മമ്മൂക്കയാണ് പ്രായം മറന്നു പോയത്, ഞങ്ങളല്ല: മിഥുൻ മാനുവൽ തോമസ് അഭിമുഖം
പുതിയ കാലത്തെ ഓരോ മലയാള സിനിമയേയും ലോകം ഉറ്റുനോക്കുന്നുണ്ട് എന്ന് തോന്നും. അത്രയ്‌ക്കാണ് വലിയ പേരുകൾ പുറത്തിറക്കുന്ന സിനിമകളുടെ 'ഹൈപ്'.. ടർബോ എന്ന മമ്മൂട്ടി സിനിമയുടെ വിസ്മയം കാണാൻ കുറച്ചു ദിവസങ്ങൾകൂടി കാത്തിരുന്നാൽ മതി. ഏതൊരു പൊതുകലയേയും പോലെ സിനിമയും നിർമ്മിച്ചുകഴിഞ്ഞാൽ പിന്നെ പ്രേക്ഷകന്റേതു
പുതിയ കാലത്തെ ഓരോ മലയാള സിനിമയേയും ലോകം ഉറ്റുനോക്കുന്നുണ്ട് എന്ന് തോന്നും. അത്രയ്‌ക്കാണ് വലിയ പേരുകൾ പുറത്തിറക്കുന്ന സിനിമകളുടെ 'ഹൈപ്'.. ടർബോ എന്ന മമ്മൂട്ടി സിനിമയുടെ വിസ്മയം കാണാൻ കുറച്ചു ദിവസങ്ങൾകൂടി കാത്തിരുന്നാൽ മതി. ഏതൊരു പൊതുകലയേയും പോലെ സിനിമയും നിർമ്മിച്ചുകഴിഞ്ഞാൽ പിന്നെ പ്രേക്ഷകന്റേതു
പുതിയ കാലത്തെ ഓരോ മലയാള സിനിമയേയും ലോകം ഉറ്റുനോക്കുന്നുണ്ട് എന്ന് തോന്നും. അത്രയ്‌ക്കാണ് വലിയ പേരുകൾ പുറത്തിറക്കുന്ന സിനിമകളുടെ 'ഹൈപ്'.. ടർബോ എന്ന മമ്മൂട്ടി സിനിമയുടെ വിസ്മയം കാണാൻ കുറച്ചു ദിവസങ്ങൾകൂടി കാത്തിരുന്നാൽ മതി. ഏതൊരു പൊതുകലയേയും പോലെ സിനിമയും നിർമ്മിച്ചുകഴിഞ്ഞാൽ പിന്നെ പ്രേക്ഷകന്റേതു
പുതിയ കാലത്തെ ഓരോ മലയാള സിനിമയേയും ലോകം ഉറ്റുനോക്കുന്നുണ്ട് എന്ന് തോന്നും. അത്രയ്‌ക്കാണ് വലിയ പേരുകൾ പുറത്തിറക്കുന്ന സിനിമകളുടെ 'ഹൈപ്'.. ടർബോ എന്ന മമ്മൂട്ടി സിനിമയുടെ വിസ്മയം കാണാൻ കുറച്ചു ദിവസങ്ങൾകൂടി കാത്തിരുന്നാൽ മതി. ഏതൊരു പൊതുകലയേയും പോലെ സിനിമയും നിർമ്മിച്ചുകഴിഞ്ഞാൽ പിന്നെ പ്രേക്ഷകന്റേതു മാത്രമാണെന്ന് തിരിച്ചറിയുന്ന അണിയറപ്രവർത്തകരാണ് ടർബോയുടെത്. വിമർശനങ്ങളും നിർദ്ദേശങ്ങളും തങ്ങളെ കൂടുതൽ നല്ല മനുഷ്യരും കലാകാരന്മാരും ആകുമെന്നാണ് അവർ കരുതുന്നത്. ടർബോയുടെ തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസും നടൻ രാജ് ബി. ഷെട്ടിയും മനോരമ ഓൺലൈനിൽ സംസാരിക്കുന്നു.
സിനിമാക്കാർ സാധാരണക്കാരാകണം
രാജ് ബി. ഷെട്ടി: ഞാൻ ഒരു സാധാരണ മനുഷ്യനാണ്. സിനിമയിലെ ടെക്നീഷ്യനും കൂടിയാണ്. അതിനിടയ്ക്ക് അഭിനയിക്കാൻ അവസരം കിട്ടുന്നുണ്ടെന്നേയുള്ളു. എല്ലാരും പറയുന്ന ഗ്ലാമർ എനിക്കില്ല. സിനിമ കഥപറച്ചിലിന്റെ കച്ചവടമാണ്. അത് ഞാൻ ആസ്വദിക്കുന്നുണ്ട്. അപ്പോൾ ഇമേജിനെപ്പറ്റിയോ, ഞാൻ എന്തു നേടി എന്നതിനെപ്പറ്റിയോ ചിന്തിക്കുന്നില്ല. എന്റേതല്ലാത്ത ഒരു ഭാവവും രൂപവും എനിക്ക് കൊണ്ടുനടക്കാനാവില്ലല്ലോ.
കൂട്ടുകാർ മാറും
മിഥുൻ മാനുവൽ തോമസ്: സിനിമാക്കാരനാകുമ്പോൾ നമ്മുടെ പഴയ സൗഹൃദങ്ങൾ ഇല്ലാതാകും. സ്വാഭാവികമായും സൗഹൃദങ്ങൾക്കിടയിൽ അകലങ്ങൾ വരും. പഴയ കൂട്ടുകാര്‍ നമുക്ക് വല്ലപ്പോഴും സംസാരിക്കുന്ന പരിചയക്കാരായി മാറും. എന്നാൽ എനിക്ക് ഇപ്പോൾ കുറേ പുതിയ സൗഹൃദങ്ങൾ കിട്ടി. പഴയ സൗഹൃദങ്ങളിൽ നിന്ന് കുറേ കഥകളും ഓർമകളും ഉണ്ട്. അതേസമയം പുതിയ സൗഹൃദങ്ങളും പുതിയ കഥകളും ചുറ്റുപാടുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അങ്ങനെ സംഭവിക്കുന്നില്ലെങ്കിലാണ് പ്രശനം.
അഭിപ്രായങ്ങൾ ഉണ്ടാകണം
രാജ് ബി. ഷെട്ടി: സിനിമയ്ക്ക് കിട്ടുന്ന ഹൈപ്പ് കാലേക്കൂട്ടി തീരുമാനിക്കാനാവുന്നതല്ല. അഭിനയിക്കുന്ന നടീനടന്മാരും സിനിമയുടെ അണിയറപ്രവർത്തകരുടെ പേരുകളുമൊക്കെ സിനിമകളുടെ തുടക്കത്തിലുണ്ടാകുന്ന പ്രതീക്ഷയുടെ കാരണങ്ങളാണ്. ഉണ്ടാക്കുന്നതുവരെയേ സിനിമ നമ്മുടേത് മാത്രമായിരിക്കൂ. ജനങ്ങളിലേക്കെത്തിക്കഴിഞ്ഞാൽ നമുക്കൊന്നും ചെയ്യാനില്ല. ബാക്കി തീരുമാനങ്ങളെല്ലാം അവരുടേതാണ്. അത് പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. നമുക്കതിനെ ചോദ്യം ചെയ്യാൻപറ്റില്ല. നിങ്ങൾ എന്തിനാണ് വയലൻസുള്ള സിനിമകൾ ചെയ്യുന്നതെന്ന് എന്നോട് ചോദിച്ചാൽ എനിക്കതിന് ഉത്തരം പറഞ്ഞേ തീരൂ. ആ ചോദ്യത്തിനെ എതിർത്തിട്ടു കാര്യമില്ല. ആ ചോദ്യത്തിനുള്ള മറുപടി കൊടുത്തില്ല എങ്കിൽ ഞാൻ തെറ്റായിട്ടുള്ള ഒരു കാര്യമാണ് ചെയ്തതെന്ന് പറയേണ്ടി വരും. നല്ല റിവ്യൂ വരുമ്പോൾ സന്തോഷിക്കുന്നുണ്ടല്ലോ. അപ്പോൾ മോശം കാര്യം കേട്ടാലും അത് ഉൾക്കൊള്ളണം. മറ്റുള്ളവരെ ട്രോളുമ്പോൾ നമ്മൾ അതു കേട്ട് ചിരിക്കുന്നു. അത് സാഡിസം ആണ്. അത് നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ഭാഗമാണല്ലോ.
മിഥുൻ മാനുവൽ തോമസ്: എന്തും പറയാം. പക്ഷേ ഏത് രീതിയിൽ ചെയ്യണം എന്നുള്ളത് റിവ്യൂ ചെയ്യുന്നവരുടെ നിലവാരമാണ്.
വലിയ പണി എഴുത്തുകാരന്റേതാണ്
മിഥുൻ മാനുവൽ തോമസ്: സിനിമയിലെ ഏറ്റവും ദുഷ്കരമായിട്ടുള്ള ജോലി എഴുത്തുകാരന്റേതാണ്. എപ്പോഴുമത് ഡയറക്ടറുടെ ജോലി ആണെന്നൊക്കെ പറയുമെങ്കിലും സിനിമയിൽ ഏറ്റവു പ്രധാനപ്പെട്ട ഡിപ്പാർട്ട്മെന്റ് എഴുത്താണ്. എല്ലാ കഥാപാത്രങ്ങളുടേയും മാനസികാവസ്ഥയിലൂടെ കടന്നു പോകുന്നത് ഒരാളാണ്. അത് എഴുത്തുകാരനാണ്.
രാജ് ബി. ഷെട്ടി: ഭയങ്കര ക്രൈം ഉള്ള സിനിമകൾ എഴുതുമ്പോൾ നമ്മുടെ സ്വപ്നങ്ങളും ചിന്തകളൊക്കെ അലോസരപ്പെടുത്തുന്നതാകും. ഉറങ്ങാൻ പോലും പറ്റാറില്ല. മനസ്സാകെ അസ്വസ്ഥമായിരിക്കും. നമ്മൾ ഒരു തരത്തിൽ അത്രയും കഥാപാത്രങ്ങൾക്ക് ജന്മം കൊടുക്കുന്നവരാണല്ലോ. ചിലപ്പോളൊക്കെ ഞാൻ എഴുതിയ സിനിമകൾ എന്നെ പേടിപ്പെടുത്താറുണ്ട്.
ടർബോയിലെ കഥാപാത്രങ്ങളും താരങ്ങളും
മിഥുൻ മാനുവൽ തോമസ്: ഞാൻ വളരെ അപൂർവമായേ ആർട്ടിസ്റ്റുകളെ മാത്രമേ മനസ്സിൽ കണ്ട് എഴുതാറുള്ളൂ. കാസ്റ്റിങ്ങ് എപ്പോഴും ഡയറക്ടറുടേതാണ്. അത് ഫൈനൽ സ്റ്റേജിലാണ് തീരുമാനിക്കപ്പെടുന്നത്. നമ്മൾ ഒരു ആർട്ടിസ്റ്റിനെ മനസ്സിൽ കണ്ട് എഴുതിയിട്ട് അയാളെ കിട്ടിയില്ല എങ്കിൽ എന്തു ചെയ്യും? ടർബോയിൽ മനസ്സിൽ ആഗ്രഹിച്ച എല്ലാവരെയും ഒരുമിച്ചുകിട്ടി. രാജിനെ കഥാപാത്രമായി ഉറപ്പിച്ചപ്പോൾ ആർക്കും സംശയമുണ്ടായില്ല. ആളു ചെറുതാണെങ്കിലും ഇദ്ദേഹത്തിന്റെ ഓൺസ്ക്രീൻ കരിസ്മ നമ്മൾ കണ്ടിട്ടുള്ളതാണ്. എത്ര ചെറുതോ വലുതോ എന്നുള്ളതല്ല. ആ കഥാപാത്രത്തിനെ പുൾ ഔട്ട് ചെയ്യാനുള്ള ആറ്റിറ്റ്യൂഡ് ഉണ്ടോ എന്നുള്ളതാണ് പ്രധാനം.
കണ്ണുകൊണ്ട് അഭിനയിക്കാനാവില്ല
രാജ് ബി. ഷെട്ടി: 'കണ്ണുകൊണ്ടുള്ള അഭിനയം' എന്ന കാര്യത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. കാരണം കണ്ണുകൾക്ക് പ്രത്യേകിച്ച് യാതൊരു എക്സ്പ്രഷനും ഇല്ല. കണ്ണിനു ചുറ്റുമുളള മസിൽസാണ് എക്സ്പ്രഷൻ കൊടുക്കുന്നത്. സന്തോഷം വരുമ്പോൾ നമ്മുടെ കണ്ണുകൾ ചെറുതാകുന്നു. നമ്മൾ ഒരു ക്യാരക്ടറിന്റെ ഇമോഷൻ മനസ്സിലാക്കി അതിനനുസരിച്ചാണ് അഭിനയിക്കുന്നത്. കണ്ണുകൊണ്ടാണ് അഭിനയിക്കുന്നത് എന്നൊക്കെ തോന്നുന്നതാണ്.
രൂപവും ജോലിയും
രാജ് ബി. ഷെട്ടി: സ്ഥിരമായി ലുങ്കി ധരിക്കാൻ തുടങ്ങിയതിനു പിന്നിൽ ഒരു കഥയുണ്ട്. നേരത്തെ ഞാൻ മുണ്ട് സ്ഥിരമായി ഉപയോഗിച്ചിരുന്നില്ല. എപ്പോളും പാന്റായിരുന്നു വേഷം. 'ഗരുഡ ഗമന ഋഷഭ വാഹന' എഴുതാൻ തുടങ്ങിയപ്പോൾ ആ കഥാപാത്രമാകാൻ വേണ്ടിയാണ് മുണ്ട് ഉടുത്തു ശീലിച്ചത്. ആ സിനിമ കഴിഞ്ഞപ്പോഴേക്കും മുണ്ടിനോട് ഞാൻ അഡിക്റ്റായി മാറി. ഇത്രയും ഫ്രീ ആയ ഒരു വസ്ത്രം വേറെ ഇല്ല. വ്യക്തിജീവിതത്തിലെ വേഷവും രൂപവും നമ്മൾ അഭിനയിക്കുന്ന കഥാപാത്രങ്ങളെ ബാധിക്കാതെ നോക്കിയാൽ മതി. ഏതു തരം കഥാപാത്രമാകാനും എനിക്ക് സാധിക്കും.
മിഥുൻ മാനുവൽ തോമസ്: ക്യാമറയുടെ മുൻപിലേക്ക് വരണമെന്ന് ആഗ്രഹമില്ലാത്ത ഒരാളാണ് ഞാൻ. പണ്ട് ടെക്നീഷ്യൻസ് വരണമെന്ന ആവശ്യമില്ലായിരുന്നു. ഇപ്പോൾ പ്രമോഷനു വേണ്ടി സംവിധായകനും എഴുത്തുകാരനും വന്നേ പറ്റുകയുള്ളൂ. സിനിമയുടെ പ്രമോഷന് വരുന്നതുകൊണ്ട് വ്യക്തിപരമായി പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല. സിനിമ വർക്കായാലേ നമ്മുടെ പേരും ശ്രദ്ധിക്കപെടുകയുള്ളു. അല്ലാതെ നമ്മൾ ഇവിടെ വന്നിരുന്ന് എന്തു പറഞ്ഞിട്ടും കാര്യമില്ല. തെറി പറയാൻ വേണ്ടി മറ്റുളളവർക്ക് നമ്മുടെ മുഖം കൂടുതൽ പരിചിതമാകും എന്നേയുള്ളൂ.
രാജ് ബി. ഷെട്ടി: ജീവിക്കുന്ന ചുറ്റുപാടിൽ പ്രശസ്തനല്ലാത്തതാണ് എഴുത്തുകാരന് നല്ലത്. സിനിമാക്കാരനാണെന്നു മനസിലാക്കിക്കഴിഞ്ഞാൽ നമ്മളോടുള്ള പെരുമാറ്റം വരെ വ്യത്യസ്തമായിരിക്കും. ആളുകൾ പതിവിൽ അധികം സ്നേഹത്തോടെ പെരുമാറും. ആരെയും അപ്പോൾ ശരിയായ മനസിലാക്കാൻ ആകില്ല. പിന്നെ എങ്ങനെയാണു ജീവിതങ്ങൾ കേൾക്കാനാകുന്നത്. നമ്മളെ ആരും അറിയാതെയിരിക്കുന്നതാണ് നല്ലത്.
കഥ പറയാൻ പഠിച്ചത്
രാജ് ബി. ഷെട്ടി: കഥ എഴുതുന്നതുപോലെയല്ല പറയുന്നത്. മുൻപ് ഞാൻ ചെയ്തിരുന്ന ജോലി റേഡിയോ ജോക്കി ആയിരുന്നു. കഥ പറയാൻ ആ ജോലിയും സഹായിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കലത്ത് കാലത്ത് ഞങ്ങളുടെ വീട്ടിൽ ടിവി ഇല്ലായിരുന്നു. അപ്പോൾ ആരെങ്കിലും സിനിമ കണ്ടുവന്നു ആ കഥ പറഞ്ഞാണ് കേട്ടിരുന്നത്. സിനിമ നേരിൽ കാണുന്നതുപോലെ പറയാൻ കഴിയുള്ളവരായിരുന്നു അന്നത്തെ കുട്ടികൾ. കേൾക്കുമ്പോൾ അത് ഓരോരുത്തരുടെയും രീതിയിൽ മനസ്സിൽ സങ്കൽപ്പിച്ചു കാണുന്നു. കഥ കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്റെ മുത്തശ്ശി കഥ പറഞ്ഞു തന്നതു കേട്ടാണ് ഞാൻ ഉറങ്ങിയിരുന്നത്. ഡിഗ്രിക്ക് പടിക്കുമ്പോൾവരെ മുത്തശ്ശിയുടെ കഥ ഇല്ലാതെ എനിക്ക് ഉറങ്ങാനാകില്ലായിരുന്നു.
മിഥുൻ മാനുവൽ തോമസ്: ഇപ്പോൾ ഒരു ലിങ്ക് അയച്ചു കൊടുത്താൽ സിനിമയായി. ആമസോണിലോ ടെലിഗ്രാമിലോ ആയിരിക്കാം. നമുക്കന്ന് അങ്ങനെ ഒരു ഓപ്ഷൻ ഇല്ല. കഥകൾ കേട്ടും കഥകൾ പറഞ്ഞും വളർന്ന ഒരു ജനറേഷനാണ് ഞങ്ങളുടേത്.
മമ്മൂക്കയുടെ പ്രായം മറന്നത് അദ്ദേഹംതന്നെയാണ്
മിഥുൻ മാനുവൽ തോമസ്: ഈ സിനിമയ്ക്കു വേണ്ടി മമ്മൂക്ക ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. നമ്മുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പറഞ്ഞ് സിനിമ ഓടിക്കാനല്ല ശ്രമിക്കുന്നത്. അത് പ്രേക്ഷകൻ അറിയേണ്ട കാര്യമേയില്ല. കാരണം 150 രൂപ കൊടുത്ത് ഒരു പ്രൊഡക്റ്റ് വാങ്ങുന്നയാള് മാത്രമാണ് പ്രേക്ഷകൻ. ഏതൊരു പടത്തിനും അതിന്റേതായ കഷ്ടപ്പാടുകളുണ്ടാകും. 150 രൂപ കൊടുക്കുന്നവൻ, അത് ഉണ്ടാക്കാൻ വേണ്ടി കഷ്ടപ്പെടുന്നുണ്ടല്ലോ. എങ്കിലും പറയട്ടേ, ഈ സിനിമയ്ക്കുവേണ്ടി എല്ലാവരും ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്.
മമ്മൂക്ക എന്തിനും തയാറായിരുന്നു. വേറെ ഓപ്ഷനുകളൊന്നും അദ്ദേഹം എടുത്തില്ല. ഡ്യൂപ്പിനെ വച്ച് എടുക്കാം എന്നു പറഞ്ഞാലും അദ്ദേഹം സമ്മതിക്കില്ല. മമ്മൂക്കയാണ് പ്രായം മറന്നു പോയത്. അല്ലാതെ ഞങ്ങളല്ല.