വിവാഹ വാർഷിക ദിനത്തിൽ സ്കോഡയുടെ സെഡാൻ സ്ലാവിയ സ്വന്തമാക്കി നടൻ ഹരീഷ് കണാരൻ. ‘വിവാഹ വാർഷിക ദിനത്തിൽ ദൈവാനുഗ്രഹത്താൽ ഒരു കാർ സ്വന്തമാക്കി’ എന്ന കുറിപ്പോടുകൂടിയാണ് പുതിയ കാറിന്റെ സന്തോഷം ഹരീഷ് ആരാധകരുമായി പങ്കുവച്ചത്. തന്റെ ജീപ് കോംപസിന്റെ അതേ നമ്പറിൽ തന്നെയാണ് പുതിയ സ്ലാവിയ‌യും. സ്കോഡയുടെ ഈ മിഡ് സൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹ വാർഷിക ദിനത്തിൽ സ്കോഡയുടെ സെഡാൻ സ്ലാവിയ സ്വന്തമാക്കി നടൻ ഹരീഷ് കണാരൻ. ‘വിവാഹ വാർഷിക ദിനത്തിൽ ദൈവാനുഗ്രഹത്താൽ ഒരു കാർ സ്വന്തമാക്കി’ എന്ന കുറിപ്പോടുകൂടിയാണ് പുതിയ കാറിന്റെ സന്തോഷം ഹരീഷ് ആരാധകരുമായി പങ്കുവച്ചത്. തന്റെ ജീപ് കോംപസിന്റെ അതേ നമ്പറിൽ തന്നെയാണ് പുതിയ സ്ലാവിയ‌യും. 

സ്കോഡയുടെ ഈ മിഡ് സൈസ് സെഡാന്‍ ഏതു മോഡലാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. ഗ്ലോബൽ എൻ സി ആർ പി യിൽ അഞ്ചു സ്റ്റാർ നേടിയ വാഹനമാണ് സ്ലാവിയ. പെർഫോമൻസും ഡ്രൈവിങ് സുഖവും ഒരുപോലെ സമ്മാനിക്കുന്ന 1 ലീറ്റർ, 1.5 ലീറ്റർ ടി എസ് ഐ എൻജിനുകളാണ് വാഹനത്തിനു കരുത്ത് പകരുന്നത്. മൂന്നു സിലിണ്ടർ 1 ലീറ്റർ മോഡലിന് 110 ബി എച് പി കരുത്തും 1.5 ന് 150 ബി എച്ച് പി കരുത്തുമുണ്ട്. ആറു സ്പീഡ് മാനുവലും ടോർക്ക് കൺവർട്ടർ ഗിയർബോക്സും  1 ലീറ്ററിലുള്ളപ്പോൾ 7 സ്പീഡ് ഡി എസ് ജിയും മാനുവലുമാണ് 1.5 ലീറ്ററിന്.

ADVERTISEMENT

സ്‌കോഡയുടെ ഇടത്തരം പ്രീമിയം സെഡാനായ സ്ലാവിയയ്ക്ക് 2650 മിമി ആണ് വീൽ ബേസ്. ക്രോമിയം ചുറ്റുള്ള ഹെക്സഗണൽ ഗ്രിൽ, ക്രിസ്റ്റലൈൻ ഹെഡ്, ടെയിൽ ലാംപുകൾ, ഫെൻഡറിലെ സ്കോഡബാഡ്ജ്, 16 ഇഞ്ച് അലോയ്, പിന്നിൽ സ്കോഡ എന്ന ബോൾഡ് എഴുത്ത് എന്നിവയൊക്കെയാണ് ആദ്യ കാഴ്ചയിലെ ആകർഷണങ്ങൾ. മനോഹരമായ ഡാഷ് ബോർഡ് രൂപകൽപന. വലിയ 25.4 സെ.മി. എൽ ഇ ഡി സ്ക്രീൻ, സ്റ്റൈലൻ വിളിച്ചോതുന്ന സ്റ്റിയറിങ് വീൽ എന്നിവ വാഹനത്തിന്റെ ഉൾഭാഗത്തിനു പ്രൗഢി സമ്മാനിക്കുന്നു.

English Summary:

Actor Hareesh Kanaran Bought Skoda Slavia