാൻഡ് എൻജിനീയറിങ് മോഡലായ ടൈസോറിന് ചെറിയ മാറ്റങ്ങളുണ്ട്. റീഡിസൈൻ ചെയ്ത ഗ്രില്ലാണ്. ഹണികോംപ് പാറ്റേണിലാണ് പുതിയ ഗ്രിൽ. മാറ്റങ്ങളുടെ വരുത്തിയ മുൻബംബറും ലീനിയർ ഡിസൈനിലുള്ള എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകളാണ്. പുതിയ ഡിസൈനിലാണ് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ. കഫേ വൈറ്റ്, എൻടിക്കിങ് സിൽവർ, സ്പോർടിൻ റെഡ്, ലുസന്റ് ഓറഞ്ച്, ഗെയ്മിങ് ക്രേ എന്നീ നിറങ്ങളിൽ ലഭിക്കും.
ഇന്റീരിയറിലെ മാറ്റങ്ങൾ എന്തൊക്കെ?
ഇന്റീരിയറിലും ചെറിയ മാറ്റങ്ങളുണ്ട്. ബ്രൗൺ ആൻഡ് ബ്ലാക് ഡ്യുവൽ ടോൺ അപ്ഹോൽസറിയാണ് ഇന്റീരിയറിൽ. ഒമ്പത് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഹെഡ്സ് അപ് ഡിസ്പ്ലെ, വയർലെസ് ചാർജർ സ്മാർട് കണക്ടിവിറ്റി എന്നിവയുണ്ട്. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ഇഎസ്പി, ഹിൽഹോൾഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി എന്നിവയുമുണ്ട്.
എൻജിൻ
1.2 ലീറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനും 1.0 ലീറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനും വാഹനത്തിലുണ്ട്. 1 ലീറ്റർ എൻജിൻ 100 എച്ച്പി കരുത്തും 147.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 1.2 ലീറ്റർ എൻജിൻ 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോര്‍ക്കും നൽകും. ടർബോ പെട്രോൾ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുമുണ്ട്. 1.2 ലീറ്റർ എൻജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയർബോക്സും ലഭിക്കും.