പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ബൈക്ക്. യൗവനത്തിൽ അയാൾ സ്വപ്നം കണ്ട ആ കാര്യം യാഥാർഥ്യമാക്കിയിരിക്കുകയാണ് മകൾ. റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ് ആ ആഗ്രഹ പൂർത്തീകരണത്തിനായി മകൾ ഒപ്പം കൂട്ടിയത്. നിറഞ്ഞ കണ്ണുകളോടെ മാതാവും ആ കാഴ്ചയ്ക്കു സാക്ഷിയായി. തനിക്കൊരു ജോലി ലഭിച്ച്, സമ്പാദിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ബൈക്ക്. യൗവനത്തിൽ അയാൾ സ്വപ്നം കണ്ട ആ കാര്യം യാഥാർഥ്യമാക്കിയിരിക്കുകയാണ് മകൾ. റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ് ആ ആഗ്രഹ പൂർത്തീകരണത്തിനായി മകൾ ഒപ്പം കൂട്ടിയത്. നിറഞ്ഞ കണ്ണുകളോടെ മാതാവും ആ കാഴ്ചയ്ക്കു സാക്ഷിയായി. തനിക്കൊരു ജോലി ലഭിച്ച്, സമ്പാദിച്ചു തുടങ്ങുമ്പോൾ ആദ്യ പരിഗണന നൽകുക പിതാവിന്റെ ആ സ്വപ്നത്തിനു തന്നെയായിരിക്കുമെന്ന് കുട്ടിക്കാലത്തു ഉറപ്പു നൽകിയിരുന്നു, ഇന്നത് ലക്ഷ്യത്തിലെത്തിയെന്നും സന്തോഷത്തോടെ കുറിച്ച് കൊണ്ടാണ് ആർതി സാവന്ത് സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ക്രോം റെഡ് നിറത്തിലുള്ള ഷേഡ് ആണ് വാഹനത്തിനായി തെരഞ്ഞെടുത്തത്. 1.93 ലക്ഷം രൂപ മുതൽ 2.24 ലക്ഷം രൂപ വരെയാണ് ക്ലാസിക് 350യുടെ വിവിധ മോഡലുകൾക്ക് വില വരുന്നത്. ഏതു വേരിയന്റ് ആണ് പിതാവിനായിതെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. പുതിയ ക്ലാസിക് 350യ്ക്ക് അടിസ്ഥാനം ജെ പ്ലാറ്റ്‌ഫോമാണ്. എയർ ഓയിൽ കൂൾഡ് ആയ 349 സി സി സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിൽ. 20 .2 പി എസ് പരമാവധി കരുത്തും 27 എൻ എം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് ഗിയർ ബോക്‌സുമാണ്.

ADVERTISEMENT

മുന്നിൽ 300 എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 270 എംഎം ഡിസ്ക്കും ഉപയോഗിക്കുന്നു. സിംഗിൾ ചാനൽ ആന്റി - ലോക്ക് ബ്രേക്കിങ് സിസ്റ്റമാണ്. സിംഗിൾ പീസ് സീറ്റ്, അപ് റൈറ്റ് സീറ്റിങ് പൊസിഷൻ, റെക്റ്റാംഗിൾ ആകൃതിയിലുള്ള സൈഡ് ബോക്സ്, പുതിയ ടെയിൽ ലാംപ് എന്നിവ ക്ലാസിക്  350യുടെ പ്രത്യേകതകളാണ്. കൂടാതെ യുഎസ്ബി പോർട്, ഡ്യുവൽ ചാനൽ എബിഎസ്, അപ്ഡേറ്റഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമുണ്ട്.

English Summary:

Daughter Gifts Dad His Dream Motorcycle – A Brand-New Royal Enfield Classic 35