ഒറ്റ ദിവസം 200 കാർ ഡെലിവറി; ബിവൈഡി സീലിനായി ആരാധകർ
ഒറ്റ ദിവസം 200 സീൽ സെഡാൻ ഉപഭോക്താക്കൾക്ക് നൽകി ബിവൈഡി. നേരത്തെ 1000 ബുക്കിങ്ങുകൾ സീലിന് ലഭിച്ചിരുന്നു. ബുക്കിങ് ആരംഭിച്ച് വെറും രണ്ടുമാസങ്ങൾകൊണ്ടാണ് മികച്ച പ്രതികരണം ലഭിച്ചത് എന്നാണ് കമ്പനി അറിയിക്കുന്നത്. ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവങ്ങളിലാണ് വാഹനത്തിന്റെ വിതരണം

ഒറ്റ ദിവസം 200 സീൽ സെഡാൻ ഉപഭോക്താക്കൾക്ക് നൽകി ബിവൈഡി. നേരത്തെ 1000 ബുക്കിങ്ങുകൾ സീലിന് ലഭിച്ചിരുന്നു. ബുക്കിങ് ആരംഭിച്ച് വെറും രണ്ടുമാസങ്ങൾകൊണ്ടാണ് മികച്ച പ്രതികരണം ലഭിച്ചത് എന്നാണ് കമ്പനി അറിയിക്കുന്നത്. ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവങ്ങളിലാണ് വാഹനത്തിന്റെ വിതരണം ആരംഭിച്ചത്.
മാർച്ച് ആദ്യമാണ് ബിവൈഡി സീൽ സെഡാനെ വിപണിയിൽ എത്തിച്ചത്. 41 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നീ മോഡലുകളിലാണ് വാഹനം വിപണിയിലുള്ളത്. ഡൈനാമിക്കിന് 41 ലക്ഷം രൂപയും, പ്രീമിയത്തിന് 45.55 ലക്ഷം രൂപയും പെർഫോമൻസിന് 53 ലക്ഷം രൂപയുമാണ് വില.
ഡൈനാമിക് മോഡലിൽ 61.44 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്, റേഞ്ച് 510 കിലോമീറ്ററും പ്രീമിയത്തിലും പെർഫോമൻസിലും 82.56 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പ്രീമിയത്തിന് 650 കിലോമീറ്റർ റേഞ്ചും പെർഫോമൻസിന് 580 കിലോമീറ്റർ റേഞ്ചുമുണ്ട്.
ആട്ടോ 3 എസ്‌യുവിക്കും ഇ6 എംപിവിക്കും ശേഷം ഇന്ത്യയില്‍ ബിവൈഡി ഇറക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും സീല്‍. സ്‌റ്റൈലും സാങ്കേതികവിദ്യയും പെര്‍ഫോമെന്‍സും ഒത്തിണങ്ങുന്ന സീല്‍ ഇന്ത്യന്‍ വിപണിയില്‍ കിയ ഇവി6, ഹ്യുണ്ടേയ് അയോണിക് 5 തുടങ്ങിയ കാറുകളോടാണ് മത്സരിക്കുന്നത്.