അഭിനയത്തിൽ മോഹൻലാൽ പോലെ തബലയിലൊരു സാക്കിർ; കോടികൾ കിട്ടിയാലും കല്യാണത്തിന് വരില്ല; പെരുവനത്തെ ആ 'അമേരിക്കൻ' സമ്മാനം
തബല വായിക്കുന്ന ഒരാള്‍ സാധാരണഗതിയില്‍ അതിപ്രശസ്തനാകുക എന്നത് അത്ര എളുപ്പമല്ല. കാരണം ഒരു സംഗീതപരിപാടിയിലെ അനേകം വാദ്യോപകരണങ്ങളില്‍ ഒന്ന് മാത്രമല്ല തബല. അതിന് തനത് അസ്തിത്വം സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ സാക്കിര്‍ ഹുസൈന് എന്ന സംഗീത അവതാരം വേണ്ടി വന്നു. എന്ത് ചെയ്യുന്നു എന്നതിലേറെ എങ്ങനെ ചെയ്യുന്നു എന്നതു കൊണ്ട് ലോകശ്രദ്ധ നേടിയ തബല വിദ്വാനാണ് സാക്കിര്‍ ഹുസൈന്. ഭാരതീയ സംസ്കൃതിയുമായി ബന്ധപ്പെട്ട തബല എന്ന വാദ്യോപകരണത്തെ ലോക തലത്തില്‍ എത്തിച്ച മാന്ത്രികന് എന്ന് തന്നെ അദ്ദേഹം വ്യാപകമായി വിശേഷിപ്പിക്കപ്പെട്ടു. അഭിനയത്തില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍ പോലെയാണ് തബലയില്‍ ഹുസൈന്. ജലം പോലെ ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതിയിലേക്ക് മാറാന്‍ അദ്ദേഹത്തിന് കഴിയും. ഫ്യൂഷനായാലും കര്‍ണാട്ടിക്ക് മ്യൂസിക്കായാലും
തബല വായിക്കുന്ന ഒരാള്‍ സാധാരണഗതിയില്‍ അതിപ്രശസ്തനാകുക എന്നത് അത്ര എളുപ്പമല്ല. കാരണം ഒരു സംഗീതപരിപാടിയിലെ അനേകം വാദ്യോപകരണങ്ങളില്‍ ഒന്ന് മാത്രമല്ല തബല. അതിന് തനത് അസ്തിത്വം സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ സാക്കിര്‍ ഹുസൈന് എന്ന സംഗീത അവതാരം വേണ്ടി വന്നു. എന്ത് ചെയ്യുന്നു എന്നതിലേറെ എങ്ങനെ ചെയ്യുന്നു എന്നതു കൊണ്ട് ലോകശ്രദ്ധ നേടിയ തബല വിദ്വാനാണ് സാക്കിര്‍ ഹുസൈന്. ഭാരതീയ സംസ്കൃതിയുമായി ബന്ധപ്പെട്ട തബല എന്ന വാദ്യോപകരണത്തെ ലോക തലത്തില്‍ എത്തിച്ച മാന്ത്രികന് എന്ന് തന്നെ അദ്ദേഹം വ്യാപകമായി വിശേഷിപ്പിക്കപ്പെട്ടു. അഭിനയത്തില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍ പോലെയാണ് തബലയില്‍ ഹുസൈന്. ജലം പോലെ ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതിയിലേക്ക് മാറാന്‍ അദ്ദേഹത്തിന് കഴിയും. ഫ്യൂഷനായാലും കര്‍ണാട്ടിക്ക് മ്യൂസിക്കായാലും
തബല വായിക്കുന്ന ഒരാള്‍ സാധാരണഗതിയില്‍ അതിപ്രശസ്തനാകുക എന്നത് അത്ര എളുപ്പമല്ല. കാരണം ഒരു സംഗീതപരിപാടിയിലെ അനേകം വാദ്യോപകരണങ്ങളില്‍ ഒന്ന് മാത്രമല്ല തബല. അതിന് തനത് അസ്തിത്വം സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ സാക്കിര്‍ ഹുസൈന് എന്ന സംഗീത അവതാരം വേണ്ടി വന്നു. എന്ത് ചെയ്യുന്നു എന്നതിലേറെ എങ്ങനെ ചെയ്യുന്നു എന്നതു കൊണ്ട് ലോകശ്രദ്ധ നേടിയ തബല വിദ്വാനാണ് സാക്കിര്‍ ഹുസൈന്. ഭാരതീയ സംസ്കൃതിയുമായി ബന്ധപ്പെട്ട തബല എന്ന വാദ്യോപകരണത്തെ ലോക തലത്തില്‍ എത്തിച്ച മാന്ത്രികന് എന്ന് തന്നെ അദ്ദേഹം വ്യാപകമായി വിശേഷിപ്പിക്കപ്പെട്ടു. അഭിനയത്തില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍ പോലെയാണ് തബലയില്‍ ഹുസൈന്. ജലം പോലെ ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതിയിലേക്ക് മാറാന്‍ അദ്ദേഹത്തിന് കഴിയും. ഫ്യൂഷനായാലും കര്‍ണാട്ടിക്ക് മ്യൂസിക്കായാലും
തബല വായിക്കുന്ന ഒരാള്‍ സാധാരണഗതിയില്‍ അതിപ്രശസ്തനാകുക എന്നത് അത്ര എളുപ്പമല്ല. കാരണം ഒരു സംഗീതപരിപാടിയിലെ അനേകം വാദ്യോപകരണങ്ങളില്‍ ഒന്ന് മാത്രമല്ല തബല. അതിന് തനത് അസ്തിത്വം സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ സാക്കിര്‍ ഹുസൈന് എന്ന സംഗീത അവതാരം വേണ്ടി വന്നു. എന്ത് ചെയ്യുന്നു എന്നതിലേറെ എങ്ങനെ ചെയ്യുന്നു എന്നതു കൊണ്ട് ലോകശ്രദ്ധ നേടിയ തബല വിദ്വാനാണ് സാക്കിര്‍ ഹുസൈന്. ഭാരതീയ സംസ്കൃതിയുമായി ബന്ധപ്പെട്ട തബല എന്ന വാദ്യോപകരണത്തെ ലോക തലത്തില്‍ എത്തിച്ച മാന്ത്രികന് എന്ന് തന്നെ അദ്ദേഹം വ്യാപകമായി വിശേഷിപ്പിക്കപ്പെട്ടു.
അഭിനയത്തില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍ പോലെയാണ് തബലയില്‍ ഹുസൈന്. ജലം പോലെ ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതിയിലേക്ക് മാറാന്‍ അദ്ദേഹത്തിന് കഴിയും. ഫ്യൂഷനായാലും കര്‍ണാട്ടിക്ക് മ്യൂസിക്കായാലും വെസ്റ്റേണ്‍ മ്യൂസിക്കായാലും ഗസലാണെങ്കിലും കഥകാണെങ്കിലും പോപ്പ് മ്യൂസിക്കാണെങ്കിലും അദ്ദേഹം അതിന് ഇണങ്ങും വിധം നൈസര്‍ഗികമായും സൗന്ദര്യാത്മകമായും ഒഴുകും. ഹരിഹരന്റെ ഗസലുകളില്‍ പോലും ഹുസൈന്റെ തബലയായിരുന്നു ഏറ്റവും വലിയ ആകര്‍ഷണ ഘടകം. ഈ ഗസലിന്റെ ലക്ഷകണക്കിന് കാസറ്റുകളാണ് അന്ന് വിറ്റഴിഞ്ഞത്. സിംഫണിയിലും ഫ്ലൂട്ടിനൊപ്പവും ഹുസൈന് തബല വായിക്കുമ്പോള്‍ സഹവാദകനെ നിഷ്പ്രഭമാക്കുന്ന ഭംഗി പ്രകടമാകും. എതിരെ വരുന്നയാളുടെ പകുതി ശക്തി കൂടി സമാഹരിക്കുന്ന ബാലിയാണ് സക്കീര്‍ ഹുസൈന് എന്ന് സംഗീതാചാര്യനായിരുന്ന ഡോ.ബാലമുരളീകൃഷ്ണ വിശേഷിപ്പിക്കുകയുണ്ടായി.
മികവുറ്റ തബല വിദ്വാന്മാര് ഹുസൈന് മുന്‍പും പിന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ തബല എന്ന വാദ്യോപകരണത്തെ ഇത്രമാത്രം ജനകീയമാക്കിയ മറ്റൊരു വാദകന്‍ ഉണ്ടായിട്ടില്ല. അതിലുപരി മറ്റാരില്‍ നിന്നും ശ്രവിക്കാന്‍ കഴിയാത്ത വിധം മൗലികമായ ഒരു വാദന അനുഭവം സമ്മാനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ പ്രതിഭാവിലാസത്തെയാണ് ലോകം ഒന്നടങ്കം ആദരിച്ചത്. നാല് തവണ ഗ്രാമി അവാര്‍ഡ് നേടിയ അദ്ദേഹത്തെ രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. മുന്ന് തവണ പത്മപുരസ്കാരം ലഭിച്ച അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു അദ്ദേഹം. ആഗോള തലത്തില്‍ ഇത്രയധികം ആഘോഷിക്കപ്പെട്ട മറ്റൊരു ഇന്ത്യന്‍ സംഗീതജ്ഞനില്ല എന്ന് തന്നെ പറയാം.
പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും ഉത്തുംഗശൃംഗങ്ങളില്‍ നില്‍ക്കുമ്പോഴും താഴേക്കിടയിലുള്ളവരോട് അവരിലൊരാളെ പോലെ പെരുമാറുന്ന അദ്ദേഹത്തിന്റെ എളിമയും ലാളിത്യവും വിസ്മാവഹമായിരുന്നു. അടിസ്ഥാനപരമായി താളവാദ്യകനെങ്കിലും ബഹുമുഖപ്രതിഭയായ അദ്ദേഹം സംഗീതസംവിധാനത്തിലും അഭിനയരംഗത്തുമെല്ലാം സാന്നിധ്യം അറിയിച്ചിരുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച തബല വാദകന്‍ എന്ന് തന്നെയാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭാരതത്തില്‍ അദ്ദേഹത്തിന് ലഭിക്കാത്ത പുരസ്കാരങ്ങളില്ല. സംഗീത നാടക അക്കാദമി അവാര്‍ഡും ഫെലോഷിപ്പും രത്ന സദസ്യയും ഉള്‍പ്പെടെ ഒരു സംഗീത കലാകാരന് പുരുഷായുസില്‍ ലഭിക്കാവുന്ന എല്ലാ അംഗീകാരങ്ങളും സ്വന്തമാക്കിയാണ് വിടവാങ്ങുന്നത്.
∙ മുംബൈയില്‍ ജനിച്ച് രാജ്യാന്തര ശ്രദ്ധയിലേക്ക്
ഏഴ് ദശകങ്ങള്‍ക്ക് മുന്‍പ് മുംബൈയില്‍ ജനിച്ച ഹുസൈന് മൂന്നാം വയസ്സിൽ തന്നെ വിരലുകള്‍ക്കൊപ്പം മനസ്സിലേക്കും വാദ്യസംഗീതത്തെ കൂടെക്കൂട്ടി. തബല വിദ്വാനായ പിതാവ് അള്ളാ രാഖാ കളിപ്പാട്ടങ്ങള്‍ക്ക് പകരം താളബോധമാണ് മകന്റെ ആത്മാവിലേക്ക് ആവാഹിച്ചത്. ഹുസൈന്റെ ഏഴാം വയസ്സിൽ ആരോഗ്യപരമായ കാരണങ്ങളാല്‍ പിതാവിന് പങ്കെടുക്കാന്‍ കഴിയാതെ പോയ ഒരു സ്റ്റേജ് ഷോയില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനൊപ്പം തബല വായിച്ച് കാണികളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു, കുഞ്ഞു ഹുസൈന്.
12-ാം വയസ്സിൽ മുംബൈയിലെ ദസറ ആഘോഷച്ചടങ്ങില്‍ പതിനായിരക്കണക്കിന് ആളുകളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ഷഹനായ് വിദഗ്ധന്‍ ഉസ്താദ് ബിസ്മില്ലാ ഖാന് അടക്കമുള്ള മഹത്തുകള്ക്കൊപ്പം തബല വായിച്ച് വിസ്മയം തീര്‍ത്ത സാക്കിര്‍ ഹുസൈന് ഭാരതീയ ജനതയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. 18-ാം വയസ്സിൽ പാശ്ചാത്യ സംഗീതത്തിന്റെ പോലും സാധ്യതകള്‍ക്ക് ആക്കം കൂട്ടാന്‍ തബല എന്ന വാദ്യത്തിന് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. രണ്ട് തബലകളിലെ വലിയ തബലയായ ദയാന് മീട്ടുന്നതില്‍ ഹുസൈനോളം വൈദഗ്ധ്യം മറ്റാരിലും കണ്ടിട്ടില്ല. ഗുരുവായ പിതാവ് അള്ളാ രാഖയ്ക്ക് പോലും കഴിയാത്തത് ജന്മസിദ്ധമായ വാസനാവൈഭവം കൊണ്ട് ഹുസൈന് സാധിച്ചു. ഏത് ദുഃഖത്തെയും അതിജീവിക്കാന്‍ പ്രേരിപ്പിക്കും വിധം സാന്ത്വനലേപനമായിരുന്നു ഹുസൈന്റെ സംഗീതം. സംഗീതത്തിന്റെ കാലദേശഭാഷാതീതമായ ശക്തി അദ്ദേഹം ലോകത്തെ ബോധ്യപ്പെടുത്തി.
തന്റെ പ്രതിഭ രാജ്യത്തിന്റെ അതിരുകള്‍ക്കുളളില്‍ ഒതുങ്ങിക്കൂടേണ്ട ഒന്നല്ലെന്ന് പ്രാരംഭ ഘട്ടത്തിലേ നിശ്ചയിച്ചിരുന്നു. ജോര്‍ജ് ഹാരിസന്റെ ‘ലവിങ് ഇന്‍ ദ മെറ്റീരിയല്‍ വേള്‍ഡ്’ ആല്‍ബത്തിലും ജോണ്‍ ഹാന്‍ഡിയുടെ ‘ഹാര്‍ഡ് വര്‍ക്ക്’ ആല്‍ബത്തിലും സഹകാരിയായ ഹുസൈന് വാന്‍ മോറിസിന്റെ ‘ഇന്‍ ടു ദ മ്യൂസിക് ആന്‍ഡ് എര്‍ത്ത്’ ഉള്‍പ്പെടെ ഒട്ടേറെ ആല്‍ബങ്ങളുടെ ഭാഗമായി. കേരളവുമായും അദ്ദേഹത്തിന് ചെറുതല്ലാത്ത ബന്ധമുണ്ട്. ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത വിഖ്യാത ചിത്രം വാനപ്രസ്ഥത്തിന്റെ സംഗീത സംവിധാനത്തില്‍ ഹുസൈന് സഹകരിച്ചിരുന്നു. ബര്‍ട്ട്ലൂച്ചിയുടെ ലിറ്റില്‍ ബുദ്ധ, ഫ്രാന്‍സിസ് കൊപ്പോളയുടെ അപ്പോക്കാലിപ്സ് നൗ തുടങ്ങി നിരവധി ഒട്ടേറെ രാജ്യാന്തര സിനിമകളുടെ സൗണ്ട് ട്രാക്കിലും തബല വായിച്ചിട്ടുണ്ട്.
1983 ലാണ് ഹുസൈന് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അദ്ദേഹം സംഗീതസംവിധാനത്തില്‍ സഹകാരിയായിരുന്ന മര്‍ച്ചന്റ് ഐവറി ചിത്രമായ ‘ഹീറ്റ് ആന്‍ഡ് ഡസ്റ്റി’ല്‍ ഇന്ദര്‍ലാല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അഭിനയം ഹുസൈന് ഒരു പാഷനായിരുന്നില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ ഫലമായി സംഭവിച്ച ഒരു നേരമ്പോക്ക് മാത്രം. എന്നാല്‍ സംഗീതം അദ്ദേഹത്തെ സംബന്ധിച്ച് ആത്മസമര്‍പ്പണമായിരുന്നു. ലോകസംഗീത സൂപ്പര്‍ ഗ്രൂപ്പായ തബല ബീറ്റ് സയന്‍സിന്റെ സ്ഥാപക അംഗമാണ് ഹുസൈന്. 2016ല്‍ ഒബാമ മുന്‍കൈ എടുത്ത് സംഘടിപ്പിച്ച ഇന്റര്‍നാഷനല്‍ ജാസ് ഡേയിലേക്ക് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെട്ട അപൂര്‍വം സംഗീതജ്ഞരില്‍ ഒരാളും.
∙ സംഗീതത്തിന് സ്വയം സമര്‍പ്പിച്ച കലാകാരന്
വാദനത്തില്‍ മാത്രമല്ല താന്‍ വായിക്കുന്ന തബലകളുടെ നിര്‍മാണത്തിന്റെ പൂര്‍ണതയില്‍ പോലും കര്‍ശന നിഷ്കര്‍ഷ ചെലുത്തുന്ന വ്യക്തി. തനിക്ക് ഏറെ വിശ്വാസമുള്ള ഹരിദാസ് വത്കറാണ് ദശകങ്ങളായി ഹുസൈനു വേണ്ടി പ്രത്യേക തരം തബലകള്‍ നിര്‍മിച്ചിരുന്നത്. മറ്റ് തബലകളില്‍ നിന്ന് ഹുസൈന്റെ തബലകള്‍ വേറിട്ട് നിന്നതായി ഹരിദാസ് തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ബിരുദപഠനത്തിന് ശേഷം സംഗീതമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ് ആ ലോകത്തേക്ക് ഇറങ്ങി പുറപ്പെടുകയായിരുന്നു. ഭാരതത്തിന്റെ പരിമിത വൃത്തത്തിനപ്പുറം ലോകത്തിന്റെ എല്ലാ കോണിലും തന്റെ താളം എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.
തന്റെ സംഗീതത്തിന് അദ്ദേഹം മഹനീയമായ മൂല്യം കല്പ്പിച്ചിരുന്നു. പണത്തിന് വേണ്ടി സ്വകാര്യ സമ്മേളനങ്ങളിലോ കോര്‍പറേറ്റ് പരിപാടികളിലോ വിവാഹച്ചടങ്ങുകളിലോ തബല വായിക്കാന്‍ ഹുസൈന് തയാറായില്ല. ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ പോലും പണം വാങ്ങിക്കൊണ്ട് കോര്‍പറേറ്റുകളുടെ വിവാഹച്ചടങ്ങുകളില്‍ അതിഥികളാകുമ്പോള്‍ ഇത്തരം നിഷ്ഠകള്‍ കൊണ്ടു നടന്നിരുന്നു ഹുസൈന്. ഇത് ആത്മാദരം എന്നതിനേക്കാള്‍ താന്‍ ഉപാസിക്കുന്ന കലയോടുളള ആദരം കൂടിയാണെന്ന് അദ്ദേഹം പറയും. സംഗീതം ബഹളമയമായ ചടങ്ങുകളിലും കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഇടങ്ങളിലും വച്ച് കേള്ക്കാനുള്ളതല്ലെന്നും അതിനായി മാത്രം സമയം കണ്ടെത്തേണ്ടതുണ്ടെന്നും സംഗീതത്തിന് ഒരു തരം ‘ഡിവൈനിറ്റി’യുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു.
വേദികളില്‍ സംഗീതജ്ഞര്‍ ആസ്വാദകരെക്കൂടി തന്റെ കലാപരിപാടിയില്‍ ഭാഗഭാക്കാക്കുന്ന പ്രക്രിയ ഉഷാ ഉതുപ്പ് ഷോയില്‍ അടക്കം നാം കണ്ടിട്ടുണ്ട്. സാക്കിര്‍ ഹുസൈന് അതിനൊക്കെ വളരെ മുന്‍പേ ശ്രോതാക്കളെക്കൊണ്ട് താളം പിടിപ്പിക്കുകയും തന്റെ സംഗീതപരിപാടിയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നതും പതിവായിരുന്നു. കേരളത്തിലെ പെരുവനത്ത് സംഗീതപരിപാടിക്ക് എത്തിയ ഹുസൈനെ നിലവിളക്ക് കൊളുത്താന്‍ ക്ഷണിച്ച സംഘാടകരും കാണികളും അമ്പരന്നു പോയി.
മുട്ടുകുത്തി നിന്നാണ് അദ്ദേഹം വിളക്ക് കൊളുത്തിയത്. പെരുവനം കുട്ടന്മാരാരുടെ എഴുപതാം പിറന്നാളാണെന്ന് അറിഞ്ഞ ഹുസൈന് ആരും അറിയാതെ പുറത്തു പോയി സമ്മാനം വാങ്ങിക്കൊണ്ടു വന്നു കൊടുത്തു. കലാകാരന്മാരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.
അന്ന് പെരുവനത്തു വച്ച് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുമായി ചെണ്ടയും തബലയും ചേര്‍ന്നുള്ള തായമ്പക അവതരിപ്പിച്ച അദ്ദേഹത്തിന് ആ കോംബിനേഷന്‍ ഇഷ്ടമായി. പിന്നീട് അമേരിക്ക അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം സമാനമായ പരിപാടി അവതരിപ്പിച്ചു. ഇതിനായി മട്ടന്നൂരിനെയും സംഘത്തെയും വിദേശത്തേക്ക് കൊണ്ടുപോയി. ചെണ്ട പതിനെട്ട് വാദ്യത്തിനും മേലെ എന്ന് കേരളത്തില്‍ പറയാറുണ്ട്. താന്‍ കൈകാര്യം ചെയ്യുന്ന തബലയേക്കാള് പ്രാമുഖ്യം ചെണ്ടയ്ക്കുണ്ടെന്ന് തിരിച്ചറിഞ്ഞ ഹുസൈന് ലോകവേദികളില്‍ അതേ ആദരവോടെയാണ് ചെണ്ടയെ പരിചയപ്പെടുത്തിയിരുന്നത്. ഇതര വാദ്യങ്ങളെയും കലാകാരന്മാരെയും ആദരിക്കാനുള്ള ആ മനസ്സ് അതില്‍ പ്രകടമായിരുന്നു.
∙ പുസ്തകവും ദാമ്പത്യവും
ജീവിച്ചിരുന്ന കാലയളവില്‍ തന്നെ ഹുസൈന്റെ ഏഴുപത് വര്‍ഷങ്ങള്‍ നീണ്ട ജീവിതം സുദീര്‍ഘമായ ഒരു പുസ്തകരൂപത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് നസ്രീന് മുന്നി കബീര്‍. ഈ കൃതിക്കായി ഒരു വര്‍ഷത്തോളം കബീര്‍ ചിലവിട്ടു. 2 മണിക്കൂര്‍ വീതം ദൈര്‍ഘ്യമുളള 15 അഭിമുഖ സെഷനുകള്‍ കൊണ്ടാണ് പുസ്തകത്തിനാവശ്യമായ വിവരങ്ങള്‍ അദ്ദേഹം ഹുസൈനില്‍ നിന്നും ശേഖരിച്ചത്. ജനനം മുതല്‍ ബാല്യകൗമാരങ്ങളും യൗവ്വനവും കടന്ന്, വര്‍ഷങ്ങള്‍ നീണ്ട സംഗീത സാധനയും സംഗീതഞ്ജന്‍ എന്ന നിലയിലെ വളര്‍ച്ചയും സമര്‍പ്പണവുമെല്ലാം ഈ കൃതിയില്‍ വാക്കുകളിലുടെ കോറിയിട്ടിരിക്കുന്നു. ‘സക്കീര്‍ ഹുസൈന്: എ ലൈഫ് ഇന്‍ മ്യൂസിക്’ എന്നാണ് ശീര്‍ഷകം.
കഥക് നര്‍ത്തകിയും അദ്ധ്യാപികയുമായ അന്റോണിയ മിനക്കോളയെയാണ് ഹുസൈന് വിവാഹം കഴിച്ചത്. അനീസ ഖുറേഷി, ഇസബെല്ലാ ഖുറേഷി എന്നിങ്ങനെ രണ്ട് പെണ്മക്കളുമുണ്ട്. പിതാവിനെ പോലെ കലയുടെ വഴിയിലാണ് മക്കളും ജീവിതം കണ്ടെത്തിയത്. അനീസ ചലച്ചിത്രകാരിയെങ്കില് ഇസബെല്ല നര്‍ത്തകിയാണ്. സംഗീതം കേവലം വിനോദോപാധിയായി മാത്രം കണ്ടിരുന്ന വ്യക്തിയല്ല ഹുസൈന്. മനസിനെ വിമലീകരിക്കാനും മനുഷ്യനെ ആത്മീയനിറവിന്റെ അപാരതകളിലേക്ക് കൈപിടിച്ച് നടത്താനുമുളള സവിശേഷമായ കഴിവുകള്‍ അതിനുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.
സംഗീതജ്ഞന് എന്ന നിലയില്‍ അക്കാദമിക് തലങ്ങളിലും അദ്ദേഹം വ്യാപരിച്ചിരുന്നു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ സംഗീത വിഭാഗത്തില്‍ പ്രഫസറായിരുന്ന അദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രഫസറുമായിരുന്നു. സംഗീതജ്ഞന് എന്ന നിലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മുംബൈ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു. സംഗീതം എന്ന കലയെ പല വിതാനങ്ങളിലേക്ക് ഉയര്‍ത്തിയ അപൂര്‍വ കലാകാരനായിരുന്നു ഹുസൈന്. അമേരിക്കന്‍-ഇന്ത്യന്‍ ബന്ധത്തില്‍ അദ്ദേഹത്തിന്റെ മികച്ച സാംസ്കാരിക സംഭാവനകള്‍ കണക്കിലെടുത്ത് ഇന്‍ഡോ-അമേരിക്കന്‍ അവാര്‍ഡും ഹുസൈന് ലഭിച്ചു.
∙ ആല്‍ബത്തിനുള്ള ആദ്യ ഗ്രാമി അവാര്‍ഡ്
മികച്ച ലോകസംഗീത ആല്‍ബത്തിനുളള ആദ്യത്തെ ഗ്രാമി അവാര്‍ഡ് ലഭിച്ചത് ഹുസൈനാണ്. ‘പ്ലാനറ്റ് ഡ്രം’ എന്ന ആല്‍ബത്തിനായിരുന്നു ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡ്രമ്മര്മാരെ ഉള്‍പ്പെടുത്തിയാണ് ഇത് രൂപപ്പെടുത്തിയത്. അങ്ങനെ ഇന്ത്യന്‍ സംഗീതത്തിന്റെ ആഗോളമുഖമായി മാറി ഹുസൈന്. തബല എന്ന വാദ്യോപകരണത്തിന് ഐതിഹാസിക മാനങ്ങള്‍ നല്കിയ മഹാപ്രതിഭ എന്ന തലത്തിലാണ് ലോകസംഗീതരംഗം അദ്ദേഹത്തെ നോക്കി കാണുന്നത്. തന്റെ ഹൃദയതാളം തെറ്റുന്നു എന്ന് ബോധ്യമായ നിമിഷം അത് മറച്ചു വയ്ക്കാതെ സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിക്കാനും അദ്ദേഹം മടിച്ചില്ല. സമാനതകളില്ലാത്ത വിധം മഹത്തരമായ താളമായിരുന്നു സാക്കിര്‍ ഹുസൈന്. തന്റെ ആത്മതാളം തബലയിലൂടെ ശ്രോതാക്കളുടെ കര്‍ണ്ണപുടങ്ങളിലേക്കും അതുവഴി മനസ്സുകളിലേക്കും സംക്രമിപ്പിച്ചു അദ്ദേഹം. ലോകസംഗീത ഭൂപടത്തില്‍ ഇന്ത്യയുടെ കയ്യൊപ്പായിരുന്നു പിന്നിട്ട ദശകങ്ങളില്‍ സാക്കിര്‍ ഹുസൈന്. കാലത്തിന് മായ്ക്കാന്‍ കഴിയാത്ത സവിശേഷമായ കയ്യൊപ്പ്.