കത്തിയമർന്ന കാറിനു പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്ത്. തന്റെ പഴയ ബെൻസിനു പകരമായി ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവി യാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ട്വന്റി-ട്വന്റി ലോകകപ്പ് മത്സരങ്ങൾക്കായി ടീമിനൊപ്പം ചേരാൻ മുംബൈ വിമാനത്താവളത്തിൽ പന്ത് എത്തിയത് പുതുവാഹനത്തിലാണ്. വെള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കത്തിയമർന്ന കാറിനു പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്ത്. തന്റെ പഴയ ബെൻസിനു പകരമായി ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവി യാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ട്വന്റി-ട്വന്റി ലോകകപ്പ് മത്സരങ്ങൾക്കായി ടീമിനൊപ്പം ചേരാൻ മുംബൈ വിമാനത്താവളത്തിൽ പന്ത് എത്തിയത് പുതുവാഹനത്തിലാണ്. വെള്ള നിറമാണ് വാഹനത്തിന്. 97 ലക്ഷം മുതൽ 2.35 കോടി രൂപ വരെയാണ് കാറിനു എക്സ് ഷോറൂം വില വരുന്നത്. 2022 ലാണ് ഡൽഹിയിൽ നിന്നും റൂർക്കിയിലെ കുടുംബത്തെ കാണാൻ വേണ്ടിയുള്ള യാത്രയിൽ അമിത വേഗത്തിൽ ആയിരുന്ന ബെൻസ് ജിഎൽവി എസ്‌യുവി ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ചത്. അപകടത്തിൽ അദ്ഭുതകരമായി രക്ഷപ്പെട്ട പന്ത് ഈ സീസണിലെ ഐപിഎൽ മത്സരങ്ങളിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. 

അഞ്ചു ലീറ്റര്‍ വി8 എന്‍ജിൻ മോഡലാണ് പുതിയ വാഹനം. 518 ബിഎച്ച്പി കരുത്തും 625 എന്‍എം ടോര്‍ക്കും ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ മോഡലിൽ. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ വെറും 5.2 സെക്കൻഡ് മാത്രം മതി ഈ കരുത്തന്.

ADVERTISEMENT

ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016 ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. ‌‌പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമെത്തിയ പുതിയ ഡിഫൻഡർ ഏറെ ആരാധകരെ സൃഷ്ടിച്ചു.‌

ഒറിജിനൽ ലാൻഡ് റോവർ സീരിസിൽനിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. 3.0 ലീറ്റര്‍ പെട്രോള്‍, ഡീസല്‍, 2.0 ലീറ്റര്‍ പെട്രോള്‍, 5.0 ലീറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 എത്തുന്നത്. 3.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 296 ബിഎച്ച്പി കരുത്തും പെട്രോള്‍ എന്‍ജിന് 394 ബിഎച്ച്പി കരുത്തും 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 292 ബിഎച്ച്പി കരുത്തുമുണ്ട്. 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്റെ കരുത്ത് 518 ബിഎച്ച്പിയാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനങ്ങളില്‍ ട്രാന്‍സ്മിഷന്‍.

English Summary:

Indian Cricketer Rishabh Pant Buys Land Rover Defender 110 Luxury SUV