മലയാള സിനിമയിൽ ടർബോ മമ്മൂട്ടിയുടെ പുതിയ ചിത്രമാണെങ്കിൽ വാഹന ലോകത്ത് ടർബോ എൻജിന്റെ പെർഫോമൻസുമായി ബന്ധപ്പെട്ട ഘടകമാണ്. ട്രെയിൽ പുറത്തിറങ്ങിയതു മുതൽ ഏറെ ചര്‍ച്ചയാകുന്നുണ്ട് ടർബോ. ട്രെയിലറിലെ വാഹനം പോസ്റ്ററിൽ ഉപയോഗിക്കുന്ന ജീപ്പുമെല്ലാം വാഹനപ്രേമികളുടെ മനം കവർന്നു. ജീപ് ഡ്രൈവറായി മമ്മൂട്ടി എത്തുന്ന

മലയാള സിനിമയിൽ ടർബോ മമ്മൂട്ടിയുടെ പുതിയ ചിത്രമാണെങ്കിൽ വാഹന ലോകത്ത് ടർബോ എൻജിന്റെ പെർഫോമൻസുമായി ബന്ധപ്പെട്ട ഘടകമാണ്. ട്രെയിൽ പുറത്തിറങ്ങിയതു മുതൽ ഏറെ ചര്‍ച്ചയാകുന്നുണ്ട് ടർബോ. ട്രെയിലറിലെ വാഹനം പോസ്റ്ററിൽ ഉപയോഗിക്കുന്ന ജീപ്പുമെല്ലാം വാഹനപ്രേമികളുടെ മനം കവർന്നു. ജീപ് ഡ്രൈവറായി മമ്മൂട്ടി എത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ ടർബോ മമ്മൂട്ടിയുടെ പുതിയ ചിത്രമാണെങ്കിൽ വാഹന ലോകത്ത് ടർബോ എൻജിന്റെ പെർഫോമൻസുമായി ബന്ധപ്പെട്ട ഘടകമാണ്. ട്രെയിൽ പുറത്തിറങ്ങിയതു മുതൽ ഏറെ ചര്‍ച്ചയാകുന്നുണ്ട് ടർബോ. ട്രെയിലറിലെ വാഹനം പോസ്റ്ററിൽ ഉപയോഗിക്കുന്ന ജീപ്പുമെല്ലാം വാഹനപ്രേമികളുടെ മനം കവർന്നു. ജീപ് ഡ്രൈവറായി മമ്മൂട്ടി എത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ ‘ടർബോമമ്മൂട്ടിയുടെ പുതിയ ചിത്രമാണെങ്കിൽ വാഹന ലോകത്ത് ടർബോ എൻജിന്റെ പെർഫോമൻസുമായി ബന്ധപ്പെട്ട ഘടകമാണ്. ട്രെയിലർ പുറത്തിറങ്ങിയതു മുതൽ ചിത്രത്തിന്റെ പേര് ഏറെ ചര്‍ച്ചയാകുന്നുണ്ട്. ട്രെയിലറിലെ വാഹനം പോസ്റ്ററിൽ ഉപയോഗിക്കുന്ന ജീപ്പുമെല്ലാം വാഹനപ്രേമികളുടെ മനം കവർന്നു. ജീപ്പ് ഡ്രൈവറായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ ഏറെ വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്താണ് ശരിക്കും ഈ ടർബോ? അറിയാം

∙ എന്താണ് ടർബോ?

ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ടർബോ ടെക്നോളജി ഉപയോഗിക്കുന്നുണ്ട്, തുടക്കത്തിൽ വിമാനങ്ങളിലും കപ്പലിന്റെ എൻജിനുകളിലുമായിരുന്നു ഇവ പരീക്ഷിച്ചത്. കാറുകളിലേയ്ക്ക് ഈ ടെക്നോളജി എത്തിയത് അറുപതുകളിലാണ്. ഷെവർലെ കോർവീർ മോൻസ, ഓൾഡ്സ്മൊബൈൽ ജെറ്റ്ഫയർ എന്നീ വാഹനങ്ങളിലാണ് ആദ്യമായി ടർബോ ഉപയോഗിക്കുന്നത്. എന്നാൽ തുടക്കത്തിൽ ഈ സാങ്കേതിക വിദ്യയ്ക്ക് തണുപ്പൻ പ്രതികരണമായിരുന്നു.

തുടർന്ന് എഴുപതുകളിൽ കൊമേഷ്യൽ ഡീസൽ എൻജിനുകളിൽ ഉപയോഗിച്ചു തുടങ്ങി. എഴുപതുകളിൽ തന്നെ ഫോർമുല വൺ മോട്ടർ സ്പോർട്സിൽ എത്തിയതോടെയാണ് ടർബോ ചാർജ്ഡ് ടെക്നോളജിയുടെ ചരിത്രം മാറുന്നത്. 1978 ൽ പുറത്തിറങ്ങിയ മെഴ്സിഡീസ് ബെൻസ് 300 എസ്‍ഡിയാണ് ടർബോയുമായി എത്തിയ ആദ്യത്തെ മാസ് പ്രൊഡക്‌ഷൻ കാർ. പിന്നീട് നിരവധി വാഹനങ്ങളിൽ ടർബോ സാങ്കേതിക വിദ്യ ഉപയോഗിച്ചു.

Image Source: Maxx-Studio | Shutterstock
ADVERTISEMENT

∙ ഇന്ത്യയിൽ എന്ന്?

സിപ്പാനി മോട്ടോഴ്സ് 1995ൽ  ഇന്ത്യൻ വിപണിയിൽ എത്തിച്ച റോവർ മോണ്ടഗോ ഡീസൽ വാഹനങ്ങളിലൂടെയാണ് ആദ്യമായി പാസഞ്ചർ സെഗ്മെന്റിൽ ടർബോ വന്നത്. ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്ത വാഹനം അമ്പേ പരാജയമായിരുന്നു. പിന്നീട് ടാറ്റ സീയറയുടെ രണ്ടാം തലമുറയിലൂടെയാണ് ടർബോ ചാർജ്ഡ് എൻജിൻ കൂടുതൽ ജനപ്രിയമാകുന്നത്.

ADVERTISEMENT

പ്രവർത്തനം എങ്ങനെ?

കരുത്തും ഇന്ധനക്ഷമതയും കൂട്ടാൻ എൻജിനിലെ ഇന്ധനത്തിന്റെ ജ്വലനം കൂട്ടുകയാണ് വേണ്ടത് എന്ന അടിസ്ഥാന തത്വമാണ് ടർബോ ടെക്നോളജിയിൽ ഉപയോഗിക്കുന്നത്. കൂടുതല്‍ വായു എന്‍ജിൻ സിലിണ്ടറുകളിലേയ്ക്ക് കടത്തിവിട്ട് ഇന്ധനത്തിന്റെ മെച്ചപ്പെട്ട ജ്വലനം അതുറപ്പാക്കുന്നു. അതുവഴി കൂടുതൽ കരുത്ത് വാഹനത്തിന് നൽകുന്നു.‌ എൻജിന്റെ എക്സ്ഹോസ്റ്റ് വായു സ്വീകരിച്ച് ടർബൈൻ പ്രവർത്തിപ്പിച്ചാണ് കൂടുതൽ പുറത്തുനിന്നുള്ള വായു എൻജിനിലേയ്ക്ക് എത്തിക്കുന്നത്. സാധാരണയിലും അമ്പതു മടങ്ങ് വായുവാണ് ടര്‍ബോ ചാര്‍ജര്‍ എന്‍ജിനു നല്‍കുക. ഇതു 40 ശതമാനം വരെ എന്‍ജിന്‍ പെര്‍ഫോമന്‍സ് മികവുറ്റതാക്കുന്നു.

ടർബൈൻ വീൽ, കംപ്രസർ വീൽ, സെന്റർ ഹബ് റോട്ടേറ്റിങ് അസംബ്ലി എന്നീ പ്രധാന ഘടകങ്ങൾ അടങ്ങിയതാണ് ടർബോ. ടർബൈനും കംപ്രസർ വീലും ഒരു ഷാഫ്റ്റ്  ഉപയോഗിച്ചാണ് ചേർത്തിരിക്കുന്നത്. ഈ ഘടകങ്ങളും ഒരു ഇൻലെറ്റ് പോർട്ടും ഒരു എക്‌സ്‌ഹോസ്റ്റ് പോർട്ടും ഒച്ചിന്റെ ആകൃതിയിലുള്ള ഹൗസിങ്ങിലാണ് ഉറപ്പിച്ചിരിക്കുന്നത്. എൻജിൻ പുറന്തള്ളുന്ന എക്‌സ്‌ഹോസ്റ്റ് വാതകങ്ങൾ ഉയർന്ന മർദ്ദത്തിൽ ടർബോയുടെ ഇൻലെറ്റ് പോർട്ടിലൂടെ പ്രവേശിക്കുന്നു. ഉയർന്ന മർദ്ദത്തിലുള്ള വായു ടർബൈനെയും അതുവഴി കംപ്രസർ വീലിനെയും കറക്കുന്നു. കംപ്രസർ വീലിലൂടെയാണ് വായു എൻജിൻ സിലിണ്ടറിലേയ്ക്ക് എത്തുന്നത്. ഇത് എൻജിനിലെ ജ്വലനം ഇരട്ടിയാക്കുകയും അതുവഴി കരുത്തു കൂട്ടുകയും ചെയ്യുന്നു.  80,000 ആർപിഎം മുതൽ 2.5 ലക്ഷം ആർപിഎമ്മിൽ വരെ കറങ്ങുന്ന ടർബൈനും കംപ്രസർ ഫാനുമുണ്ട്. 

∙ ടർബോ ഇന്റർകൂളർ

പഴയ ചില വാഹനങ്ങളിൽ ടർബോ ഇന്റർകൂളർ എന്ന എഴുത്തു കാണാറുണ്ട് എന്താണ് ഇതെന്ന് നോക്കാം. അതിവേഗം കറങ്ങുന്ന ടര്‍ബോ ചാര്‍ജറിലെ കംപ്രസര്‍ വായുവിന്റെ മര്‍ദ്ദം ഉയര്‍ത്തുമ്പോള്‍ താപനിലയും ഉയരും. വായു വികസിച്ച് അതിന്റെ സാന്ദ്രത കുറയാനിടയാകുന്നു. ഇത്തരത്തിൽ കൂടുന്ന താപനില കുറയ്ക്കുന്ന സംവിധാനമാണ് ഇന്റര്‍ കൂളര്‍. റേഡിയേറ്ററിനു സമാനമായ രൂപകല്‍പനയുള്ള ഇന്റര്‍കൂളറിലെ കുഴലുകളിലൂടെ കടത്തിവിടുന്ന വായുവിനെ പുറമേ നിന്നുള്ള കാറ്റുപയോഗിച്ച് തണുപ്പിക്കുന്നു. ചുരുക്കത്തില്‍ ടര്‍ബോ ചാര്‍ജറിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടുകയാണ് ഇന്റര്‍കൂളറിന്റെ കടമ. എന്‍ജിന്റെ വലുപ്പം കുറച്ചുകൊണ്ട് പരമാവധി കരുത്തും ഇന്ധനക്ഷമതയും നേടാന്‍ ടര്‍ബോ ചാര്‍ജര്‍ സഹായിക്കുന്നു. ഇന്ന് ടർബോ ഇല്ലാത്ത ഡീസൽ എൻജിനുകള്‍ ഇല്ലെന്ന് തന്നെ പറയാം.

English Summary:

What is Turbo, Know More About it

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT